ചിരിക്കണ ചിരി കണ്ടാ… ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത “കള്ളൻ”; തിലകൻ ചേട്ടന്റെ വാക്കുകൾ സത്യമായിരുന്നു!! | Shammy Thilakan Post Picture With Father Thilakan
Shammy Thilakan Post Picture With Father Thilakan
Shammy Thilakan Post Picture With Father Thilakan : മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളായിരുന്നു നടൻ തിലകൻ. അച്ഛനെപ്പോലെ തന്നെ മകനും സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുകയാണ്. നിരവധി മലയാളം ചിത്രങ്ങളിലൂടെ തന്റേതായ അഭിനയ മികവ് കാഴ്ചവെക്കാൻ ഷമ്മി തിലകന് സാധിച്ചു. വില്ലൻ വേഷങ്ങളും, നടനായും മലയാളികളുടെ മുന്നിൽ നിറഞ്ഞുനിൽക്കുന്ന താരം സമൂഹമാധ്യമ അക്കൗണ്ടുകളിലും വളരെ സജീവ സാന്നിധ്യമാണ്.പലപ്പോഴും സ്വന്തം അഭിപ്രായങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് ശ്രദ്ധ നേടാറുണ്ട്.
ഇപ്പോൾ അത്തരത്തിൽ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്. തന്റെ അച്ഛനോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് താരം ഇങ്ങനെ കുറിച്ചു. ‘ചില്ലക്ഷരം കൊണ്ടു പോലും കള്ളം പറയാത്ത കള്ളൻ, ചിരിക്കണ ചിരി കണ്ട’. ഷമ്മി തിലകന്റെ ഏറ്റവും പുതിയ പോസ്റ്റ് കണ്ടു നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്.
തിലകൻ ചേട്ടന്റെ നിലപാടുകളെ പറ്റിയും, മറ്റും ആരാധകർ ചർച്ചയാക്കുകയാണ് ഇപ്പോൾ. ഒരു ആരാധകൻ തന്റെ അച്ഛന്റെ അനുഭവം പറയുകയാണ് കമന്റ് ബോക്സിലൂടെ, തിലകൻ ചേട്ടൻ എന്തുകാര്യവും വെട്ടി തുറന്നു പറയുന്ന ആളാണ് എന്നുമാണ് പറയുന്നത്. ആരാധകരുടെ കമന്റ് ഷമ്മി തിലകനും റിപ്ലൈ നൽകിയിട്ടുണ്ട്. 2022 സെപ്റ്റംബർ 24നാണ് തിലകൻ വിടവാങ്ങിയത്. തന്റെ ഭാവ അഭിനയം കൊണ്ടും, ശബ്ദഗാംഭീര്യം കൊണ്ടും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരം ചെയ്ത ചിത്രങ്ങളിൽ എല്ലാം തന്നെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
പെരുന്തച്ചനിലെ തച്ചനായും മൂന്നാംപക്കം എന്ന ചിത്രത്തിലെ തമ്പി മുത്തശ്ശനായും കിരീടത്തിലെ മോഹൻലാലിന്റെ അച്ഛനായും എത്തിയ താരത്തിന്റെ പ്രകടനം ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ കിടപ്പുണ്ട്. ഇരകൾ പെരുന്തച്ചൻ എന്നീ ചിത്രത്തിലെ അഭിനയത്തിന് തിലകന് മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ 1988 ഋതുഭേദം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.