കണ്ണന്റെ വീട്ടിലെ കല്യാണം!! കുഞ്ഞി പെങ്ങളുടെ വിശേഷ വാർത്ത ആരാധകരെ അറിയിച്ച് സാന്ത്വനം കണ്ണൻ!! | Santhwanam Achu Sugandh Sister Engagement Day
Santhwanam Achu Sugandh Sister Engagement Day
Santhwanam Achu Sugandh Sister Engagement Day : ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സാന്ത്വനം എന്ന പരമ്പരയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് അച്ചു സുഗന്ധ്. സാന്ത്വനം പരമ്പരയ്ക്ക് മുമ്പുതന്നെ വാനമ്പാടി എന്ന സീരിയലിലൂടെ അസിസ്റ്റൻറ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നുവെങ്കിലും സാന്ത്വനത്തിലെ കണ്ണൻ എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകരുടെ മനം കവർന്നത്.പരമ്പരയിലെ ഏറ്റവും ഇളയവനായിരുന്നെങ്കിലും, താരത്തിന് മറ്റു താരങ്ങളെപ്പോലെ തന്നെ നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്. സാന്ത്വനം പരമ്പരയിൽ തുടരുമ്പോൾ തന്നെ സംവിധാന മേഖലയിലേക്ക് കടക്കാനാണ് കൂടുതൽ ഇഷ്ടമെന്ന താരം വ്യക്തമാക്കിയിരുന്നു.
പരമ്പര അവസാനിച്ചപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഒരു പുതിയ പ്രൊജക്ട് തുടങ്ങുന്നതിൻ്റെ ചിത്രവും താരം പങ്കുവച്ചിരുന്നു. ഇത് സിനിമയാണോ, ഹ്രസ്വചിത്രമാണോ, ഫീച്ചർ ഫിലിമാണോ എന്നൊന്നും താരം വ്യക്തമാക്കിയിട്ടില്ല.താരത്തിൻ്റെ മുറപ്പെണ്ണായി സാന്ത്വനത്തിൽ അഭിനയിച്ച മഞ്ജുഷ മാർട്ടിനുമൊത്ത് നിരവധി റീൽസുകളിൽ താരം എത്തുന്നത് പതിവായിരുന്നു. മഞ്ജുഷയുമൊത്ത് അഭിനയിച്ച മനസമ്മതം എന്ന ഷോട്ട്ഫിലിം വിജയകരമാവുകയും ചെയ്തിരുന്നു. എന്നാൽ പരമ്പരയ്ക്ക് ശേഷം താരത്തിനെ മറ്റ് പരിപാടികളിലൊന്നും കണ്ടിരുന്നില്ല.
പുതിയ പ്രൊജക്ടിനായുള്ള കാത്തിരിപ്പാണോ അതോ, സംവിധാനത്തിലേക്ക് കടന്നോ എന്ന് പ്രേക്ഷകർ തിരയുന്നത് പതിവാണ്. സമൂഹമാധ്യമങ്ങളിലും സജീവമാണ് അച്ചു സുഗന്ധ്. പരമ്പരയിൽ വന്നതിനു ശേഷമാണ് താരത്തിന് കൂടുതൽ ഫോളോവേഴ്സ് ലഭിച്ചത്.കുടുംബവിശേഷങ്ങളും, മറ്റെല്ലാ വിശേഷങ്ങളും താരം പങ്കുവയ്ക്കുമ്പോൾ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇന്നലെ ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
അച്ചു പങ്കുവയ്ക്കുന്ന വിശേഷങ്ങളിൽ പലപ്പോഴും സഹോദരി അഞ്ജുവിൻ്റെ വിശേഷങ്ങളും റീലുകളൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സഹോദരിയുടെ ജീവിതത്തിലെ ഒരു പ്രധാന വിശേഷമാണ് താരം പങ്കുവച്ച് എത്തിയത്. സഹോദരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്നുവെന്നും, അഞ്ജുവിനെയും, ഭാവി അളിയനെയും ചേർത്ത് പിടിച്ചു കൊണ്ടുള്ള ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് അഞ്ജുവിന് ആശംസകൾ അറിയിച്ച് എത്തിയത്.