പേളിക്ക് ഇനി മക്കൾ 4!! കുഞ്ഞ് വാവയെ ചുംബിക്കാൻ കൊതിയോടെ നില ബേബി; ഉണ്ണി വാവയെ ആകാംഷായോടെ കാത്ത് റേച്ചലിന്റെ കുറുമ്പൻമ്മാർ!! | Pearle Maaney Rachel Maaney Full Family
Pearle Maaney Rachel Maaney Full Family
Pearle Maaney Rachel Maaney Full Family : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സോഷ്യൽ മീഡിയ താരങ്ങളാണ് പേളിയും ശ്രീനിഷും. ബോഗ്ബോസ്സിലൂടെ മനോഹരമായ ഒരുപാട് പ്രണയനിമിഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഈ ജോഡികൾക്ക് ആരാധകർ ഏറെയാണ്. പരസ്പരം സപ്പോർട്ട് ചെയ്തും സ്നേഹിച്ചും ഉള്ള ഇവരുടെ ഫാമിലി ലൈഫ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്. ടീവി ഷോകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും എല്ലാം മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് പേളി.
നൂറ് ശതമാനം എന്റർടൈൻമെന്റ് തരുന്ന താരത്തിന്റെ അവതരണം ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല. ബിഗ്ബോസ് സീസൺ വണ്ണാണ് പേളിയുടെയും ശ്രീനീഷിന്റെയും പ്രണയത്തിനു തുടക്കമിട്ട ഇടം. ബിഗ്ബോസിനു ഇനി എത്ര സീസണുകൾ വന്നാലും ഇവരുടെ പ്രണയം എല്ലാ കാലവും മലയാളികളുടെ മനസ്സിൽ ഉണ്ടാകും. പേളീഷ് എന്ന പേരിലാണ് ഈ ജോഡികൾ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്. രണ്ട് മതത്തിൽ പെട്ടവരായിരുന്നു എങ്കിലും രണ്ട് വീട്ടുകാരുടെയും പൂർണ്ണ സമ്മതത്തോടെ ആയിരുന്നു ഇവരുടെ വിവാഹം.
മറ്റൊരു പ്രത്യേകത കൂടി ഇവരുടെ വിവാഹത്തിന് ഉണ്ടായിരുന്നു. ക്രിസ്ത്യൻ മാതാചാര പ്രകാരവും ഹൈന്ദവ ആചാര പ്രകാരവും ഇവരുടെ വിവാഹ ചടങ്ങുകൾ നടന്നു. സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കിയ ഒരു വിവാഹമായിരുന്നു ഇവരുടേത്. ഇപ്പോൾ പൂർണ്ണമായും സോഷ്യൽ മീഡിയയിൽ ആണ് പേളി സജീവമായിട്ടുള്ളത്.കുഞ്ഞു ജനിച്ചതിൽ പിന്നെ അഭിനയത്തിൽ നിന്നും ആങ്കറിങ്ങിൽ നിന്നും എല്ലാം പേളി ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്. വ്ലോഗ്ജുകളിലൂടെ സജീവമാണ് താരമിപ്പോൾ.നിലു ബേബിയാണ് പേളിയുടെ ഇപ്പോഴത്തെ വ്ലോഗുകളിൽ താരം.
ഇപ്പോൾ ഇരട്ടി സന്തോഷത്തിലാണ് കുടുംബം നിലു ബേബിക്ക് കൂട്ടായി ഒരു കുഞ്ഞുവാവ കൂടി വരാൻ പോകുകയാണ് വീട്ടിലേക്ക്.കുഞ്ഞുവാവയെ സ്വീകരിക്കാൻ സന്തോഷത്തോടെ ഒരുങ്ങിയിരിക്കുകയാണ് പേളിയും ശ്രീനിഷും നിലു ബേബിയും.ഈയടുത്ത് താരത്തിന്റെ സീമന്ത ചടങ്ങുകളുടെ വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു. ഇപോഴിതാ മനോഹരമായ കുടുംബ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് പേളി. മനോഹരമായ കടൽതീര ചിത്രങ്ങൾ ഇപ്പോൾ തന്നെ വൈറൽ ആയി കഴിഞ്ഞു.