കല്യാണത്തിന് സുരേഷേട്ടൻ എത്തും; ശ്രീവിദ്യയെ അനുഗ്രഹിച്ച് കേന്ദ്ര മന്ത്രി; ആദ്യ ക്ഷണക്കത്ത് നൽകി വിവാഹ ആഘോഷങ്ങൾക്ക് തുടക്കം!! | Star Magic Sreevidhya Invite Suresh Gopi For Her Wedding
Star Magic Sreevidhya Invite Suresh Gopi For Her Wedding
Star Magic Sreevidhya Invite Suresh Gopi For Her Wedding : നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മികച്ച പ്രകടനം കാഴ്ചവെച്ച മലയാള പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. ഈ താരത്തെ മലയാളം പ്രേക്ഷകർ ഏറ്റെടുത്തു തുടങ്ങിയത് സ്റ്റാർ മാജിക് എന്ന ഷോയിലൂടെ ആയിരുന്നു. അവതരണത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് ഇന്ന്.നടിയുടെ വിവാഹനിശ്ചയം സമൂഹമാധ്യമങ്ങളിലൂടെ വലിയ ശ്രദ്ധ നേടിയിരുന്നു.
തുടർന്ന് താരത്തിന്റെ കല്യാണത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും. അടുത്തിടെ താരം തന്നെ കല്യാണക്കുറി അച്ചടിച്ചതിന്റെ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. തന്റെ വെഡിങ് കാർഡ് കണ്ടുപിടിക്കാൻ തനി കുറച്ച് അധികം ബുദ്ധിമുട്ടി എന്നും താരം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് താരം തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഏറ്റവും പുതിയ ചിത്രമാണ്.
നടനും കേന്ദ്ര സഹമന്ത്രി കൂടിയായ സുരേഷ് ഗോപിക്ക് തന്റെ കല്യാണ ക്ഷണക്കത്ത് നൽകാൻ നേരിട്ട് എത്തിയപ്പോൾ പകർത്തിയ ചിത്രമാണ് ശ്രീവിദ്യയും രാഹുൽ രാമചന്ദ്രനും ചേർന്ന് പങ്കുവെച്ചത്. കികിങ് ഓഫ് വെഡിങ് ഇൻവിറ്റേഷൻ വിത്ത് ദി ബ്ലെസ്സിങ് ഓഫ് ഗ്രേറ്റ് ആക്ടർ സുരേഷ് ഗോപി എന്നാണ് ചിത്രം പങ്കുവെച്ച് താരം പറഞ്ഞത്. നിരവധി ആരാധകരാണ് ഈ ചിത്രങ്ങൾക്ക് ചുവടെ ലൈക്കുകളും കമന്റുകളുമായി എത്തിയത്. ശ്രീവിദ്യയുടെ വരൻ രാഹുൽ രാമചന്ദ്രൻ സുരേഷ് ഗോപിയുടെ 251 ആമത്തെ ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ്.ഇവരുടെ വിവാഹനിശ്ചയ ചടങ്ങിലേക്ക് സുരേഷ് ഗോപിയെ ക്ഷണിച്ചിരുന്നു.
നിലവിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ട് കല്യാണക്കുറികളാണ് ഇവർ തയ്യാറാക്കിയിരിക്കുന്നത്. കാർഡ് കണ്ട് അടിപൊളിയായിട്ടുണ്ട് എന്നാണ് ആരാധകരുടെ പക്ഷം. നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകൾ ആയി ഈ ചിത്രങ്ങൾക്ക് ചുവടെ എത്തിയത്. വരുന്ന സെപ്റ്റംബർ എട്ടിന് രാവിലെ 11നും 11 50 നും ഇടയിലുള്ള മുഹൂർത്തത്തിൽ എറണാകുളത്ത് വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുക. തുടർന്ന് രാഹുലിന്റെ നാട്ടിൽ വച്ച് പത്താം തീയതി റിസപ്ഷനും ഒരുക്കിയിട്ടുണ്ട് എന്നാണ് താരം ആരാധകരോട് പങ്കുവെച്ചത്.