സായ് പല്ലവിയുടെ അനിയതിയ്ക്ക് വരൻ വിനീത്!! കാമുകനുമായി ചുറ്റി കറങ്ങി അനിയത്തി കുട്ടി; ചേച്ചിയ്ക്ക് മുമ്പ് അനിയത്തിയ്ക്ക് കല്യാണം!! | Sai Pallavi Sister Pooja Kannan Reveal Boyfriend
Sai Pallavi Sister Pooja Kannan Reveal Boyfriend
Sai Pallavi Sister Pooja Kannan Reveal Boyfriend : പ്രേമം എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ നായികയാണ് സായ് പല്ലവി. താരത്തിന് ഇന്ന് കേരളം ഒട്ടാകെ നിരവധി ആരാധകരും ഉണ്ട്. പ്രേമത്തിലെ മലർമിസ്സായി വന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലാണ് സായിപ്പല്ലവി ഇടംപിടിച്ചതെന്ന് നിസംശയം പറയാം.
മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും നിരവധി വേഷങ്ങൾ സായ് പല്ലവി ഇതിനോടകം ചെയ്തു കഴിഞ്ഞു. തന്റെ എല്ലാ വിശേഷങ്ങളും സായ് പല്ലവി ആരാധകരെ അറിയിക്കാറുണ്ട്. ആരാധകർക്കും താരത്തെ കുറിച്ചുള്ള വിശേഷങ്ങൾ അറിയാൻ വളരെയധികം കൗതുകമാണ്.സായ് പല്ലവിയിലൂടെയാണ് സഹോദരി പൂജ കണ്ണനെയും പ്രേക്ഷകർ അറിഞ്ഞത്. ചേച്ചിയെക്കാൾ ഏറെ സോഷ്യൽ മീഡിയയിൽ ആക്ടീവ് ആണ് സഹോദരി പൂജ കണ്ണൻ എന്ന് പറയുന്നതാകും ഒരുവിധത്തിൽ ശരി.
തന്റെ സഹോദരിയെ കുറിച്ച് പറയുമ്പോൾ സായ് പല്ലവി ആയിരം നാവാണ്. ഇപ്പോഴിതാ സഹോദരി പൂജാ കണ്ണൻ തന്റെ ഔദ്യോഗിക പേജിലൂടെ ഒരു സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. തനിക്കൊരു പ്രണയം ഉണ്ടെന്നും ആ പ്രണയം ആരാണെന്നും ആണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്ന ആ വിശേഷം. മനോഹരമായ ഒരു ഇൻസ്റ്റഗ്രാം വീഡിയോക്കൊപ്പം രസകരമായ ഒരു ക്യാപ്ഷൻ ചേർത്തു കൊണ്ടാണ് താരം ആരാധകർക്കായി ഈ വാർത്ത പങ്കുവെച്ചിരിക്കുന്നത്.
പൂജയുടെ വാക്കുകൾ ഇങ്ങനെ.”This cute lil button has taught me what it is to love selflessly, being patient and consistent in love and to exist gracefully! This is Vineeth and he is my ray of sunshine… I love you my partner in crime and now, my partner !!” പൂജയ്ക്ക് ആശംസകളുമായി നിരവധി താരങ്ങളും ആരാധകരുമാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ എല്ലാ കാര്യത്തിനും തന്റെ ചേച്ചിയാണ് തന്റെ ക്രൈം പാർട്ണർ എന്ന് പറഞ്ഞിരുന്ന പൂജ ഇപ്പോൾ വിനീത് ആണ് എന്ന് പറഞ്ഞിരിക്കുന്നതിൽ വിഷമം രേഖപ്പെടുത്തിയിട്ടുണ്ട് ചില ആരാധകർ.