ഒരു വർഷം കഴിഞ്ഞത് അറിഞ്ഞില്ല!! നിന്നെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു കുമ്പൂച്ചാ; പ്രിയതമയ്ക്ക് ഞെട്ടിക്കുന്ന സർപ്രൈസ് ഒരുക്കി രാഹുൽ!! | Sreevidhya Mullacheri Rahul Engagement Anniversary Viral
Sreevidhya Mullacheri Rahul Engagement Anniversary Viral
Sreevidhya Mullacheri Rahul Engagement Anniversary Viral : ബിഗ്സ്ക്രീനിലും, മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘സ്റ്റാർമാജിക്’ എന്ന ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീവിദ്യ. കാസർകോട് സ്വദേശിയായ ശ്രീവിദ്യ സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ്. കുറഞ്ഞ കാലം കൊണ്ട് തന്നെ പത്തോളം സിനിമകളിൽ താരം അഭിനയിക്കുകയുണ്ടായി. സ്വന്തമായി യുട്യൂബ് ചാനലുള്ള താരം താരത്തിൻ്റെ വിശേഷങ്ങളൊക്കെ ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.
കഴിഞ്ഞ വർഷം ജനുവരി 22നായിരുന്നു ശ്രീവിദ്യയും സംവിധായകൻ രാഹുൽ രാമചന്ദ്രനുമായുള്ള എൻഗേജ്മെൻറ് നടന്നത്. എൻഗേജ്ൻമെൻ്റ് കഴിഞ്ഞ് ഒരു വർഷം തികഞ്ഞിരിക്കുകയാണ്. അതിൻ്റെ ചെറിയ ആഘോഷ വീഡിയോയുമായാണ് ശ്രീവിദ്യയും രാഹുലും ഈ തവണ വീഡിയോയിലൂടെ വന്നിരിക്കുന്നത്. രാവിലെ തന്നെ ജിമ്മിൽ പോവുന്ന രാഹുൽ ശ്രീവിദ്യയെ കൂട്ടിയാണ് ജിമ്മിൽ പോയത്. കാറിൽ നിന്നും ശ്രീവിദ്യയ്ക്ക് പെർഫ്യൂമാണ് രാഹുൽ സമ്മാനമായി നൽകിയത്.
തലേദിവസം രാത്രി തന്നെ ശ്രീവിദ്യ രാഹുലിന് മുണ്ട് സമ്മാനമായി എത്തിച്ചിരുന്നു. ജിമ്മിൽ നിന്നും ട്രെയിനറും ടീമും കേക്ക് ഒക്കെ ഒരുക്കി വച്ചിരുന്നു. കേക്ക് കട്ടിംങ്ങ് കഴിഞ്ഞ് മടങ്ങിയ ശേഷം, വൈകിട്ട് രാഹുലിൻ്റെ സുഹൃത്തായ ഗോപികയെയും ഭർത്താവിനെയും കൂട്ടി ശ്രീവിദ്യയ്ക്ക് ഒരു ചെരിപ്പാണ് ഗിഫ്റ്റുവാങ്ങാൻ പോയത്. പിന്നീട് നേരെ കേക്കുമായി വീട്ടിലേയ്ക്ക് പോവുകയാണ്.
ശ്രീവിദ്യയ്ക്ക് ചെരുപ്പും കേക്കും നൽകുകയാണ്. പിന്നീട് കേക്ക് കട്ടിംങ്ങൊക്കെ കഴിഞ്ഞ ശേഷം രാഹുലും ശ്രീവിദ്യയും കൂടി ഈ വർഷം കല്യാണം ഉണ്ടാവുമെന്നും അറിയിച്ചിരിക്കുകയാണ്. അങ്ങനെ രസകരമായ ഫസ്റ്റ്എൻഗേജ്മെൻ്റ് ആഘോഷ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.