വീടും കാറും പൂന്തോട്ടവും എല്ലാം ഷംനയ്ക്ക് സ്വന്തം; ഷംന കാസിമിന്റെ വീട് ഒരു ചെറിയ കൊട്ടാരം തന്നെ; വീഡിയോ വൈറൽ!! | Shamna Kasim Home Tour Video
Shamna Kasim Home Tour Video
Shamna Kasim Home Tour Video : നടിയും നർത്തകയുമായി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ഷംന കാസിം. മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെ മലയാള സിനിമ ലോകത്തേക്ക് പ്രവേശിച്ച ഷംന മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങൾ ചെയ്തു. പൂർണ്ണ എന്ന പേരിലാണ് താരം മറ്റു ഭാഷകളിൽ അറിയപ്പെടുന്നത്. മലയാളത്തിൽ നിരവധി സിനിമകൾ ചെയ്തിട്ടുണ്ട് എങ്കിലും മലയാളികൾ ഏറെ ഇഷ്ടപ്പെടുന്നത് ഡാൻസർ ആയ ഷംനയെ ആണ്.
അവാർഡ് ഷോകളിലും മറ്റു സ്റ്റേജ് ഷോകളിലും എല്ലാം ഷംനയുടെ നൃത്തം ഒഴിച്ച് കൂടാനാകാത്ത ഒന്നായിരുന്നു . അഭിനയത്തെക്കാൾ ഉപരി നർത്തക എന്ന കരിയർ ആണ് താരം കൂടുതൽ ആസ്വദിച്ചതും.കഴിഞ്ഞ വർഷം ആണ് താരം വിവാഹിതയായത് .ജെ ബി എസ് ഗ്രൂപ്പ് ഫൌണ്ടറും സി ഇ ഒ യുമായ ഷാനിദ് ആസിഫ് അലിയെയാണ് ഷംന വിവാഹം കഴിച്ചിരുന്നത്.വർഷങ്ങളായി ദുബായിൽ ബിസിനസ് ചെയ്ത് വരുന്ന ഒരു പ്രവാസി ബിസിനസ്‌മാൻ ആണ് ഷാനിദ്.
പ്രണയ വിവാഹം ആയിരുന്നു ഇരുവരുടേതും. ദുബയിൽ വെച്ചായിരുന്നു ഇരുവരുടെയും ആഡംബരപൂർണമായ വിവാഹം.ഇപ്പോൾ ദുബായിൽ സെറ്റിൽഡ് ആണ് ഷംന. എന്നാൽ ഇടയ്ക്കിടെ താരം കേരളത്തിലും എത്തി മാതാപിതാക്കൾക്കൊപ്പം താമസിക്കാറുണ്ട്. അമ്മയായ സന്തോഷത്തിൽ കൂടിയാണ് താരം ഇപ്പോൾ കടന്ന് പോകുന്നത്. ഈ വർഷം ആയിരുന്നു താരത്തിന് ഒരു ആൺകുഞ്ഞു ജനിച്ചത്.
വിവാഹത്തിന് ശേഷം താരം തന്റെ ഡാൻസിങ് കരിയറിനും അഭിനയത്തിനും ഇടവേള കൊടുത്തിരുക്കുകയായിരുന്നു. എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് ഷംന ഇപ്പോൾ. ഫോട്ടോഷൂട്ടുകളും യൂട്യൂബ് വ്ലോഗ്ഗുകളും ഒക്കെയായി സോഷ്യൽ മീഡിയയിൽ ആരാധകാരുമായി സംവദിക്കാറുണ്ട് താരം ഇപ്പോൾ. ഉടനെ തന്നെ അഭിനയ രംഗത്തേക്ക് തിരിച്ചു വരണം എന്ന കമന്റുകളുമായി നിരവധി ആരാധകരാണ് താരത്തെ തേടി എത്തുന്നത്. ഇപ്പോൾ തന്റെ ഹോം ടൂർ വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. മനോഹരമായി നിർമ്മിച്ച തന്റെ വീടും പരിസരവും എല്ലാം ആരാധകാരുമായി പങ്ക് വെച്ചിരിക്കുകയാണ് താരം ഇപ്പോൾ.