ഈ ഉണ്ണിയേട്ടൻ ചില്ലറക്കാരനല്ലാട്ടോ; വിജയ ചിത്രത്തിന് ശേഷം കോടികൾ വിലയുള്ള ആഡംബര വാഹനം സ്വന്തമാക്കി ഉണ്ണി മുകുന്ദൻ!! | Unni Mukundan New Car BMW iX 50 Viral News
Unni Mukundan New Car BMW iX 50 Viral News
Unni Mukundan New Car BMW iX 50 Viral News : മലയാളികളുടെ ഇഷ്ട നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. തന്റേതായ അഭിനയ മികവു കൊണ്ട് സിനിമയിൽ എത്തിയ താരം. നിരവധി മികച്ച ചിത്രങ്ങളിൽ നടനായും സഹനടനായും മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്.കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മാളികപ്പുറം എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ ഹിറ്റായി മാറിയിരുന്നു. കുടുംബ പ്രേക്ഷകരെ ഒന്നായി തിയേറ്ററുകളിലേക്ക് എത്തിക്കാൻ ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്ന ചിത്രത്തിന് സാധിച്ചു.
അടുത്തിടെ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ജയ് ഗണേഷ് പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ജയ് ഗണേഷ് ഇപ്പോൾ ഗൾഫിലും തീയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.ഭിന്നശേഷിയിലുള്ള മനുഷ്യരുടെ ഹീറോയിസം വിഷയമായി അവതരിപ്പിക്കുന്ന ചിത്രം സമൂഹത്തിലെ കെട്ടിടങ്ങളും തിയറ്ററുകളും എല്ലാം ഭിന്നശേഷി സൗഹൃദമാക്കാനുള്ള ഒരു മെസ്സേജ് കൂടി നൽകുകയാണ്. സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
എന്നാൽ ഇപ്പോൾ താരത്തിന്റെതായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഒരു പുതിയ വീഡിയോ ആണ്. ബിഎംഡബ്ലിയുയുടെ പുതിയ സീരിയസ് ആയ ഐ എക്സ് 50 സ്വന്തമാക്കിയിരിക്കുകയാണ് ഉണ്ണി.ഷോറൂമിലേക്ക് നടന്നുവരുന്ന ഉണ്ണിമുകുന്ദനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. 1.40 കോടി വില വരുന്ന ലക്ഷ്വറി എസ് യു വി മോഡൽ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഗിഷിൽ ബോസ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
കൂടാതെ യൂട്യൂബിലും മറ്റു ചാനലുകളിൽ നിന്നും ഉണ്ണി കാറുമായി നിൽക്കുന്ന വീഡിയോ കാണാൻ സാധിക്കും. നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് ചുവടെ കമന്റുകളുമായി എത്തിയത്. അടുത്തിടെ താരം ചിത്രത്തിന്റെ പ്രൊമോഷനായി എത്തിയപ്പോൾ ഒരു ആരാധകൻ ടീഷർട്ട് തരുമോ എന്ന് ചോദിക്കുകയുണ്ടായി അപ്പോൾ തന്നെ തന്റെ ടീഷർട്ട് ഊരിക്കൊടുത്ത ഉണ്ണിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.