ഗുരുവായൂരപ്പനെ സാക്ഷിയാക്കി സുദേവ് നായർക്ക് വിവാഹം; വർഷങ്ങൾ നീണ്ട പ്രണയ സാക്ഷാത്കാരം ഗുരുവായൂർ അമ്പല നടയിൽ!! | Sudev Nair Marriage In Guruvayur Temple Video
Sudev Nair Marriage In Guruvayur Temple Video
Sudev Nair Marriage In Guruvayur Temple Video : 2014 ൽ ഗുലാബ് ഗാംഗ് എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കാലെടുത്തു വച്ച സുദേവ് നായർ, അതേ വർഷം തന്നെ മലയാളത്തിൽ മൈ ലൈഫ് പാർട്ണർ എന്ന ചിത്രത്തിലും അഭിനയിക്കുകയുണ്ടായി. ഇതിലെ അഭിനയത്തിെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടുകയും ചെയ്തു. എന്നാൽ അനാർക്കലി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയും ചെയ്തു.
പിന്നീട് കരിങ്കുന്നം സിക്സസ്, അബ്രഹാമിൻ്റെ സന്തതികൾ, കായംകുളം കൊച്ചുണ്ണി, മിഖായേൻ, ഭീഷ്മപർവ്വം അതിരൻ, എസ്ര തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭീഷ്മപർവ്വത്തിലെ നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും, മികച്ച സ്വീകാര്യത തന്നെയാണ് ആ കഥാപാത്രം താരത്തിന് നൽകിയത്. പാലക്കാട് സ്വദേശിയാണെങ്കിലും, മുംബൈയിൽ ജനിച്ചു വളർന്ന സുദേവ് പൂനെയിലെ ഫിലിം ആൻറ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ താരത്തിൻ്റെ ഒരു വിശേഷ വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. പ്രേക്ഷകർക്ക് സർപ്രൈസായി ഗുരുവായൂർ അമ്പലത്തിൽ നിന്ന് താരം വിവാഹിതനാകുന്ന ചിത്രങ്ങളും വീഡിയോകളുമാണ് വൈറലായി മാറുന്നത്. അമർദീപ് കൗർ ആണ് താരത്തിൻ്റെ വധു. മോഡലും, നടിയുമായ അമർദീപ് കൗർ ഗുജറാത്തിലാണ് ജനിച്ചു വളർന്നത്. അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കേരളീയ വേഷത്തിൽ അണിഞ്ഞൊരുങ്ങി സെറ്റ് സാരിയുടുത്താണ് വധു എത്തിയത്. സുദേവാകട്ടെ, സിംപിൾ ലുക്കിൽ കസവ് മുണ്ടാണ് ധരിച്ചത്.
ദീർഘനാളായി അമർദീപും സുദേവ് അടുത്ത സുഹൃത്തുക്കളായി തുടരുകയായിരുന്നു. അഭിനയം കൂടാതെ ബോക്സിംഗ്, കരാട്ടെ, ജൂഡോ, കളരിപ്പയറ്റ്, ജൂഡോ തുടങ്ങിയ പോരാട്ട കലകളിലും താരം പരിശീലനം നേടിയിട്ടുണ്ട്. 2001-ലെ അണ്ടർ 16 ദേശീയ ഗെയിംസിൽ ഹൈജെബ്ബിൽ വെങ്കല മെഡലും താരത്തിന് ലഭിച്ചിരുന്നു . താരത്തിൻ്റെ വിവാഹച്ചിത്രം പുറത്ത് വന്നതോടെ നിരവധി സുഹൃത്തുക്കളും, ആരാധകരും, താരങ്ങളും താരത്തിന് ആശംസകളുമായി എത്തുകയുണ്ടായി.