കൂട്ടുകാരിയുടെ വിവാഹത്തെ കൂടാൻ അമേരിക്കയിൽ നിന്നും പറന്നെത്തി സംവൃത!! 12 വർഷം പഴക്കമുള്ള സാരിയിൽ സുന്ദരിയായി താരം!! | Samvritha Sunil At Meera Nandhan Wedding Reception
Samvritha Sunil At Meera Nandhan Wedding Reception
Samvritha Sunil At Meera Nandhan Wedding Reception : മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃതസുനിൽ. ലാൽജോസ് സംവിധാനം ചെയ്ത രസികൻ എന്ന സിനിമയിലൂടെയാണ് താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന താരം മികച്ച നടിയായി മാറി. ഉയിർ എന്ന ചിത്രത്തിലൂടെ തമിഴിലും, എവിടെന്തേ നാകേതി എന്ന ചിത്രത്തിലൂടെ തെലുങ്കിലും താരം അരങ്ങേറ്റം കുറിച്ചു. 2012-ൽ കാലിഫോർണിയയിൽ എഞ്ചിനീയറായ അഖിലിനെ വിവാഹം കഴിച്ചതോടെ സംവൃത സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു.
പിന്നീട് 7 വർഷങ്ങൾക്കു ശേഷം ബിജുമേനോൻ നായകനായ ചിത്രമായ ‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ?’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്കുള്ള തിരിച്ചുവരവ് നടത്തിയത്. വിവാഹശേഷം അധികം സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും, സോഷ്യൽ മീഡിയയിൽ സജീവമാണ് സംവൃത. രണ്ട് കുട്ടികളുടെ വിശേഷങ്ങളും, അമേരിക്കയിലെ വിശേഷങ്ങളൊക്കെ താരം താരത്തിൻ്റെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ വൈറലാകുന്നത് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ്. മീരാനന്ദൻ്റെ വിവാഹ റിസപ്ഷന് ഭർത്താവ് അഖിലിൻ്റെ കൂടെയുള്ള ചിത്രങ്ങളാണ്. ചുവന്ന സാരിയിലാണ് താരം എത്തിയത്. ഈ ഫോട്ടോകൾക്ക് താരം മെയ്ക്കപ്പ് വിശേഷവും സാരി വിശേഷവും പങ്കുവച്ചിരുന്നു. മീരയ്ക്കും ശ്രീജുവിനും വിവാഹ ആശംസകൾ അറിയിക്കുകയും, 12 വർഷം മുൻപുള്ള വിവാഹസമയത്തുള്ള
സാരിയാണെന്നും, മീരയുടെ റിസപ്ഷന് വേണ്ടി ഉടുത്തതെന്നും, റിസപഷന് വേണ്ടി ഒരുങ്ങിയതും, മെയ്ക്കപ്പ് ചെയ്തതും ഞാൻ ഒറ്റയ്ക്കാണെന്നും, ഹെയർ സീമ ചേച്ചിയാണെന്നും, ജ്വല്ലറി എൻ്റെ കലക്ഷനിലുള്ളതാണെന്നും പറയുകയാണ് താരം. ചിത്രങ്ങൾ എടുത്തിരിക്കുന്നത് അഖിയും അച്ചുവുമാണെന്നും താരം പറയുകയുണ്ടായി. വളരെ മനോഹരമായിട്ടുണ്ടെന്നാണ് സംവൃതയുടെ ആരാധകർ താരത്തിൻ്റെ ഫോട്ടോയ്ക്ക് താഴെ കമൻ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.