സാന്ത്വനം ക്ലൈമാക്സ് ഇഷ്ടമായോ!! ബാലനെയും ദേവിയെയും കുഞ്ഞിനേയും കണ്ട് അനിയമ്മാർ; ഇത് പ്രേക്ഷകർ കാത്തിരുന്ന ക്ലൈമാക്സ് ആയോ?!! | Santhwanam Last Climax Episode Video Viral
Santhwanam Last Climax Episode Video Viral
Santhwanam Last Climax Episode Video Viral : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം ഇന്ന് അവസാന എപ്പിസോഡ് കഴിഞ്ഞിരിക്കുകയാണ്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു മണിക്കൂർ നീണ്ട ക്ലൈമാക്സ് എപ്പിസോഡ് ആയിരുന്നു ഇന്ന് രാത്രി 7 മണി മുതൽ 8 മണി വരെ ഉണ്ടായിരുന്നു. സീരിയലിൻ്റെ തുടക്കത്തിൽ തന്നെ വർഷങ്ങൾക്ക് ശേഷമുള്ള കഥയാണ് കാണാൻ സാധിക്കുന്നത്.ശിവൻ ഗണപതി ക്ഷേത്രത്തിൽ വച്ച് തേങ്ങ ഉടച്ച് മടങ്ങുമ്പോഴാണ് ശിവൻ്റെ സുഹൃത്തായ രാഹുൽ വിളിക്കുന്നത്. തമിഴ്നാടിനടുത്ത് കന്യകുമാരിയിലേക്ക് പോകുന്ന വഴിയിലുള്ള ശുചീന്ദ്രം ക്ഷേത്രത്തിൽ വച്ച് ബാലേട്ടനെയും, ദേവിയെയും ഞാൻ കണ്ടുവെന്ന് രാഹുൽ പറയുന്നത്. അവിടെ അന്വേഷിക്കാൻ ശിവനോട് പറയുകയാണ്. ഉടൻ തന്നെ ശിവൻ ഹരിയെ ഓഫീസിൽ വിളിച്ച് വിവരം അറിയിക്കുകയും, ഉടൻ കണ്ണൻ നടത്തുന്ന കൃഷ്ണസ്റ്റോർസിൽ പോയി വിവരമറിയിക്കുകയും ചെയ്യുന്നു.
ഇന്ന് രാത്രി ഹരിയേട്ടൻ എത്തിയാൽ നാളെ രാവിലെ അവിടേയ്ക്ക് പുറപ്പെടാൻ തീരുമാനിക്കുന്നു. അങ്ങനെ ഹരിയും, ശിവനും, കണ്ണനും രാവിലെ തന്നെ ശുചീന്ദ്രം ക്ഷേത്രത്തിലെത്തുന്നു. പിന്നീട് അമ്പലത്തിൽ തൊഴുത ശേഷം അടുത്തുള്ള കടകളിലും, ഓട്ടോക്കാരോടും മറ്റും ബാലേട്ടൻ്റെയും ദേവിയുടെയും ഫോട്ടോകൾ കാണിക്കുന്നു. ആരും അവരെ കണ്ടിട്ടില്ലെന്ന് പറയുകയാണ്. അപ്പോഴാണ് അമ്പലത്തിലെ പൂജാരിയുടെ കുഞ്ഞ് വന്ന് അർച്ചന നടത്താൻ കൂട്ടിപ്പോവുകയാണ്. പിന്നീട് ദേവിയുടെയും ബാലൻ്റേയും ഫോട്ടോ അവനെയും കാണിക്കുന്നു. അവൻ അർച്ചന നടത്താൻ പൂജയ്ക്ക് വേണ്ടി സാധനങ്ങൾ വാങ്ങാൻ പോവുകയാണ്.അവിടെ അർച്ചനയ്ക്ക് വേണ്ടിയുള്ള സാധനങ്ങൾ വാങ്ങാൻ പോയത് ദേവിയുടെയും ബാലൻ്റെയും കടയിലാണ്.
