ക്ഷേത്ര ദർശനത്തിലും സ്റ്റാർ അഞ്ജലി തന്നെ!! കാവിലെ ഭഗവതിപോലെ തിളങ്ങി സാന്ത്വനം അഞ്ജലി; ഗോപികയെ കാണാൻ ഓടിക്കൂടി ജനങ്ങൾ!! | Santhwanam Gopika Anil At Temple Viral Video
Santhwanam Gopika Anil At Temple Viral Video
Santhwanam Gopika Anil At Temple Viral Video : ക്ഷേത്ര ദർശനത്തിലും സ്റ്റാർ അഞ്ജലി തന്നെ. താരത്തെ കാണാൻ ഓടിക്കൂടി മലയാളികൾ. മലയാളം ടെലിവിഷനിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള നായിക ആരെന്ന് ചോദിച്ചാൽ നിസംശയം പറയാവുന്ന പേര് നടി ഗോപികാ അനിലിന്റേതാണ്. ഗോപിക എന്ന പേര് അപരിചിതമായവർക്കുപോലും അഞ്ജലി എന്ന് പറഞ്ഞാലോ അഞ്ജു എന്ന പറഞ്ഞാലോ വളരെപ്പെട്ടെന്ന് മനസിലാകും. സാന്ത്വനത്തിലെ അഞ്ജലി എന്ന കഥാപാത്രമായാണ് ഗോപിക പ്രേക്ഷകർക്ക് മുന്പിലെത്തുന്നത്.
മുൻപ് സീരിയലുകളിൽ അഭിനയിച്ചിരുന്നെങ്കിലും ഗോപികയെ കൂടുതൽ പ്രേക്ഷകർ തിരിച്ചറിഞ്ഞതും താരത്തിന് ഇത്രയധികം ആരാധകരെ നേടിക്കൊടുത്തതും ഏഷ്യാനെറ്റിലെ സാന്ത്വനം പരമ്പരയാണ്. സാന്ത്വനം വീട്ടിലെ ശിവന്റെ ജോഡിയായാണ് അഞ്ജലിയുടെ രംഗപ്രവേശം. ആദ്യ സീനുകളിൽ തന്നെ അഞ്ജലി എന്ന കഥാപാത്രം പ്രേക്ഷകമനം കവർന്നിരുന്നു. ശിവനും അഞ്ജലിയും ഒരുമിക്കുന്ന എപ്പിസോഡുകൾക്കായ് ഇപ്പോഴും പ്രേക്ഷകർ കാത്തിരിക്കുന്ന പ്രവണതയാണയുള്ളത്. നേരിൽ കണ്ടാൽ ഇരുവരും അടി തുടങ്ങുന്ന ഒരു കഥാഗതിയിൽ നിന്നും മാറി ഇപ്പൾ ശിവനും അഞ്ജലിയും മൗനപ്രണയത്തിന്റെ വക്കിൽ എത്തിനിൽക്കുന്നു.
വിവാഹശേഷമാണ് ശിവനും അഞ്ജലിയും പ്രണയിച്ചു തുടങ്ങിയത്. ആ പ്രണയം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഗോപിക കണ്ണൂരിൽ ഒരു ക്ഷേത്രച്ചടങ്ങിന് പങ്കെടുക്കവേ ആരാധകർ നൽകിയ ആഘോഷപൂർണ്ണമായ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കേരള ട്രഡീഷണൽ ഡ്രെസ്സിലാണ് ഗോപിക ക്ഷേത്രവേദിയിൽ എത്തിയത്. താരത്തെ നിറകയ്യടികളാലും പാട്ടും ഡാൻസുമൊക്കെയായാണ് ആരാധകർ സ്റ്റേജിലേക്ക് ആനയിച്ചത്.
ദേവീനടയിൽ ഭദ്രദീപത്തിന്റെ ആദ്യതിരി കൊളുത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു എന്നുപറഞ്ഞാണ് ഗോപിക വിളക്കുകൊളുത്തിയത്. വേദിയിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും ആരാധകർ താരത്തിന് ചുറ്റും അതിവേഗം തന്നെ തടിച്ചുകൂടുകയായിരുന്നു. സർവം ഈശ്വരനിൽ സമർപ്പിച്ചാണ് താൻ മുന്നോട്ടുപോവുന്നതെന്നായിരുന്നു ഗോപികയുടെ പ്രതികരണം. എന്തായാലും മലയാളികൾക്കിടയിൽ ഗോപിക അനിൽ സ്വന്തമാക്കിയ ഫാൻ ബേസ് മറ്റൊരു നടിയും ഇതേവരെ തന്റെ കരിയറിൽ ഒരു തവണ പോലും നേടിയിട്ടില്ലെന്നുറപ്പിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.