കരുണയുള്ള പച്ചയായ മനുഷ്യൻ; ആദിവാസി ഊരിലേക്ക് ഫൈബർ ബോട്ട് സമ്മാനിച്ച് സുരേഷ് ഗോപി!! | Suresh Gopi give boat to Mukkumpuzha colony latest malayalam
Suresh Gopi give boat to Mukkumpuzha colony latest malayalam
Suresh Gopi give boat to Mukkumpuzha colony latest malayalam : മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപെട്ട താരമാണ് സുരേഷ് ഗോപി. താരം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ മലയാളികൾക്ക് സുപരിചിതമാണ്. രോഗികളുമായി മുളച്ചങ്ങാടത്തിൽ പോകുന്ന യാത്ര മുക്കുംപുഴ ആദിവാസി കോളനിക്കാർക്ക് ഇനി അവസാനിപ്പിക്കാം. ഊരിലുള്ളവർക്ക് യാത്രാ സഹായിയായി ഫൈബർ ബോട്ടെത്തി. ബോട്ട് വാഗ്ദാനം ചെയ്തത് ഊരിലേക്ക് മഞ്ചലുമായെത്തിയ സുരേഷ് ഗോപി എം.പി യാത്രാദുരിതം മനസ്സിലാക്കിയാണ്.
ബുധനാഴ്ച സുരേഷ് ഗോപിക്കുവേണ്ടി സിനിമാതാരം ടിനി ടോം കൊരട്ടി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്തിന് ബോട്ട് കൈമാറിയത്. നിർമാതാക്കൾ നേരത്തേ 10 ദിവസം കൊണ്ടാണ് ബോട്ട് നിർമിച്ചു കൈമാറാമെന്നാണ് ഏറ്റിരുന്നത്. തുടർന്ന് ബുധനാഴ്ച സുരേഷ് ഗോപിയുടെ വിവാഹ വാർഷികം ആണെന്ന് അറിഞ്ഞതോടെ നിശ്ചയിച്ചതിനും രണ്ടു ദിവസം മുമ്പേ നിർമാണം പൂർത്തിയാക്കി കൊരട്ടിയിൽ എത്തിക്കുകയായിരുന്നു. അഞ്ചുപേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടിൽ രണ്ട് പങ്കായവും അഞ്ചു സുരക്ഷ ജാക്കറ്റും ഉണ്ട്. നിർമ്മാണ കമ്പനി ഏറ്റിരുന്നത് എൻജിൻ ഘടിപ്പിച്ച ബോട്ടു നിർമിച്ച്
നൽകാമെന്നാണ്. എന്നാൽ, മലിനീകരണ സാധ്യത ഉള്ളത് കൊണ്ടാണ് തുഴഞ്ഞ് പോകാവുന്ന വിധത്തിലുള്ള ബോട്ടാക്കിയത് എന്ന് നിർമാതാവ് നിഷിജിത്ത് കെ. ജോൺ പറഞ്ഞു. സിനിമ മേഖലയിൽ നിന്ന് ഇപ്പോൾ ലഭിക്കുന്ന വാർത്ത ചിന്താമണി കൊലക്കേസിന് രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു എന്ന വാർത്തയാണ്. ലാൽകൃഷ്ണ വിരാടിയാർ എന്ന സുരേഷ് ഗോപി അഭിഭാഷകനായിരുന്നു ചിത്രത്തിൽ. രണ്ടാം ഭാഗം ഇപ്പോൾ ചർച്ചയിൽ ആണെന്ന കുറേ പ്രഖ്യാപനം വന്നു. സംവിധായകൻ ഷാജി കൈലാസ് തന്നെയാണ് പോസ്റ്റർ പങ്കുവച്ച് ‘വീ ആർ ഓൺ ദി മൂവ്’ എന്ന് കുറിച്ചത്.
പോസ്റ്റർ അലമാരയിൽ അടുക്കി വച്ചിരിക്കുന്ന നിയമ പുസ്തകങ്ങളിൽ സുരേഷ് ഗോപിയുടെ മുഖം തെളിയും വിധമാണ് പങ്കുവെച്ചത്. ‘എൽകെ’ എന്നും അതിൽ എഴുതിയിട്ടുണ്ട്. എ കെ സാജൻ ആണ് ചിത്രത്തിന്റെ തിരക്കഥ. ആദ്യ ചിത്രം ‘ദി വൈറൽ’ എന്ന ഇംഗ്ലീഷ് ചെറുകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതായിരുന്നു. സിനിമയിലെ ലാൽകൃഷ്ണ വിരാടിയാർ കുറ്റവാളികൾക്ക് വേണ്ടി കോടതിയിൽ കേസ് വാദിച്ച് ജയിപ്പിച്ച ശേഷം, അവരെ പുറത്ത് വച്ച് കൊല്ലുന്ന അഭിഭാഷകനാണ്.