കേന്ദ്ര മന്ത്രാലയത്തിൽ ഇനി സൂപ്പർ സ്റ്റാർ തിളക്കവും!! സത്യ പ്രതിജ്ഞ ചെയ്ത് ആ വലിയ ഉത്തരവാദിത്വം ഏറ്റെടുത്ത് താരം!! | Suresh Gopi Take Oath Mos
Suresh Gopi Take Oath Mos
Suresh Gopi Take Oath Mos : കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മലയാളികളുടെ സൂപ്പർസ്റ്റാർ സുരേഷ് ഗോപി. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ സുരേഷ് ഗോപിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇംഗ്ലീഷിൽ ആണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമൂഴത്തിൽ വൻവിജയം നേടി പാർലമെൻറ് മന്ദിരത്തിലേക്ക് പുതു ചുവട് വച്ചിരിക്കുകയാണ് സുരേഷ് ഗോപി. ത്രികോണമത്സരം നടന്ന തൃശ്ശൂരിൽ ശക്തരായ നേതാക്കളായ യുഡിഎഫിന്റെ കെ മുരളീധരനെയും, എൽഡിഎഫിന്റെ വി സുനിൽകുമാറിനെയും പിന്നിലാക്കി കൊണ്ടാണ് ഈ നേട്ടം അദ്ദേഹം കൈവരിച്ചത്.
2016 ൽ രാഷ്ട്രപതി രാജ്യസഭാ അംഗമായി സുരേഷ് ഗോപിയെ തിരഞ്ഞെടുത്തു. തുടർന്ന്, 2016 ബിജെപിയിൽ ചേർന്ന അദ്ദേഹം 2019 ൽ നടന്ന ലോക്സഭാ മത്സരത്തിൽ ബിജെപിയെ പ്രതിനിധീകരിച്ച് അദ്ദേഹം മത്സരരംഗത്തെത്തി. എന്നാൽ 2019ലെ ലോക്സഭ ഇലക്ഷനിലും 2021 ലെ നിയമസഭ ഇലക്ഷനിലും മൂന്നാം സ്ഥാനമായിരുന്നു അദ്ദേഹത്തിന്.
ഈ ലോക്സഭാ ഇലക്ഷനിലെ വിജയം അത്ഭുതകരമായിരുന്നു ജയിക്കില്ല എന്ന് മറ്റു നേതാക്കൾ മുദ്രകുത്തിയിരുന്ന തൃശ്ശൂരിൽ സുരേഷ് ഗോപിയെ ജനങ്ങൾ ഇരു കൈകളും നീട്ടി അവരുടെ പ്രതിനിധിയായി തിരഞ്ഞെടുത്തു. എഴുപതിനായിരത്തിലധികം സീറ്റുകളുടെ ഭൂരിപക്ഷത്തിൽ അദ്ദേഹം ഇന്ന് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇത്തവണ തൃശ്ശൂരിലെ ജനങ്ങൾ സുരേഷ് ഗോപിയെ കയ്യൊഴിഞ്ഞില്ല.
കഴിഞ്ഞ വർഷങ്ങളിൽ അദ്ദേഹം ചെയ്ത പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു വിജയം കേരളത്തിൽ ബിജെപിക്ക് ഇന്ന് ഉണ്ടായത്. ലോക്സഭ ഇലക്ഷനിൽ 18 സീറ്റുകൾ കരസ്ഥമാക്കി കോൺഗ്രസ് മുന്നിട്ടു നിന്നപ്പോൾ, ഒരു സീറ്റും നേടാതെ ബിജെപി സംപൂജ്യരാക്കുമെന്ന് പ്രവചിച്ച നേതാക്കൾക്കിടയിൽ സുരേഷ് ഗോപി സൂപ്പർസ്റ്റാറായി. തൃശ്ശൂരിൽ മാത്രം തൻറെ പ്രവർത്തനങ്ങൾ ഒതുങ്ങില്ലെന്നും, കേരളം ഉടനീളം വികസനത്തിനായി പ്രവർത്തിക്കും എന്നും അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറയുകയുണ്ടായി.