ഗുരുവായൂരപ്പന്റെ അനുഗ്രഹം വേണം; ഭാര്യക്കും മകൾക്കും ഒപ്പം ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി സുരേഷ് ഗോപി; ഉള്ളുരുകി മകളുടെ നന്മക്കായി ഗുരുവായൂരപ്പനോട് തൊഴുതു പ്രാർത്ഥിച്ച് താരം !! | Suresh Gopi And Family At Guruvayoor Temple Viral Video
Suresh Gopi And Family At Guruvayoor Temple Viral Video
Suresh Gopi And Family At Guruvayoor Temple Viral Video : മലയാളികൾ ഒരുപാട് സ്നേഹിക്കുന്ന ഒരു താര കുടുംബമാണ് സൂപ്പർ താരം സുരേഷ് ഗോപിയുടേത്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും താരം ഒരു ഹീറോ തന്നെയാണെന്ന് വേണം പറയാൻ. മറ്റുള്ളവരെ സഹായിക്കാൻ ഉള്ള താരത്തിന്റെ മനസ്സാണ് ഇത്രയധികം ആരാധകരെ താരത്തിന് നേടിക്കൊടുത്തത്.സുരേഷ് ഗോപി മാത്രമല്ല അദ്ദേഹത്തിന്റെ വീട്ടുകാരും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഭാര്യ രാധിക മക്കളായ മഹാലക്ഷ്മി, ഗോകുൽ, ഗോവിന്ദ് എന്നിവരടങ്ങുന്നതാണ് താരത്തിന്റെ കുടുംബം.
സുരേഷ് ഗോപിയോടൊപ്പം എപ്പോഴും കാണുന്നത് കൊണ്ട് തന്നെ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് രാധിക. നന്നായി പാട്ട് പാടുന്ന രാധിക ചില ടെലിവിഷൻ പ്രോഗ്രാമുകളിൽ സുരേഷ് ഗോപിക്കൊപ്പം പാട്ട് പാടിയിട്ടുമുണ്ട് അച്ഛന്റെ പാതയിൽ സിനിമ ലോകത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാനുക തിരക്കിലാണ് മൂത്ത മകൻ ഗോകുൽ സുരേഷ്. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു കഴിഞ്ഞു. ഇളയ മകൻ മാധവും സിനിമയിലേക്ക് എത്താനുള്ള തയ്യാറെടുപ്പിൽ തന്നെയാണ്.
എന്നാൽ മീഡിയയ്ക്ക് മുൻപിൽ അധികം കണ്ടിട്ടില്ലാത്ത ആളാണ് മൂത്ത മകൾ ഭാഗ്യലക്ഷ്മി.ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിൽ നിന്ന് യു ബി സി സൗഡർ സ്കൂൾ ഓഫ് ബിസിനസ്സിൽ ബിരുദം നേടിയ ഭാഗ്യ ലക്ഷ്മി ഇപ്പോൾ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. 17 ആം തിയതി വിവാഹിതയാകുന്ന ഭാഗ്യ ലക്ഷ്മിയുടെ വിവാഹ ആഘോഷങ്ങൾ വീട്ടിൽ തുടങ്ങി കഴിഞ്ഞു.ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് തന്നെയാണ് വിവാഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രമുഖരായ പല വ്യക്തികളും വിവാഹ ചടങ്ങിൽ പങ്കെടുക്കും.ശ്രേയസ് ആണ് ഭാഗ്യ ലക്ഷ്മിയുടെ വരൻ. ഇപോഴിതാ വിവാഹ തലേന്ന് കുടുംബവുമൊന്നിച്ചു ഗുരുവായൂർ ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയിരിക്കുകയുമാണ് സുരേഷ് ഗോപിയും കുടുംബവും. ഭാഗ്യ ലക്ഷ്മിയോടും രാധികയോടും ഒപ്പമാണ് താരം എത്തിയത്.കഴിഞ്ഞ ദിവസം തൃശൂർ ലൂർദ് മാതാ പള്ളിയിലെത്തി മാതാവിന് സ്വർണ്ണാക്കിരീടം സമ്മാനിച്ചു മാതാവിന്റെ അനുഗ്രഹം വാങ്ങിയാണ് കുടുംബം മടങ്ങിയത്.