
ഉയരങ്ങളിലെ സ്വപ്ന സുന്ദര ഭവനം! സ്ഥലം എങ്ങനെയായാലും മനോഹരമായൊരു വീട് പണിയാം! നിരവധി വ്യത്യസ്തതകൾ ഒളിപ്പിച്ച ഈ കിടിലൻ മോഡേൺ വീടിന്റെ ഡിസൈൻ ഒന്ന് കണ്ടുനോക്കൂ! | Unique Modern Home Design
Unique Modern Home Design
Unique Modern Home Design : ഒരു വീട് പണിതു തുടങ്ങുമ്പോഴായിരിക്കും അതിൽ കൂടുതലായി കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നതുമായി ബന്ധപ്പെട്ട പല ആശയങ്ങളും നമ്മുടെ മനസിൽ എത്തിച്ചേരുക. അത്തരമൊരു അവസരത്തിൽ നിലവിലുള്ള പ്ലാനിൽ പുതിയ കാര്യങ്ങൾ ആഡ് ചെയ്യാൻ സാധിക്കുമോ എന്ന് ചിന്തിക്കുന്നവരാണ് കൂടുതൽ പേരും. കാരണം ഉദ്ദേശിച്ച ബഡ്ജറ്റിൽ വീടുപണി അവസാനിപ്പിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. എന്നാൽ ചെറിയ രീതിയിലുള്ള മാറ്റങ്ങളെല്ലാം നിലവിലുള്ള പ്ലാനിൽ വരുത്തിക്കൊണ്ട് അതിമനോഹരമായി പണിതെടുത്ത ഒരു വീടിന്റെ കാഴ്ചകളിലേക്ക് കടക്കാം.
വീടിന്റെ പുറംഭാഗം മുതൽ ഉൾഭാഗത്ത് നൽകിയിട്ടുള്ള ഇന്റീരിയർ വർക്കിൽ വരെ വളരെയധികം വ്യത്യസ്തത പുലർത്തിയിട്ടുള്ള ഒരു മനോഹരമായ വീട് തന്നെയാണ് ഇത്. ഒരു കുന്നിന്റെ ചെരുവിൽ ആയിട്ടാണ് ഈ ഒരു വീട് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പ്ലാൻ വരയ്ക്കുമ്പോൾ മുതൽ ആർക്കിടെക്ചർ തിരഞ്ഞെടുക്കുന്നതിൽ വരെ വളരെയധികം ശ്രദ്ധ പുലർത്തിയിരിക്കുന്നു. നാച്ചുറൽ സ്റ്റോൺസ് പതിപ്പിച്ച വിശാലമായ മുറ്റത്തിന്റെ അരികിലായി ഒരു ചെറിയ പോണ്ട് സെറ്റ് ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ പച്ചപ്പ് നിലനിർത്താനായി ചെടികളും മറ്റും ഈ ഒരു ഭാഗത്ത് നൽകിയിരിക്കുന്നു. മീഡിയം സൈസിൽ സജ്ജീകരിച്ചിട്ടുള്ള സിറ്റൗട്ടിൽ നിന്നും പ്രധാന വാതിൽ തുറന്ന് അകത്തേക്ക് കയറുമ്പോൾ നിരവധി അത്ഭുത കാഴ്ചകളാണ് ഈ വീട്ടിനുള്ളിൽ ഒളിഞ്ഞിരിക്കുന്നത്.

ഡബിൾ ഹൈറ്റ് റൂഫിംഗ് ശൈലിയിലാണ് വീടിന്റെ മേൽക്കൂര നിർമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ വീട്ടിനകത്തേക്ക് ആവശ്യത്തിന് വായുവും വെളിച്ചവും ലഭിക്കുന്നതിന് യാതൊരു പഞ്ഞവുമില്ല.മീഡിയം സൈസിൽ സജ്ജീകരിച്ചിട്ടുള്ള ലിവിങ് ഏരിയയിൽ നല്ല രീതിയിൽ വെളിച്ചം ലഭിക്കുന്നുണ്ട്. അവിടെനിന്നും ചെറിയ ഒരു പാർട്ടീഷൻ നൽകി കൊണ്ടാണ് വീടിന്റെ ഡൈനിങ് ഏരിയ സജ്ജീകരിച്ചിട്ടുള്ളത്. അതിനോട് ചേർന്ന് തന്നെ ഒരു ചെറിയ വാഷ്ബേസിനും സജ്ജീകരിച്ചിരിക്കുന്നു.

അത്യാധുനിക സൗകര്യങ്ങളെല്ലാം നൽകിക്കൊണ്ടുള്ള നാല് ബെഡ്റൂമുകളാണ് ഈ വീടിനുള്ളത്.അതുകൂടാതെ കുട്ടികൾക്ക് പഠന ആവശ്യങ്ങൾക്കും മറ്റുമായി ഒരു സ്റ്റഡി ഏരിയയും ഒരുക്കിയിട്ടുണ്ട്. അതി വിശാലമായി എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും നൽകി കൊണ്ടാണ് വീടിന്റെ അടുക്കളയും നിർമ്മിച്ചിട്ടുള്ളത്. ലിവിങ് ഏരിയയിൽ നിന്നും നൽകിയിട്ടുള്ള സ്റ്റെയർ ഏരിയ കയറിച്ചെല്ലുമ്പോൾ വീണ്ടും ഒരു ചെറിയ സ്റ്റഡി ഏരിയ അതിനോട് ചേർന്ന് ഒരു ഓപ്പൺ ടെറസ് എന്നിവയെല്ലാം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും നൽകി മനോഹരമായി നിർമിച്ചിട്ടുള്ള ഈയൊരു വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : REALITY _One