ദേവൂട്ടി അത്യാസന്ന നിലയിൽ!! അപ്പുവിന്റെ നന്ദി കെട്ട സ്വഭാവം ദേവൂട്ടിയെ എത്തിച്ചത് ആശുപത്രിയിൽ; ഹരിയുടെ മുന്നിൽ കലിയോടെ ദേവി!! | Santhwanam Today Episode 08 Jan 2023
Santhwanam Today Episode 08 Jan 2023
Santhwanam Today Episode 08 Jan 2023 : ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം കുറച്ചു ദിവസങ്ങളായി സങ്കർഷഭരിതമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ ആഴ്ചയുടെ എപ്പിസോഡിൻ്റെ അവസാനത്തിൽ കണ്ണന് പണം കൊടുക്കാൻ ശിവൻ ഊട്ടുപുര പണയം വയ്ക്കാൻ പോവുന്നതായിരുന്നു. സുലൈമാനിക്കയും, കൺമണിയും ശിവനോട് ഇത്രയും പണം ലോണെടുക്കുന്നതിൽ ടെൻഷനുണ്ടെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് മാർത്താണ്ഡൻ മുതലാളിയും ശിവനും തമ്മിലുള്ള സംഭാഷണമാണ്. ഊട്ടുപുര പണയം വച്ച് ശിവൻ ആവശ്യപ്പെട്ട തുക മാർത്താണ്ഡൻ മുതലാളി 15 ലക്ഷം നൽകാമെന്ന് പറഞ്ഞു. അകത്ത് പോയി 15
ലക്ഷം രൂപയുമായി വന്ന് ശിവന് കൈമാറുകയായിരുന്നു. പിന്നീട് ശിവൻ ബാലനെ വിളിക്കുകയാണ്. ഒന്ന് ഞാൻ പറയുന്ന സ്ഥലം വരെ വരണമെന്ന് പറയുകയാണ്. ബാലേട്ടൻ ഉടൻ തന്നെ ശിവൻ പറഞ്ഞ സ്ഥലത്തെത്തി. എന്താണ് നീ വിളിച്ചതെന്ന് ചോദിച്ചപ്പോൾ, ശിവൻ കൈയിലുള്ള 15 ലക്ഷം രൂപ നൽകുകയായിരുന്നു. ഇത് ബാലേട്ടൻ കണ്ണന് നൽകണമെന്നു ശിവൻ പറഞ്ഞു. പക്ഷേ, ഈ പണം ഇത് എവിടെ നിന്ന് കിട്ടിയെന്ന് ചോദിക്കുകയാണ് ബാലൻ. അത് ഞാൻ പിന്നീട് പറയാമെന്ന് പറയുകയാണ് ശിവൻ.
സാന്ത്വനത്തിൽ ഒരു മൂക അന്തരീക്ഷമാണ്. ബാലേട്ടനെ കുറിച്ച് പറഞ്ഞത് ദേവിയ്ക്ക് സഹിക്കാൻ പറ്റുന്നില്ല. അപ്പു ദേവൂട്ടിയെ പഠിപ്പിക്കാൻ ഹാളിൽ കൂട്ടി വരികയാണ്. എനിക്ക് അമ്മ പഠിപ്പിച്ചാൽ മതിയെന്ന് പറഞ്ഞ് ദേവൂട്ടി കരയുകയാണ്. ഇത് കേട്ട് അപ്പുവിന് ദേഷ്യം വന്നു. ആരാടി നിൻ്റെ അമ്മ. അവരെ അമ്മ എന്ന് വിളിപ്പിച്ചത് ഞാനാണെന്നും, അതിനാൽ ഇനി മുതൽ നിൻ്റെ അമ്മയും, മമ്മിയുമൊക്കെ ഞാനാണെന്നും, അനങ്ങാതിരുന്ന് പഠിക്കെന്ന് അപ്പു ദേവൂട്ടിയോട് വഴക്കു പറയുന്നത് കേട്ട് ദേവിയ്ക്ക് വലിയ വിഷമമായി. ദേവി രാത്രി ബാലേട്ടൻ വന്നപ്പോൾ അപ്പു ദേവൂട്ടിയോട് പറഞ്ഞതൊക്കെ കരയുകയാണ്. ദേവിക്ക്
അതൊക്കെ ഓർത്ത് സങ്കടം സഹിക്കാനാവുന്നില്ല. പിറ്റേ ദിവസം അടുക്കളയിൽ നിന്നും ദേവി കരയുനത് കണ്ട് അഞ്ജു ചോദിക്കുന്നുണ്ട്. ദേവിയേച്ചി ഇത്ര വിഷമിക്കാതെ, ദേവൂട്ടി എത്ര ദിവസം ദേവിയേച്ചിയുടെ അടുത്തു വരാതിരിക്കും. ദേവൂട്ടിയാണെങ്കിൽ കരച്ചിൽ നിർത്തുന്നില്ല. കരഞ്ഞ് കരഞ്ഞ് കുഞ്ഞ് തളരാൻ തുടങ്ങി. പെട്ടെന്നാണ് കുഞ്ഞിന് അപസ്മാരം പോലെ വരുന്നത്.ഉടൻ തന്നെ അപ്പുവും ഹരിയും കൂടി ആശുപത്രിയിലേക്ക് എടുത്തോടി. അവിടെ എത്തിയപ്പോൾ സീരിയസായ ദേവൂട്ടിയെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ആകെ കരഞ്ഞ് പുറത്തിരിക്കുകയാണ് അപ്പുവും ഹരിയും. അങ്ങനെ വ്യത്യസ്തമായ എപ്പിസോഡാണ് സാന്ത്വനത്തിൽ അടുത്ത ആഴ്ച കാണാൻ സാധിക്കുന്നത്.