അമ്മയ്ക്ക് ചിലങ്കയും മകൾക്ക് മൃദംഗവും കൊണ്ട് തുലാഭാരം; ഗുരുവായൂരപ്പന്റെ തിരു നടയിൽ ഇരുന്ന് ആദ്യ മധുരം നുണഞ്ഞ് ധീമാഹീ!! | Uthara Unni Baby Choroon Ceremony At Guruvayoor Viral
Uthara Unni Baby Choroon Ceremony At Guruvayoor Viral
Uthara Unni Baby Choroon Ceremony At Guruvayoor Viral : ഊർമ്മിള ഉണ്ണിയുടെ മകളും നടിയും, നർത്തകിയുമാണ് ഉത്തരാ ഉണ്ണി. തമിഴ് സിനിമ ‘വവ്വാൽ പശങ്ക’ ആണ് ഉത്തരയുടെ ആദ്യ ചിത്രം. മലയാളത്തിൽ ഇടവപ്പാതി എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. അഭിനയത്തിൽ സജീവമല്ലെങ്കിലും ഉത്തര ഉണ്ണി പങ്കുവയ്ക്കുന്ന നൃത്ത വീഡിയോകൾക്ക് നിരവധി ആരാധകരാണുള്ളത്. 2021 – ൽ ആയിരുന്നു ഉത്തരയും നിതേഷ് നായരുമായുള്ള വിവാഹം നടന്നത്. സമൂഹമാധ്യമങ്ങളിൽ വൈറലായ താരം വിവാഹ ശേഷമുള്ള ഓരോ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കു വയ്ക്കാറുണ്ട്.
ഗർഭകാലത്തുള്ള നിരവധി വീഡിയോകൾ പങ്കുവച്ച ഉത്തര, പ്രസവത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നിറവയറിലുള്ള നൃത്ത വീഡിയോ വൈറലായി മാറിയിരുന്നു. 2023 – ൽ ആയിരുന്നു ഉത്തരയ്ക്കും, നിതേഷിനും ഒരു പെൺ കുഞ്ഞ് പിറന്നത്. പിന്നീട് താരം ധീമഹിയുടെ കൂടെയുള്ള നിരവധി വീഡിയോകൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. ഗുരുവായുർ ക്ഷേത്രത്തിൽ കുഞ്ഞ് ധീമഹിക്ക് തുലാഭാരം നടത്തിയ വാർത്തയാണ് താരം പങ്കുവച്ചിരിക്കുന്നത്.
ഉത്തരയ്ക്ക് ഏഴു മാസത്തിൽ ചിലങ്കകൾ കൊണ്ടായിരുന്നു തുലാഭാരം തൂക്കിയത്. ഉത്തരയുടെ മകൾക്കും വാദ്യോപകരണമായ മൃദംഗം കൊണ്ടാണ് താരം തുലാഭാരം തൂക്കിയത്. മകൾ ജനിച്ചപ്പോൾ ഉത്തരയും ഭർത്താവും തീരുമാനിച്ച കാര്യമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. താനൊരു നർത്തകിയാവാൻ കാരണം ഇതായിരിക്കാമെന്ന് ഉത്തര പറയുന്നുണ്ട്.
മകൾ ധീമഹിയുടെ ചോറൂണ് നടത്തിയതും ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് തന്നെയാണെന്ന് താരം പങ്കുവച്ചിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ പോകുമ്പോൾ തനിക്ക് കണ്ണു നിറയാറുണ്ടെന്നും, അത് എപ്പോഴും ആഗ്രഹങ്ങളും പരാതികളും ആയിരിക്കുമെന്നും, എന്നാൽ ഈ തവണ കണ്ണു നിറഞ്ഞത് സന്തോഷാശ്രുക്കളായിരുന്നെന്നും, അത് എൻ്റെ മകളായ ധീമഹിയെ എനിക്ക് ലഭിച്ചതിനാലാണെന്നും താരം കുറിച്ചു.