A place where you need to follow for what happening in world cup

വന്‍മരങ്ങള്‍ക്കിടയിലും, മുട്ട പഫ്സിലെ മുട്ടയും സ്വയം ട്രോളി ബേസിലും ടോവിനോയും! ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ!! | Tovino Basil Viral Photo

Tovino Basil Viral Photo

Tovino Basil Viral Photo: ആശിർവാദ് സിനിമാസിന്റെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷവും എമ്പുരാൻ സിനിമയുടെ ടീസർ റിലീസും നടന്ന സദസിൽ നിന്നും ടോവിനോ പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൻതരംഗമായിരിക്കുകയാണ്. മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമായ എംപുരാൻ ലോഞ്ചിനിടെ മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും നടുവിൽ പിറകിലായി ഇരിക്കുന്ന ഫോട്ടോകളാണ് ടൊവിനോ പങ്കുവച്ചത്.

‘വന്‍മരങ്ങള്‍ക്കിടയില്‍’ എന്നാണ് ടൊവിനോ ഫോട്ടോയ്ക്ക് കുറിപ്പ് നൽകിയിരിക്കുന്നത്.ഉടനടി മറുപടി കമന്‍റുമായി ബേസിലുമെത്തി. ‘മുട്ട പഫ്സിലെ മുട്ട’ എന്നായിരുന്നു ബേസിലിന്‍റെ കമന്‍റ്. ബേസിലും ടൊവിനോയും സമൂഹ മാധ്യമത്തിൽ പരസ്പരം ട്രോളുന്നത് സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. അങ്ങനെ ഇരുവരും തമ്മിലുള്ള പുതിയ ട്രോൾ കമന്റും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

തുടർന്നു നിരവധി രസകരമായ കമന്റുകളുമായി ആരാധകരും എത്തി.’2 ഭാവി വന്മരങ്ങൾ’, ‘വൻ മരങ്ങൾക്ക് ഇടയിൽ 2 യൂണിവേഴ്സുകൾ’, ‘ശ്രദ്ധാ പൂർവം കൈകൊടുക്കാൻ പഠിപ്പിച്ച ടീം’, ‘വന്മരങ്ങൾക്കിടയിൽ 2 കുഞ്ഞു മരങ്ങൾ’, ‘ഒരു ഷെയ്ക്ക് ഹാൻഡ് തരാൻ ഇവിടെ ആരുമില്ലേ’- എന്നൊക്കെ പോകുന്നു കമന്റുകൾ.

മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത വലിയ പരിപാടിയിലാണ് എമ്പുരാന്‍ ടീസര്‍ റിലീസ് ചെയ്തത്. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് നടത്തിയത്.മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി എന്നിവരെല്ലാം സന്നദ്ധരായ ചടങ്ങിൽ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, സാനിയ അയ്യപ്പന്‍, അനൂപ് മേനോന്‍, ലാലു അലക്‌സ്, സംവിധായകരായ ഷാജി കൈലാസ്,സത്യന്‍ അന്തിക്കാട്,ജോഷി തുടങ്ങി നിരവധി പേരാണ് എത്തിയത്.മാര്‍ച്ച് 27ന് ആണ് എമ്പുരാന്‍ റിലീസ് ചെയ്യുന്നത്. അബ്രാം ഖുറേഷിയായുള്ള മോഹന്‍ലാലിന്റെ രണ്ടാം പകര്‍ന്നാട്ടം കാണാന്‍ ആംകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി എങ്ങനെ അബ്രാം ഖുറേഷിയായി എന്നത് എമ്പുരാനിലുണ്ടാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.