A place where you need to follow for what happening in world cup

വിശപ്പടക്കാൻ കഴിയാത്ത ദിനങ്ങൾ; ലോകം മുഴുവൻ ഒന്നിച്ചിരുന്നപ്പോഴും നമ്മൾ അകലെയായിരുന്നു; 16 വർഷത്തെ കാത്തിരിപ്പ് ഇതാ!! | Supriya Menon Shared Story Behind Prithviraj Aadujeevitham Viral

Supriya Menon Shared Story Behind Prithviraj Aadujeevitham Viral

Supriya Menon Shared Story Behind Prithviraj Aadujeevitham Viral : 2002-ൽ നന്ദനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന് ഇന്ന് യുവനായകരിൽ സൂപ്പർ താരമായി നിൽക്കുന്ന നടനാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ എന്നതിലുപരി സംവിധായകനും, നിർമ്മാതാവുമായി തൻ്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്.മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് എംപുരാൻ. ബ്ലെസിയുടെ മാന്ത്രികതയിൽ പൃഥ്വിരാജ് നായകനായി 16 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് 2024 മാർച്ച് 28 ന് ആടുജീവിതം തിയേറ്ററുകളിൽ എത്തുകയാണ്.

ബെന്യാമിൻ്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സൗദിയിലേക്ക് ജോലി ആവശ്യത്തിനായി പോകുന്ന നജീബ് ആണ് ഇതിലെ പ്രധാന കഥാപാത്രം. നജീബിൻ്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.2008-ൽ ആരംഭിച്ച ഷൂട്ടിംങ്ങ് 2023 ജൂലൈയിൽ അവസാനിക്കുകയായിരുന്നു. എ ആർ റഹ്മാൻ്റെ സംഗീതത്തിൽ ഒരുങ്ങിയ ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം റസൂൽ പൂക്കുട്ടിയാണ്. സിനിമ റിലീസിനൊരുങ്ങുന്നതിനു മുൻപേ പാട്ടുകൾ പ്രേക്ഷക ഹൃദയം കവർന്നു കഴിഞ്ഞു.

പൃഥ്വിരാജിനെ കൂടാതെ അമലപോൾ, ശോഭ, കെ ആർ ഗോകുൽ, ഹോളിവുഡ് താരം ജിമ്മി ജീൻ ലൂയിസ്, അറബ് നടന്മാരായ താലിബ് അൽ ബലൂഷി, റിക്കബി തുടങ്ങിയവരും ആടുജീവിതത്തെ മനോഹരമാക്കുന്ന കഥാപാത്രങ്ങളാണ്. നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആടുജീവിതം ഇന്ന് തിയേറ്ററിൽ എത്തുന്നതിന് മുൻപ് പൃഥ്വിരാജിൻ്റെ ഭാര്യ സുപ്രിയമേനോൻ പൃഥ്വിരാജിൻ്റെ ഈ ചിത്രത്തിന് വേണ്ടി ചെയ്ത ഹാർഡ് വർക്കിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ്.നാളെ അവസാനിക്കാനിരിക്കുന്ന 16 വർഷത്തെ യാത്രയെ നിങ്ങൾ എന്ത് വിളിക്കും എന്നാണ് സുപ്രിയ ചോദിക്കുന്നത്. 2006 നവംബർ മുതൽ എനിക്ക് പൃഥ്വിയെ അറിയാം. 2011-ൽ ഞാൻ അദ്ദേഹത്തെ വിവാഹം കഴിച്ചു. ഞാൻ പൃഥ്വിയുടെ ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്. എന്നാൽ മുമ്പൊരിക്കലും ഇതുപോലെ ഒന്നു കണ്ടിട്ടില്ല.

നിങ്ങൾ നിരന്തരം പട്ടിണി കിടന്നിരുന്ന ഭ്രാന്തമായ ഉപവാസ ദിനങ്ങളിലൂടെ നിങ്ങൾ കടന്നു പോയി. നിങ്ങളുടെ ഭാരം കുറയുന്നതിന് വേണ്ടി. കോവിഡ് കാലത്ത് ലോകം മുഴുവൻ ഒന്നിച്ചപ്പോൾ. ഞങ്ങൾ വേർപിരിഞ്ഞു. മരുഭൂമിയിലെ ക്യാമ്പിൽ പൃഥ്വി വിലയേറിയ നിമിഷങ്ങളിൽ ബ്ലെസി സാറുമായി ഇൻ്റർനെറ്റിലൂടെ സംസാരിക്കുന്നു.ഈ ഒരു സിനിമ കാരണം മറ്റ് ഭാഷകളിൽ അവസരങ്ങൾ നഷ്ടമായി. ഇതിൽ മാത്രം നിങ്ങൾ ശ്രദ്ധ നിലനിർത്തി. ഇതിന് വേണ്ടി നിങ്ങൾ തിരഞ്ഞെടുത്ത യാത്രയായിരുന്നു ബ്ലസിക്കും മറ്റെല്ലാവർക്കുമൊപ്പം. സ്‌ക്രീനിൽ ഒരു മനുഷ്യൻ്റെ ജീവിതം ഉൾക്കൊള്ളാൻ ശരീരവും ആത്മാവും നിങ്ങൾ അതിൽ അർപ്പിച്ചു. നിങ്ങളുടെ എല്ലാ പ്രയത്നങ്ങളും നാളെ ഒരു ഫലത്തിലേക്ക് എത്തുമ്പോൾ, നിങ്ങൾ കാണിക്കുന്ന സമർപ്പണം എൻ്റെ കണ്ണുകളിൽ സമാനതകളില്ലാത്തതാണ്. എനിക്ക് ഒന്നേ പറയാനുള്ളൂ. ഈ മനോഹരമായ കലാസൃഷ്ടി സമ്മാനിച്ച എല്ലാവർക്കും വിജയവും സ്നേഹവും ഞാൻ ആശംസിക്കുന്നു. നീ എപ്പോഴും എൻ്റെ കണ്ണിൽ ആടാണ്. ഇങ്ങനെയാണ് സുപ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.