ചേട്ടാ കയ്യിൽ ലൈറ്റർ ഉണ്ടോ; മാസ്സ് ലുക്കിൽ ഞെട്ടിച്ച് പ്രണവ്; ഓട്ടോയിൽ വന്ന് ചിരിപ്പിച്ച് ധ്യാൻ; ഇത്തവണ സംഗതി ശരിക്കും കളർ ആകും!! | Pranav Mohanlal Trending Look Latest Post Viral
Pranav Mohanlal Trending Look Latest Post Viral
Pranav Mohanlal Trending Look Latest Post Viral : മലയാളത്തിലെ നടനും സഹ സംവിധായകനും ആണ് പ്രണവ് മോഹൻലാൽ. താരപുത്രൻ എന്ന പ്രശസ്തിയും പ്രണവിനുണ്ട്. മോഹൻലാലിന്റെ മകനാണ് പ്രണവ്. 2002 ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമൻ എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്.മോഹൻലാൽ നായകനായ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഗസ്റ്റ് വേഷം ചെയ്യാനും പ്രണവ് എത്തിയിരുന്നു.കൂടാതെ മോഹൻലാൽ നായകനായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ കുട്ടിക്കാലം അഭിനയിച്ചത് പ്രണവാണ്.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹൃദയം എന്ന ചിത്രമാണ് പ്രണവിനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനാക്കി മാറ്റിയത്. സിനിമ എന്നതിലുപരി യാത്രകൾക്കും മറ്റുമാണ് താരം അധികസമയവും ചിലവഴിക്കാനുള്ളത്. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഇതാ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് പതിവിൽ നിന്നും വ്യത്യസ്തമായി ഒരു ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. താരരാജാവിന്റെ മലയിക്കോട്ടയ് വാലിബൻ എന്ന ചിത്രം പുറത്തിറങ്ങിയ ഘട്ടത്തിലാണ് മകന്റെ മാസ്സ് എൻട്രി വൈറലാവുന്നത്.
ചുണ്ടില്‍ സിഗരറ്റ് വച്ച്, കോട്ടും സ്വീട്ടും ഇട്ട് നില്‍ക്കുന്ന ഒരു സ്‌റ്റൈലന്‍ ചിത്രമാണ് പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോൾ പങ്കുവച്ചിരിയ്ക്കുന്നത്. തോളില്‍ ഒരു ബാഗും ലൂസ് ബനിയനും പാന്റ്‌സും ഇട്ട് നടക്കുന്ന പ്രണവിനെ പെട്ടന്ന് വ്യത്യസ്തമായ മറ്റൊരു ഗെറ്റപ്പില്‍ കണ്ട ഞെട്ടലിലാണ് ആരാധകര്‍. ഫോട്ടോ പോസ്റ്റ് ചെയ്ത് മണിക്കൂര്‍കള്‍ക്കം ഇത് വൈറലായി. അച്ഛനും മോനും ഒരുങ്ങി ഇറങ്ങിയിരിക്കുകയാണോ എന്നാണ് ഇപ്പോൾ ആരാദകരുടെ ചോദ്യം.
സംവിധായകന്‍ ബേസില്‍ ജോസഫ്, ഫര്‍ഹാന്‍ ഫാസില്‍, വിനയ് ഫോര്‍ട്ട് എന്നിങ്ങനെ നിരവധി സെലിബ്രിറ്റികളും പ്രണവിന്റെ പുതിയ ഗെറ്റപ്പ് കണ്ട് ഞെട്ടിയിരിക്കുകയാണ്.നിലവില്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന്റെ തിരക്കിലാണ് പ്രണവ് മോഹൻലാൽ. ഈ സിനിമയുടെ ഡബ്ബിങ് കഴിഞ്ഞു എന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്ന വിവരം. ചിലപ്പോൾ ആ സിനിമയ്ക്കുള്ള പ്രണവിന്റെ ഗെറ്റപ്പ് ആവാം ഇത് എന്നാണ് ആരാധകർ പറയുന്നത്.പങ്കുവെച്ച ചിത്രത്തിന് താഴെയായിപ്രണവ് മോഹൻലാൽ കുറിച്ചതിങ്ങനെ ” By order of peaky blinders”.