നടൻ റിയാസ് ഖാന്റെ മകൻ ഷാരിഖ് വിവാഹിതനായി!! മകന്റെ വിവാഹ വേദിയിൽ തേജസോടെ റിയാസ് ഖാൻ!! | Riyas Khan Son Wedding In Hindu Look
Riyas Khan Son Wedding In Hindu Look
Riyas Khan Son Wedding In Hindu Look : നടൻ റിയാസ് ഖാന്റെ മകന്റെ വിവാഹ വിഷങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ആശംസകളും നന്ദിയുമറിയിച്ച് ഉമ റിയാസ് ഖാൻ. നടൻ റിയാസ് ഖാന്റെ മകൻ ഷാരിഖ് ഹസൻ വിവാഹിതനായത് ഈ ഓഗസ്റ് മാസം എട്ടാം തീയതിയാണ്. വലിയ രീതിയിലുള്ള ആഘോഷങ്ങൾ ആയിരുന്നു വിവാഹത്തിനായി നടന്നത്.നിരവധി ആളുകൾ പങ്കെടുത്ത ചടങ്ങ് സോഷ്യൽ മീഡിയയും വലിയ രീതിയിൽ തന്നെ ആഘോഷിച്ചിരുന്നു. നടൻ റിയാസ് ഖാന്റെ മൂത്ത മകനാണ് ഷാരിഖ്. ഷാരിക്കും വധു മരിയ ജെന്നിഫറും ഏറെ നാളത്തെ പ്രണയത്തിനു ഒടുവിലാണ് വിവാഹിതരായത്.
വിവാഹത്തിനുമുന്നിലുള്ള ചടങ്ങുകളുടെ ദൃശ്യങ്ങൾ മീഡിയയിൽ വൈറലായിരുന്നു. ആഡംബരമായ രീതിയിൽ തന്നെയാണ് വിവാഹ ചടങ്ങുകൾ നടന്നത്.വിവാഹ ചടങ്ങിന്റെ ഇടയിൽ ഉള്ള റിയാസിന്റെ പാട്ടും വീഡിയോകളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. നിരവധി പേർ ആശംസകളുമായി വീഡിയോയ്ക്ക് താഴെ സജീവമായിരുന്നു. 1992-ലായിരുന്നു റിയാസ് ഖാനും ഉമയും വിവാഹിതരായത്. ഷാരിഖിനെ കൂടാതെ സമർഥ് എന്ന മകനും ദമ്പതികൾക്കുണ്ട്.
നടനും തമിഴ് ബിഗ്ബോസ് താരവുമായ ഷാരിഖ് സിനിമാരംഗത്തേക്കും കടന്നിരിക്കുകയാണ്. നിലവില്‍ ലോകേഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘റിസോര്‍ട്ട്’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്.ഇപ്പോഴിതാ നടി ഉമ റിയാസ്ഖാൻ മകന്റെ വിവാഹത്തിന് നന്ദി പറയുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വിവാഹം പെട്ടെന്നായിരുന്നു എന്ന് താരം പറയുന്നുണ്ട്.
വിവാഹത്തിന്റെതായി പുറത്തുവന്ന ചിത്രങ്ങളിലും വിഡിയോസിലും വരനേക്കാൾ പൊളിയാണ് അച്ഛന് റിയാസ് ഖാന് എന്ന് ആണ് ആരാധകര്‍ പറഞ്ഞത്. മക്കൾക്ക് പൂർണ്ണ പിന്തുണയുമായി എല്ലാ കാര്യങ്ങൾക്കും ഒപ്പം അച്ഛൻ റിയാസ് ഖാനു മുണ്ട്. അച്ഛന്റെ ഹിറ്റ് ഡയലോഗുകളായിരുന്നു വിഡിയോകളുടെ ഹൈലൈറ്റ്. കല്യാണവുമായി ബന്ധപ്പെട്ട പുറത്തുവരുന്ന പുതിയ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്.