അധികമാരും അറിയാത്ത സൗഹൃദം!! 8 വർഷങ്ങൾ വേണ്ടി വന്നു ഒന്ന് നേരിൽ കാണാൻ; ചില സൗഹൃദങ്ങൾ അങ്ങനെയാണ്!! | Prithviraj Sukumaran Meet Sreejesh P R
Prithviraj Sukumaran Meet Sreejesh P R
Prithviraj Sukumaran Meet Sreejesh P R : അന്താരാഷ്ട്ര ഹോക്കി താരവും, ഇന്ത്യയുടെ ഹോക്കി ടീം ഗോൾകീപ്പറുമാണ് പിആർ ശ്രീജേഷ്. ഈ കഴിഞ്ഞ ഒളിമ്പിക്സ് ഹോക്കിയിൽ രണ്ട് മെഡലുകൾ സ്വന്തമാക്കി ഏക മലയാളിയായ ശ്രീജേഷ് ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പ് ജോയിൻ ഡയറക്ടർ കൂടിയായിരുന്ന ശ്രീജേഷിന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരത്ത് സ്വീകരണ പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാൽ കായിക വകുപ്പാണ് ശ്രീജേഷിന് സ്വീകരണ പരിപാടി നൽകേണ്ടതെന്ന നിലപാട് അവതരിപ്പിച്ചപ്പോഴാണ് സർക്കാർ പരിപാടി ഒഴിവാക്കിയത്.
പിന്നീട് ഒരു ദിവസം സ്വീകരണം നൽകുമെന്നാണ് സർക്കാർ പിന്നീട് അറിയിച്ചത്.എന്നാൽ ഇതിന് പിന്നാലെ നിരവധി പേർ സർക്കാറിനെ വിമർശിച്ച് എത്തിയിരുന്നു. ഇന്ത്യയുടെ അഭിമാനമായി മാറിയ താരത്തിന് നൽകേണ്ടി വന്ന സ്വീകരണം മാറ്റിവച്ചത് സർക്കാറിന് അപമാനമായ കാര്യമാണെന്നാണ് വിമർശനങ്ങൾ ഉയർന്നത്. എന്നാൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, പി ആർ ശ്രീജേഷിനും കുടുംബത്തിനു വീട്ടിൽ വമ്പിച്ച സ്വീകരണം നൽകിയത്. അതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം കൊച്ചി ലുലു മാളിൽ ഫുട്ബോൾ പ്രതാപം വീണ്ടെടുക്കാൻ ‘ഫോഴ്സ കൊച്ചി’ തയ്യാറായത്.
പി.ആർ ശ്രീജേഷാണ് ടീം പതാക കൈമാറിയത്. ടീം ഉടമയായ നടൻ പൃഥ്വിരാജിനും, കോച്ച് മരിയോ ലൊമോസിനുമാണ് പതാക കൈമാറിയത്. സെപ്തംബർ ഏഴിന് കൊച്ചി നെഹ്റു സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരം നടക്കുന്ന ദിവസം മലപ്പുറം എസ്ഫിയെയാണ് നേരിടുക. പതാക കൈമാറിയതിന് ശേഷമുള്ള ചിത്രങ്ങളാണ് പി.ആർ ശ്രീജേഷ് താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ ചിത്രങ്ങൾ പങ്കുവെച്ചത്. നടൻ പൃഥ്വിരാജിൻ്റെയും സുപ്രിയയുടെയും കൂടെ ശ്രീജേഷും കുടുംബവും ചേർന്നുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
അതിന് താഴെ ശ്രീജേഷ് കുറിച്ചത് ഇങ്ങനെയാണ്.’ ചില സൗഹൃദങ്ങൾ അങ്ങനെയാണ്. വർഷങ്ങൾ വേണ്ടിവന്നു ഒന്ന് നേരിൽ കാണാൻ.’8 വർഷത്തിനു ശേഷം പൃഥ്വിരാജിനെ കണ്ട സന്തോഷമാണ് ശ്രീജേഷ് പങ്കുവെച്ചത്. കൂടാതെ സുപ്രിയയ്ക്കും പൃഥ്വിരാജിനും നന്ദി പറയുകയും, കേരള സൂപ്പർ ലീഗിന് ആശംസകൾ അറിയിക്കുകയും ചെയ്തു.