ഒരു കുട ചുവട്ടിൽ ഞങ്ങൾ!! ഇത്തവണ പിറന്നാൾ ആഘോഷങ്ങൾക്ക് കുറച്ച് കളർ കൂട്ടാം; ഉദയ്പൂരിൽ പാട്ട് പാടി റിമി ടോമി!! | Rimi Tomy Birthday Celebration At Udaipur
Rimi Tomy Birthday Celebration At Udaipur
Rimi Tomy Birthday Celebration At Udaipur : അവതാരികയായി മലയാളികളുടെ മുന്നിലെത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് റിമി ടോമി. തുടർന്ന് ഗായികയായും നടിയായും മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരത്തിന്റെ പിറന്നാൾ ആയിരുന്നു ഇന്നലെ. സമൂഹ മാധ്യമങ്ങളിൽ സജീവമായ റിമി തന്റെ യാത്രകളും വിശേഷങ്ങളും വീഡിയോസും മറ്റും ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്. യൂട്യൂബ് ചാനലിലൂടെയും സജീവമായ താരത്തിന്റെ കുടുംബത്തിലെ വിശേഷങ്ങൾ കേൾക്കാനും ആരാധകർ സമയം കണ്ടെത്താറുണ്ട്.
ഇപ്പോൾ താരത്തിന്റെതായി ശ്രദ്ധ നേടുന്നത് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ്. തന്റെ പിറന്നാള് ദിവസം അതിമനോഹരമാക്കിയ എല്ലാവർക്കും നന്ദി പറയുകയാണ് റിമി ടോമി തന്റെ പുതിയ പോസ്റ്റിലൂടെ. തന്റെ ചിത്രത്തോടൊപ്പം താരം കുറിച്ച വാക്കുകൾ ആണ് ശ്രദ്ധ നേടിയത്. നിങ്ങളുടെ സപ്പോർട്ട് എനിക്ക് വാക്കുകൾ കൊണ്ട് എക്സ്പ്രസ് ചെയ്യാൻ സാധിക്കുന്നതിനപ്പുറമാണ് എന്നാണ് താരം പറയുന്നത്. താഴെ റീനു ടോമിയെയും,നടി മുക്തയയെയും മകൾ കണ്മണിയെയും ടാഗ് ചെയ്തിട്ടുണ്ട്.
പിറന്നാൾ ദിവസം എല്ലാവരും തന്നെ വിഷ് ചെയ്യണേ എന്ന് പറഞ്ഞ് താരം പങ്കുവെച്ച് റീൽ വീഡിയോ ശ്രദ്ധ നേടിയിരുന്നു. നിരവധി താരങ്ങളും ആരാധകരും താരത്തിന് പിറന്നാൾ ആശംസകൾ മായി റീൽ വീഡിയോയ്ക്ക് ചുവടെ എത്തിയിരുന്നു. ഹാപ്പി ബർത്ത് ഡേ നാത്തൂനെ എന്നാണ് നടി മുക്ത കമന്റ്റ് ചെയ്തത്. കൂടാതെ ഷംന കാസിം എന്നിങ്ങനെ നിരവധി താരങ്ങളും പിറന്നാൾ ആശംസകൾ നൽകി എത്തിയിരുന്നു.
കഴിഞ്ഞ ദിവസം റിമിയുടെ അമ്മ റാണിയുടെ പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് വൈറൽ ആയിരുന്നു. അമ്മക്ക് വേണ്ടി പിറന്നാൾ സ്പെഷ്യൽ കേക്ക് കട്ട് ചെയ്യുന്നത് ഉൾപ്പടെ ചിത്രങ്ങൾ ആണ് പങ്കുവെച്ചിരുന്നത്. താരത്തിന് നിരവധി ആരാധകരാണ് പിറന്നാളാശംസകൾ നൽകി എത്തിയത്.