അൽ വടിവേലു നില ബേബി; അനിയത്തി കുട്ടിയ്ക്ക് ഒരു വെറൈറ്റി വടിവേലു പാർട്ടി കൊടുത്ത് പേളി കുടുബം; എനിക്ക് മാത്രമല്ല ഇവിടെ എല്ലാവർക്കും പ്രാന്താണ്!! | Pearle Maaney Sister Bachelorette Party Viral Video
Pearle Maaney Sister Bachelorette Party Viral Video
Pearle Maaney Sister Bachelorette Party Viral Video : മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് പേളി മാണിയുടെ കുടുംബം. അവതാരകയായും നടിയായും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച താരമാണ് പേളി. രസകരമായ അവതരണം കൊണ്ടും വ്യത്യസ്തമായ ലുക്ക് കൊണ്ടും ഒക്കെയാണ് താരം പ്രേക്ഷകർക്കിടയിൽ സ്ഥാനം പിടിച്ചത്. ബിഗ്ബോസ് മലയാളം സീസൺ വണ്ണിന്റെ ഫസ്റ്റ് റണ്ണറപ്പ് ആയ പേളിയും പ്രിയതമൻ ശ്രീനിഷും കണ്ട് മുട്ടിയത് ബിഗ്ബോസിലൂടെ തന്നെയാണ്.
മലയാളി പ്രേക്ഷകർ ഏറെ ആഘോഷമാക്കിയ ഒരു പ്രണയം ആയിരുന്നു ഇവരുടേത്. വിവാഹശേഷം ആദ്യത്തെ കുഞ്ഞു ജനിച്ചതോടെയാണ് പേളി സിനിമയിൽ നിന്നും ടീവി ഷോകളിൽ നിന്നും ഇടവേള എടുത്തു മാറി നിന്നത്. കുഞ്ഞു ജനിച്ചതോടെ ഉത്തരവാദിത്വങ്ങൾ ഏറി വന്നു എങ്കിലും തന്റെ യൂട്യൂബ് ചാനലിലൂടെ സജീവമാണ് താരം ഇപ്പോൾ.
രണ്ട് പെൺകുട്ടികളാണ് പേളിക്കും ശ്രീനിഷിനും ഉള്ളത്, നിലുവും നിതാരയും. യൂട്യൂബ് വ്ലോഗ്ഗിലൂടെ പേളിയുടെ കുടുംബത്തിലെ ഓരോ അംഗങ്ങളും പ്രേക്ഷകർക്ക് ഏറെ പരിചിതരാണ്. ഒരു കൂട്ട് കുടുംബത്തിൽ ആണ് താൻ ജനിച്ചതെന്ന് പേളി പറഞ്ഞിരുന്നു. കുടുംബംഗങ്ങളെ എല്ലാം തന്റെ വീഡിയോകളിലൂടെയും വ്ലോഗ്ജിലൂടെയും പേളി പരിചയപ്പെടുത്തിയിട്ടുണ്ട്. ഇപോഴിതാ പേളിയുടെ കസിൻ സിസ്റ്റർ ശ്രദ്ധയുടെ വിവാഹമാണ് വരാൻ പോകുന്നത്. ശ്രദ്ധയുടെ ബ്രൈഡ് റ്റു ബി വ്യത്യസ്തമായി ആഘോഷിക്കാൻ ഒരുങ്ങുന്ന വ്ലോഗ്ഗാണ് താരം ഏറ്റവും പുതിയതായി പങ്ക് വെച്ചത്. വടിവേലു ആണ് ഫങ്ഷന്റെ തീം.
ഇതിനായി പേളിയും പേളിയുടെ കസിൻസുമെല്ലാം വടിവേലുവിന്റെ വിവിധ കഥാപാത്രങ്ങളായി വേഷമണിഞ്ഞാണ് എല്ലാവരും എത്തിയത്. ശ്രദ്ധയുടെ പിറന്നാൾ ആഘോഷം കൂടി ഇതിനോടൊപ്പം നടക്കുന്നുണ്ട്. ഒരുങ്ങുന്നതിന്റെയും വസ്ത്രങ്ങൾ സെലക്ട് ചെയ്യുന്നത്ജന്റെയും രസകരമായ വീഡിയോ ആണ് താരം പങ്ക് വെച്ചിരിക്കുന്നത്. ശ്രദ്ധയുടെ ഫേവറൈറ്റ് ആക്ടർ ആണ് വടിവേലു എന്നും അത് കൊണ്ടാണ് ബ്രൈഡ് റ്റു ബി ഇങ്ങനെ പ്ലാൻ ചെയ്തതെന്നുമാണ് പേളി പറയുന്നത്. ഏതായാലും ബ്രൈഡ് റ്റു ബി വീഡിയോ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.