സാന്ത്വനം അവസാനിച്ചില്ല മക്കളെ; 7 മണിക്ക് അവർ ഇതാ വീണ്ടും എത്തുന്നു; ജന ഹൃദയങ്ങളിലേക്ക് വല്യേട്ടനും ദേവിയേച്ചിയും അനിയന്മ്മാരും!! | Santhwanam Part 2 Shooting Location Video
Santhwanam Part 2 Shooting Location Video
Santhwanam Part 2 Shooting Location Video : ഏഷ്യാനെറ്റ് മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്നു സാന്ത്വനം. തുടങ്ങിയ അന്നു മുതൽ റേറ്റിംങ്ങിൽ എന്നും മുൻപന്തിയിൽ ആയിരുന്നു ഇന്ന പരമ്പര. തമിഴ് പരമ്പരയായ ‘പാണ്ഡിയൻ സ്റ്റോർസി’ൻ്റെ റീമേക്കായ ഈ പരമ്പര മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇന്നത്തെ കാലത്ത് കാണാത്ത കൂട്ടുകുടുംബത്തിൻ്റെ സ്നേഹാർദ്ദമായ കഥ പറയുന്ന ഈ പരമ്പര ഈ കഴിഞ്ഞ ജനുവരി 27നാണ് അവസാനിച്ചത്.
നാലു വർഷത്തിനുശേഷമുള്ള കഥയും അതിൻ്റെ ചുറ്റുമായി നടക്കുന്ന നിരവധി കാര്യങ്ങളും ചേർത്തായിരുന്നു ക്ലൈമാക്സ് ഒരുക്കിയത്. എന്നാൽ ക്ലൈമാക്സ് എപ്പിസോഡ് കഴിഞ്ഞ ശേഷം പ്രേക്ഷകർ ഒന്നടങ്കം പറയുകയുണ്ടായി. സീരിയലിൻ്റെ രണ്ടാം ഭാഗം വേണമെന്നും, കൈമാക്സിൽ കഥ പൂർണ്ണമായില്ലെന്നും മറ്റും പ്രേക്ഷകർ പറയുകയുണ്ടായി.
സീരിയൽ കഴിഞ്ഞതിൻ്റെ പിറ്റേ ദിവസമായിരുന്നു സീരിയലിൽ പ്രധാന കഥാപാത്രമായ അഞ്ജലിയായി വേഷമിട്ട ഗോപികയുടെ വിവാഹം. അന്നേ ദിവസം മാധ്യമങ്ങളടക്കം ആരാഞ്ഞത് സാന്ത്വനം രണ്ടാം ഭാഗമുണ്ടോ എന്നാണ്. എന്നാൽ ചില താരങ്ങൾ പറഞ്ഞത് രണ്ടാം ഭാഗം ഉണ്ടെന്നും, പക്ഷേ അതിൽ ഒന്നാം ഭാഗത്തിലെ ആരുമുണ്ടാവില്ലെന്നുമാണ്. എന്നാൽ ഇപ്പോൾ പ്രേക്ഷകരുടെ സംശയത്തിന് മറുപടിയെന്നോളം ജിത്തു മഞ്ജു ജയൻ പങ്കുവെച്ച പോസ്റ്റിലൂടെ സാന്ത്വനം രണ്ടാം ഭാഗം ഷൂട്ടെന്നും, ഒന്നാം ഭാഗത്തിലെ രാജശേഖരൻ തമ്പിയുടെ ചിത്രങ്ങളുമായിരുന്നു.
സാന്ത്വനം ലൊക്കേഷനിലെ പല വിശേഷങ്ങളും ഇതിനു മുമ്പ് ജിത്തു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതിനാൽ രണ്ടാം ഭാഗത്തിൻ്റെ ഷൂട്ട് വിശേഷം പങ്കുവച്ചതിനാൽ, ഉടൻ തന്നെ ഏഷ്യാനെറ്റിൽ സാന്ത്വനം 2 സംപ്രേക്ഷണത്തിനെത്തുമെന്ന പ്രതീക്ഷയിലാണ് സാന്ത്വനം ആരാധകർ. ‘ചിലർ പറയുന്നത് ഞങ്ങൾ രണ്ടാം ഭാഗത്തിനായി കാത്തു നിൽക്കുകയാണെന്നും, ഏഴു മണി എത്തുമ്പോൾ പഴയ കഥകൾ മനസിലേക്ക് ഓർമ്മ വരുമെന്നാണ് പറയുന്നത്.