ഈ സമയമെല്ലാം കടന്ന് പോയത് അറിഞ്ഞില്ല!! നിന്റെ അമ്മയും ഡാഡയും ആയതിൽ അഭിമാനം; ഇന്ന് ലോകത്തെ കുറിച്ച് ഞങ്ങൾ നിന്നിൽ നിന്നും പഠിക്കുന്നു!! | Supriya Menon And Prithviraj Sukumaran Shared Emotional Note For Daughter
Supriya Menon And Prithviraj Sukumaran Shared Emotional Note For Daughter
Supriya Menon And Prithviraj Sukumaran Shared Emotional Note For Daughter : മലയാളികളുടെ ഇഷ്ട താരമാണ് നടൻ പൃഥ്വിരാജ്. താരത്തെപ്പോലെ തന്നെ പ്രേക്ഷകർക്ക് പരിചിതരാണ് സുപ്രിയയും മകൾ അലംകൃതയും. നിലവിൽ പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയുടെ ഉത്തരവാദിത്വങ്ങളെല്ലാം സുപ്രിയയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്.ഒരു സിനിമയുടെ കഥ കേൾക്കുന്നത് മുതലുള്ള എല്ലാ കാര്യങ്ങളിലും താനും ഉണ്ടാകാറുണ്ട് എന്ന് പൃഥ്വിരാജ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. തന്നെ ഒരു മാജിക്കൽ വേൾഡിലേക്ക് കൊണ്ടുപോയത് പൃഥ്വിരാജ് ആണെന്ന് സുപ്രിയ അടുത്തിടെ പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു.
സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ സിനിമകളെ കുറിച്ചുള്ള വിശേഷങ്ങൾക്ക് പുറമെ മറ്റു വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ മകൾ അലംകൃതയുടെ പത്താം പിറന്നാൾ ആശംസകളുമായി എത്തിയ സുപ്രിയയുടെ പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.“എന്റെ പ്രിയപെട്ട അല്ലി കുട്ടാ, ഇപ്പോൾ നിനക്ക് 10 വയസായി, എത്ര പെട്ടന്നാണ് അല്ലെ കാലം കടന്നു പോയത്.
ഇപ്പോൾ ജീവിതത്തെ കുറിച്ച് ഞങ്ങൾ നിന്നെ പഠിപ്പിക്കുന്നതിൽ ഉപരിയായി ഞങ്ങളെ നീ പഠിപ്പിക്കുന്നതിലേക്ക് വളർന്നിരിക്കുന്നു. നിലവിൽ നിന്നിൽ നിന്ന് എന്തെങ്കിലും ഒരു കാര്യം എല്ലാ ദിവസവും ഞങ്ങൾക്ക് പഠിക്കാൻ ലഭിക്കാറുണ്ട്. നീ ഞങ്ങളുടെ ജീവിതത്തിൽ വലിയൊരു അനുഗ്രഹമാണെന്ന് സംശയം തന്നെ പറയാം. മമ്മക്കും ഡാടിക്കും നിന്നെക്കുറിച്ച് ഓർത്ത് എപ്പോഴും അഭിമാനമാണ് തോന്നാറുള്ളത്.ഇങ്ങനെ നിന്റെ വളർച്ച ഞങ്ങൾക്ക് നോക്കിക്കാണാൻ ആകുന്നതിൽ വളരെ സന്തോഷമാണുള്ളത്.
എന്നും നിന്റെ ഉള്ളിൽ ദയയും സഹാനുഭൂതിയും ഉണ്ടാവണം, നിന്റെ ഡാഡി മറ്റൊരു ലോകത്തു നിന്ന് വളർച്ച നോക്കി കാണുന്നുണ്ട്. വളരെ ആത്മവിശ്വാസത്തോടെ തന്നെ മുന്നേറുക. എനിക്ക് നിന്റെ അമ്മയാകാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്” എന്നാണ് സുപ്രിയ തന്റെ പോസ്റ്റിലൂടെ പങ്കുവെച്ചത്. നിരവധി ആരാധകരാണ് സുപ്രിയയുടെ പോസ്റ്റിനു താഴെ അല്ലിക്ക് പിറന്നാളാശംസകളുമായി എത്തിയത്. അല്ലിയുടെ കുട്ടിക്കാല ചിത്രങ്ങളും പങ്കുവെച്ചാണ് സുപ്രിയ പിറന്നാൾ ആശംസകൾ നൽകിയത്.