കടയിലെത്തിയ കുട്ടിക്ക് ദേവിയുടെ മുഖം കണ്ടപ്പോൾ അവർ അന്വേഷിച്ച ആളാണെന്ന് മനസിലാക്കുന്നു. പിന്നീട് അവരെ വിളിച്ച് ദേവിയുടെ അടുത്ത് കൊണ്ടു വരുന്നു. ദേവിയെയും കണ്ടതും ഹരി ദേവിയേടത്തി എന്നു വിളിക്കുകയാണ്. അവരെ കണ്ടതും ദേവി കരഞ്ഞുകൊണ്ട് അടുത്തു വരികയാണ്. അപ്പോഴാണ് ബാലൻ പൂവുമായി വരുന്നത്. ഇവരെ കണ്ടതും ബാലൻ ഞെട്ടുകയാണ്. കണ്ണൻ ഓടിച്ചെന്ന് ബാലേട്ടനോട് മാപ്പ് പറയുകയാണ്. അനിയന്മാരെ കെട്ടിപ്പിടിക്കുകയാണ്. കടയുടെ പിറകിലുള്ള വീട്ടിൽ അവരെ കൂട്ടിപ്പോവുകയാണ്. പിന്നീട് ലക്ഷ്മി മോളെ ചിറ്റപ്പന്മാരെ പരിചയപ്പെടുത്തുകയാണ്. അമ്മയുടെ ഓർമ്മയ്ക്കായി ഇവൾക്ക് ലക്ഷ്മി എന്ന് പേരിട്ടിരിക്കുകയാണ് എന്ന് ബാലൻ പറഞ്ഞു. പിന്നീട് നിങ്ങൾക്ക് ഞങ്ങൾ ഇവിടെ എങ്ങനെ അറിഞ്ഞെന്ന് അന്വേഷിക്കുകയാണ് ബാലൻ. പിന്നീട് കാര്യങ്ങളൊക്കെ ബാലൻ അന്വേഷിക്കുന്നു. ശിവന് ഒരു ആൺകുഞ്ഞ് പിറന്നെന്നും, അവൻ്റെ ഫോട്ടോയും, ബാലകൃഷ്ണൻ എന്നാണ് പേരിട്ടതെന്നും പറയുന്നു. ഹരി കൊച്ചിയിലെ കമ്പനിയിൽ ജോലി ചെയ്യുകയാണെന്നും, കണ്ണനാണ് കൃഷ്ണാ സ്റ്റോർസ് നടത്തുന്നതെന്നും പറയുകയാണ് ശിവൻ.കൂടാതെ ശിവൻ ബികോം പാസായ കാര്യം അറിയിക്കുന്നു. ശേഷം അടുത്തുള്ള വെള്ളച്ചാട്ടത്തിൽ പോയി കുളിച്ചു വരാൻ പറയുന്നു. അപ്പോഴേക്കും ദേവി ഭക്ഷണം വിളമ്പി വയ്ക്കുന്നു. ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴും കണ്ണൻ പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമിക്കണമെന്ന് പറയുകയാണ്.
ഭക്ഷണം കഴിഞ്ഞ ശേഷം ബാലനോടും ദേവിയോടും സാന്ത്വനത്തിലേക്ക് വരാൻ പറയുകയാണ്. എന്നാൽ ഇപ്പോഴില്ലെന്നും, നിങ്ങൾ മക്കളെയും എല്ലാവരെയും കൂട്ടി ഇവിടെ വരണമെന്നും, ഞങ്ങളും വരാമെന്നും പറയുന്നു. ബാലേട്ടനും ദേവിയേടത്തിയും ഉണ്ടായാലേ നമ്മുടെ വീട് പൂർണ്ണമാവുകയുള്ളൂ എന്ന് പറഞ്ഞപ്പോൾ, കൂട്ടുകുടുംബം എന്നത് ഒരു പളുങ്കുപാത്രം പോലെയാണെന്നും, അത് തറയിൽ വീണുടഞ്ഞാൽ ഒരിക്കലും കൂട്ടിച്ചേർക്കാനാവില്ലെന്നും പറയുകയാണ് ദേവി. പിന്നീട് ലക്ഷ്മി മോളെയും കൂട്ടി അമ്പലത്തിൽ പോയി അർച്ചന നടത്തി വന്ന ശേഷം, സാന്ത്വനത്തിൽ മടങ്ങാൻ പോവുകയാണ് എല്ലാവരും. ശേഷം ഞങ്ങൾ എല്ലാവരും ഇവിടെ വരുമെന്നും, വല്യേടത്തിയും ഏട്ടനും മോളും സാന്ത്വനത്തിൽ എപ്പോൾ വരുമെന്നും ചോദിക്കുകയാണ് കണ്ണൻ. ഞങ്ങൾ ഈ വരുന്ന ഓണത്തിന് വരുമെന്ന് പറയുകയാണ് ദേവി. പിന്നീട് ലക്ഷ്മി മോൾക്ക് എല്ലാവരും ഉമ്മ നൽകി യാത്ര പറയുകയാണ്. എടുത്തു ചാട്ടമൊക്കെ ഉണ്ടെങ്കിലും ഞങ്ങളുടെ മക്കളുടെ മനസിൽ എപ്പോഴും സ്നേഹമുണ്ടെന്ന് പറയുകയാണ് ബാലൻ.ഇതോടെ സാന്ത്വനം പരമ്പര അവസാനിക്കുകയാണ്.