കടന്നു പോയത് ജീവിതത്തിലെ മനോഹരമായ വർഷം!! പൊട്ടി പൊളിഞ്ഞു പാളീസായ കമ്പനിയിലേക്ക് ആധാരം പണയം വെച്ച് വന്നവൾ; നീ ആണ് ഇന്ന് എനിക്കെല്ലാം!! | R J Mathukkutty 1st Wedding Anniversary
R J Mathukkutty 1st Wedding Anniversary
R J Mathukkutty 1st Wedding Anniversary : ആർജെയായി തുടങ്ങി പിന്നീട് അവതാരകനായും, നടനായും, സംവിധായകനായുമാണ് പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് ആർ.ജെ മാത്തുക്കുട്ടി. യുടൂ ബ്രൂട്ടസ് എന്ന സിനിമയ്ക്ക് സംഭാഷണമെഴുതി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം, പിന്നീട് ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. എന്നാൽ, അവതാരകൻ കലേഷ് ദിവാകരനും, മാത്തുക്കുട്ടിയുമൊരുമിച്ച് നടത്തിയ പല ടെലിവിഷൻ ഷോകളും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
2021-ൽ ആയിരുന്നു ആസിഫലിയെ നായകനാക്കി ‘കുഞ്ഞെൽദോ’ എന്ന പടം മാത്തുക്കുട്ടി സംവിധാനം ചെയ്തത്. സോഷ്യൽ മീഡിയയിൽ സജീവമായ മാത്തുക്കുട്ടി 2023 ജൂലൈയിലായിരുന്നു കാനഡയിൽ ഡോക്ടറായ എലിസബത്തിനെ വിവാഹം കഴിച്ചത്. വിവാഹ ശേഷം കാനഡയിൽ താമസമാക്കിയ താരം ഭാര്യ എലിസബത്ത് ഗർഭിണിയായ വിശേഷവും, ഗർഭകാലത്ത് ഉണ്ടായ ബുദ്ധിമുട്ടുകളൊക്കെ പങ്കുവച്ച് എത്തിയത്.
മാർച്ച് 29 നാണ് മാത്തുക്കുട്ടിക്കും എലിസബത്തിനും ഒരാൺകുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്നതിൻ്റെ വിശേഷവും, ചിത്രങ്ങളൊക്കെയായി താരം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇപ്പോഴിതാ, മറ്റൊരു സന്തോഷ വാർത്തയുമായാണ് താരം എത്തിയിരിക്കുന്നത്. ഒന്നാം വിവാഹ വാർഷികത്തിൻ്റെ വിശേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞതു മുതൽ കുഞ്ഞ് ജനിച്ചതു വരെയുള്ള രസകരമായ ഫോട്ടോകളാണ് മാത്തുക്കുട്ടി വീഡിയോയിൽ പങ്കുവച്ചിരിക്കുന്നത്. അതിന് താഴെ രസകരമായ കുറിപ്പും പങ്കുവെച്ചു. ‘പൊട്ടിപ്പൊളിഞ്ഞു പാളീസായിരിക്കുന്ന കമ്പനിയിലേക്ക് കാശ് മുടക്കാൻ ആധാരം പണയം വച്ച കാശുമായി വരുന്ന ആളെ പോലെയായിരുന്നു നീ എന്റെ ജീവിതത്തിലേക്ക് വന്നത്.
എനിക്ക് പോലും വിശ്വാസമില്ലാത്ത എന്റെ ജീവിതത്തെ, എന്നെക്കാളും അധികം നീ വിശ്വസിച്ച് തുടങ്ങിയിടത്ത് നിന്നുമാണ് (സലിം കുമാറിന്റെ ഭാഷയിൽ പറഞ്ഞാൽ) ശരിക്കുമുള്ള ഞാൻ ആരംഭിക്കുന്നത്. കടന്നു പോവുന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു വർഷമാണ്. ഒരുപാട് നന്ദിയുണ്ട്. ഞങ്ങൾക്ക് വിവാഹ വാർഷികാശംസകൾ! എന്റെ വിധി നിന്റെ തീരുമാനങ്ങളാണ്.’ രസകരമായ കുറിപ്പ് താഴെനിരവധി പേരാണ് സ്നേഹാശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്.