ഇവളെ വിട്ട് ഞാനോ, എന്നെ വിട്ട് ഇവളോ പോണ പ്രശ്നം ഉദിക്കുന്നില്ല.!! സുഹൃത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് പ്രിയതാരം സിത്താര കൃഷ്ണകുമാർ!! | Sithara Krishnakumar Friend Birthday Celebration Viral Malayalam
Sithara Krishnakumar Friend Birthday Celebration Viral Malayalam
Sithara Krishnakumar Friend Birthday Celebration Viral Malayalam : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാർ. മലയാളി മനസ്സിനെ പിടിച്ചുലക്കുന്ന മാസ്മരിക ഗാനങ്ങൾ കൊണ്ട് ഏവരെയും ആകർഷിച്ച വ്യക്തി. സിത്താരയുടെ ഓരോ പാട്ടുകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.കൂടാതെ തന്റെ ആരാധകരെ എന്നും ഹൃദയത്തിൽ ചേർത്തുവയ്ക്കുന്ന ഒരു വ്യക്തി കൂടിയാണ് സിത്താര. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ താരം മടിക്കാറില്ല.തന്റെയും കുടുംബത്തിന്റെയും എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്.
മകളോടൊപ്പം ഉള്ള നിരവധി വീഡിയോകൾ സിത്താര പങ്കുവെക്കുമ്പോൾ അതിന് വളരെയധികം ജനപ്രീതിയാണ് ലഭിക്കാറുള്ളത്. അമ്മയെപ്പോലെ തന്നെ നല്ല ഒരു ഗായികയാണ് മകളും. ക്ലാസിക്കൽ ഡാൻസർ, അഭിനേതാവ്, ഗാനരചയിതാവ് എന്നിങ്ങനെ നിരവധി മേഖലകളിൽ ഇതിനോടകം തന്നെ സിത്താര കഴിവ് തെളിയിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സർക്കാരിന്റെ അവാർഡ് മൂന്നുതവണ കരസ്ഥമാക്കിയിട്ടുണ്ട്.
നിരവധി കച്ചേരികളിലും സ്റ്റേജ് ഷോകളിലും സജീവമാണ് ഇവർ. ഡോക്ടർ സജീഷ് എം ആണ് സിത്താരയുടെ ഭർത്താവ്. മകളുടെ പേരാണ് സാവൻ ഋതു. 2013ലാണ് ദമ്പതികൾക്ക് മകൾ പിറക്കുന്നത്. ഇപ്പോൾ ഇതാ സിത്താര തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ഒരു പുതിയ വീഡിയോയാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. തന്റെ സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഒരു വീഡിയോയാണിത്.ഗായികയായ ഇന്ദുവിന്റെ പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇന്ദുവിന് ഒപ്പം ഉള്ള നിരവധി വീഡിയോകൾ ഇതിനുമുൻപും സിത്താര പങ്കുവെച്ചിട്ടുണ്ട്. ”ഈ ചക്കരമുത്ത് എന്റെ ആണ്.എന്റെ സ്വന്തമാണ്.
എന്തൊരു എളുപ്പമാണ് ഇവളോട് മിണ്ടിയിരിക്കാൻ.ലോകത്തിലെ സകല കാര്യങ്ങളും അത് സങ്കടമായാലും, സന്തോഷമായാലും നിരാശയായാലും, പ്രതീക്ഷ ആയാലും ജയിച്ചു വന്നാലും തോറ്റു തുന്നം പാടി വന്നാലും,നമ്മൾ ഇവളുടെ അടുത്ത് സേഫ് ആണ്.വർഷങ്ങൾ കഴിയുംതോറും ഒരു കാര്യം എനിക്ക് ഉറപ്പാണ്. ഇവളെ വിട്ട് ഞാനോ എന്നെ വിട്ട് ഇവളോ പോണ പ്രശ്നം ഉദിക്കുന്നില്ല. പിറന്നാൾ ഉമ്മകൾ ഇന്തു മണി കൺമണി ” എന്ന അടിക്കുറിപ്പിനൊപ്പം ആണ് താരം തന്റെ സുഹൃത്തിന് പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. ഇന്ദുവിന് ഒപ്പമുള്ള ചില നല്ല മനോഹരമായ നിമിഷങ്ങളുടെ ചിത്രങ്ങളും പങ്കുവെച്ച വീഡിയോയിൽ സിത്താര ഉൾപ്പെടുത്തിയിട്ടുണ്ട്.
Read also :
മക്കളെക്കാൾ യങ് ആയി ദിവ്യ ഉണ്ണി; ന്യൂ യോർക്കിൽ റാണിയായി താരം