ഇനിയൊരു തിരിച്ചു വരവ് ഇല്ല; അമ്മയെയും മമ്മിയെയും വിട്ട് ദേവൂട്ടി പോകുകയാണ്; അപ്പുവിന്റെ ദേഷ്യം ഒന്നും ഇവിടെ നടക്കില്ല!! | Santhwanam Devootty And Appu Location Reels Video
Santhwanam Devootty And Appu Location Reels Video
Santhwanam Devootty And Appu Location Reels Video : ഏഷ്യാനെറ്റിലെ സാന്ത്വനം പരമ്പരയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രക്ഷാ രാജ്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലും താരത്തിൻ്റെ പ്രകടനം മികച്ചതായിരുന്നു. ലോലിപോപ്പ് എന്ന മലയാള സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച രക്ഷാ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു. പിന്നീട് മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളികളുടെ മനം കവർന്നു. സാന്ത്വനം
സോഷ്യൽ മീഡിയയിൽ സജീവമായ താരം താരത്തിൻ്റെ കുടുംബവിശേഷങ്ങളും, ഷൂട്ടിംങ്ങ് ലൊക്കേഷനിലെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. സാന്ത്വനത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് താരത്തിൻ്റെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞിട്ടും താരം സീരിയലിൽ സജീവമായിരുന്നു. ഇപ്പോൾ സാന്ത്വനം സീരിയൽ അവസാനിക്കാനായ വേളയിൽ രക്ഷാ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായി മാറുന്നത്. താരത്തിൻ്റെ മകളായി സാന്ത്വനത്തിൽ അഭിനയിക്കുന്ന സജിതാ ബേട്ടിയുടെ മകളായ
ഇസ ഫാത്തിമയുമായി എടുത്ത രസകരമായ വീഡിയോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. കിലുക്കം സിനിമയിലെ ഇന്നസെൻ്റിൻ്റെ കിട്ടുണ്ണിയുടെ വേഷമാണ് ഇസ ചെയ്തത്. ലിറ്റിൽ കിട്ടുണ്ണി എന്ന ക്യാപ്ഷനാണ് രക്ഷ റീൽസിന് താഴെ കൊടുത്തിരിക്കുന്ന ക്യാപ്ഷൻ. ‘കണ്ണൻ കൊച്ചച്ചനെ മടുത്ത് പോവുകയാണോ എന്നാണ് പ്രേക്ഷകരിൽ ചിലർ കമൻ്റായി ചോദിക്കുന്നതെങ്കിൽ,
മറ്റു ചിലർ ഇനി നമ്മുടെ ദേവൂട്ടി സ്വന്തം കാറിൽ വരുമെന്നാണ് പറയുന്നത്. സാന്ത്വനം താരങ്ങ,ളും രക്ഷയുടെ പോസ്റ്റിന് കമൻറുമായി വരികയുണ്ടായി. ഇസ സാന്ത്വനത്തിൽ വന്നിട്ട് കുറച്ച് എപ്പിസോഡുകളേ ആയിട്ടുള്ളൂവെങ്കിലും, ഒറ്റ എപ്പിസോഡിൽ തന്നെ മലയാളികളുടെ മനംകവരാൻ ഇസക്ക് കഴിഞ്ഞിരുന്നു. രക്ഷയും, മറ്റ് സാന്ത്വനം താരങ്ങളും ഇസയുമൊത്തുള്ള നിരവധി റീലുകൾ പങ്കുവയ്ക്കാറുണ്ട്.