A place where you need to follow for what happening in world cup

അലമ്പ് കാട്ടി നടന്ന സംയുക്തയെ സംതൃപ്‍തയാക്കി ബിജു മേനോൻ; ഒളിപ്പിച്ചു വെച്ച വിശേഷം പുറത്ത് വിട്ട് ഊർമിള!! | Samyuktha Varma Biju Menon Wedding Anniversary

Samyuktha Varma Biju Menon Wedding Anniversary

Samyuktha Varma Biju Menon Wedding Anniversary : 90 കളിൽ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുകയും ഇന്ന് അഭിനയ ലോകത്ത് നിന്ന് വിട്ടു നിന്നിട്ട് കൂടി ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് സംയുക്ത വർമ്മ. അഭിനയത്തിൽ സജീവമല്ലെങ്കിലും പൊതുവേദികളിൽ അടക്കം സംയുക്ത പ്രത്യക്ഷപ്പെടാറുണ്ട്.

മികച്ച നർത്തകി കൂടിയായ സംയുക്ത വിവാഹത്തോടെ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. എങ്കിലും നിലവിൽ സോഷ്യൽ മീഡിയയിലും മറ്റും താരം സജീവമാണ്. സ്ക്രീനിലെ പ്രണയം ജീവിതത്തിലേക്കും പകർത്തിയാണ് സംയുക്ത ബിജുമേനോനെ വിവാഹം കഴിച്ചത്. ചെറിയമ്മയായ ഊർമിള ഉണ്ണിക്ക് പിന്നാലെയാണ് സംയുക്ത അഭിനയരംഗത്തേക്ക് കടന്നുവന്നത്.

ഊർമ്മിള ഉണ്ണിയെ താത്താ തൈ എന്നാണ് സംയുക്ത വിളിക്കുന്നത്. ഇപ്പോൾ സംയുക്തയും ബിജുമേനോനും ഇരുപതാം വിവാഹ വാർഷികം ആഘോഷിക്കുമ്പോൾ ഊർമിള ഉണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ആളുകളുടെ ശ്രദ്ധ നേടിയെടുക്കുന്നത്. പോസ്റ്റ് ഇങ്ങനെ…കുട്ടിക്കാലത്ത് വളരെയധികം കുറുമ്പി ആയിരുന്നു സംയുക്ത.

എവിടെയായിരുന്നാലും കുസൃതികൾ കാണിച്ചുകൊണ്ടേ ഇരിക്കുമായിരുന്നു. ഉള്ള സ്ഥലത്ത് വേഗത്തിൽ വട്ടത്തിലോടുക, വീഴുക, ശരീരം മുറിവേൽപ്പിക്കുക ഒക്കെയായിരുന്നു അവളുടെ ഹോബി. വീട്ടിൽനിന്ന് നടക്കാവുന്ന ദൂരം മാത്രമായിരുന്നു സ്കൂളിലേക്ക് ഉള്ളത്. വൃത്തിയായി ഒരുക്കി രാവിലെ സ്കൂളിലേക്ക് എൻറെ ചൂണ്ടുവിരൽ പിടിച്ച് അവൾ നടക്കുമ്പോൾ എന്നും പറയുമായിരുന്നു ഹോംവർക്ക് ചെയ്യുമ്പോൾ അമ്മ എന്നെ കുറെ ചീത്ത പറഞ്ഞു താത്താത്തെ എന്ന്. എന്നെ ഇഷ്ടമല്ലെങ്കിൽ ചുരുട്ടിക്കൂട്ടി വയറ്റിൽ ഇട്ടോളാൻ അമ്മയോട് പറയു എന്നായിരുന്നു എന്നോട് പറയുക. എനിക്ക് താത്ത തൈയെ മാത്രമേ ഇഷ്ടമുള്ളൂ എന്ന്.

View this post on Instagram

A post shared by Urmila Unni (@urmilaunni)