ഞങ്ങളുടെ ഉണ്ണി വാവ എത്തി!! യൂട്യൂബർ ശീതളിനും വിനുവിനും ആദ്യത്തെ കണ്മണി പിറന്നു; മകനെ നെഞ്ചോട് ചേർത്ത് താരം!! | Sheethal Elzha And Vinu Blessed With Baby Boy Viral
Sheethal Elzha And Vinu Blessed With Baby Boy Viral
Sheethal Elzha And Vinu Blessed With Baby Boy Viral : ഡബ്ബ്‌സ് മാഷിലൂടെ ആരംഭിച്ച് ടിക്ക്ടോക്കിലൂടെയും യൂട്യൂബിലൂടെയും തന്റെതായ വ്യക്തിമുദ്ര സോഷ്യൽ മീഡിയയിൽ പതിപ്പിച്ച രണ്ട് താരങ്ങളാണ് ശീതളും, വിനുവും. ഇരുവരുടെയും യൂട്യൂബ് ചാനലിൽ 1.53 മില്യൺ സബ്സ്ക്രൈബർസാണ് ഉള്ളത്.ഒരു ചാനലിൽ ജോലി ചെയ്യുന്നതിന്റെ ഇടയിലാണ് ശീതൾ വിനുവിനെ കണ്ടതും പരിചയപ്പെട്ടതും. പിന്നീട് അത് സൗഹൃദത്തിലേക്ക് നീങ്ങുകയും ശേഷം പ്രണയത്തിലേക്കും ഒടുവിൽ ജീവിത പങ്കാളിയാവുകമായിരുന്നു ഇരുവരും. വിവാഹത്തിനു മുൻപ് ശീതൾ തന്റെ മാതാപിതാക്കളെ ഡിപെൻഡ് ചെയ്തായിരുന്നു ജീവിച്ചരുന്നത്.
എന്നാൽ വിവാഹത്തിനു ശേഷം തനിക്ക് ഒരുപാട് ഫ്രീഡം ലഭിച്ചു എന്ന് ശീതൾ തന്നെ ആരാധകരോട് തുറന്നു പറഞ്ഞിട്ടുണ്ട്.എന്തും ഏതിനും വിനു സപ്പോർട്ടാണ് എന്ന് ശീതൾ പല അഭിമുഖങ്ങളിലും പറയുകയുണ്ടായി. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ഇരുവരും വളരെ മികച്ച രീതിയിലാണ് ഓരോ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. കാണികളെ സംതൃപ്തരാക്കുക എന്ന കാര്യത്തിൽ ഇരുവരും ഏറ്റവും മുൻപന്തിയിൽ തന്നെയാണ്.
വിനുവും, ശീതളും. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളും, വീഡിയോകളുമെല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറാറുള്ളത്.ഇപ്പോൾ ഇതാ അത്തരത്തിലുള്ള ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിനുവിന്റെയും, ശീതളിന്റെയും ജീവിതത്തിലേക്ക് ഒരു അതിഥി കൂടി വന്നിരിക്കുകയാണ്.
ഇരുവരും, ഇരുവരുടെയും കുടുബവും ഏറെ നാൾ കാത്തിരുന്ന സ്വപ്നമാണ് ലഭിച്ചത്. ആൺ കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം വിനു തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചു. കുഞ്ഞിനെ എടുത്തു പിടിച്ചു നിൽക്കുന്ന വിനുവിനെയും, ശീതളിനെയും ചിത്രത്തിൽ കാണാൻ സാധിക്കും. ഒരുപാട് ആരാധകരാണ് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തിരിക്കുന്നത്.