കയ്യിൽ പൂത്താലവും ദീപവുമേന്തി തനി നാടൻ ലുക്കിൽ തിളങ്ങി അനു മോൾ; ചേച്ചിയുടെ വരനെ സ്വീകരിച്ച് ഗൗരി പ്രകാശ് !! | Vanambadi Anumol Sister Wedding viral malayalam
Vanambadi Anumol Sister Wedding viral malayalam
തിരുവനന്തപുരം: മലയാളം ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടിയ താരമാണ് ഗൗരി പ്രകാശ്. അഭിനേത്രി മാത്രമല്ല നല്ലൊരു പാട്ടുകാരി കൂടിയാണ് ഗൗരി. വാനമ്പാടി എന്ന പരമ്പരയിലെ അനുമോളെ പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമാണ്.ഗൗരിയുടെ നിഷ്കളങ്കമായ ചിരിയും ഓമനത്തം തുളുമ്പുന്ന മുഖവും ആരാധകർക്ക് വളരെ പ്രിയപ്പെട്ടതാണ്. വാനമ്പാടി എന്ന പരമ്പരയിൽ വളരെ മികച്ച അഭിനയമായിരുന്നു താരത്തിന്റേത്. പരമ്പരയിൽ രണ്ടു വേഷത്തിലായിരുന്നു താരം അഭിനയിച്ചിരുന്നത്.
അനുമോനായും അനുമോളയും എത്തിയിരുന്നു.മോഹൻ കുമാറിനെയും അനു മോളുടെയും ജീവിതം കേന്ദ്രീകരിച്ചാണ് പരമ്പര പുരോഗമിച്ചിരുന്നത്. ടെലിവിഷൻ പരമ്പരകളിൽ എന്നപോലെതന്നെ സോഷ്യൽമീഡിയയിലും ഗൗരി സജീവമാണ്. സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ഗൗരി ജനിച്ചത്. പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായ പ്രകാശ് കൃഷ്ണനാണ് ഗൗരിയുടെ അച്ഛൻ. അമ്മ അമ്പിളിയും നല്ലൊരു പാട്ടുകാരിയാണ്. പരമ്പരയിലൂടെ പാട്ടുകാരിയായി എത്തുന്ന ഗൗരി തന്റെ യഥാർത്ഥ ജീവിതത്തിലും നല്ലൊരു ഗായികയാണ്.
മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന നാടക പുരസ്കാരം ഈ മിടുക്കിയെ തേടിയെത്തി. ഇപ്പോഴിതാ താരത്തെ സംബന്ധിച്ചിടത്തോളം പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.ഗൗരിയുടെ സഹോദരിയുടെ വിവാഹം ആയിരുന്നു ഈ കഴിഞ്ഞ ദിവസം. ചേച്ചിയുടെ വിവാഹത്തിനൊപ്പം വളരെ സന്തോഷവതിയായി നിൽക്കുന്ന ഗൗരി ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വലിയ ആഡംബരങ്ങളോ മേക്കപ്പുകളോ താരം ഉപയോഗിച്ചിരുന്നില്ല. മലയാളതനിമയിൽ സുന്ദരി കുട്ടിയായി ഒരുങ്ങിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം.
നീലനിറത്തിലുള്ള ലഹങ്ക ആണ് ധരിച്ചിരുന്നത്.വരനെ സ്വീകരിക്കാൻ ഒരുങ്ങി നിൽക്കുന്ന അനുമോളുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കയ്യിൽ പൂത്താലം ദീപവും ഏന്തി പയ്യനെ സ്വീകരിക്കാൻ നിൽക്കുകയാണ് താരം. ഈ സിമ്പിൾ ആൻഡ് എലഗൻറ് ലുക്ക് കണ്ട് അതിശയിക്കുകയാണ് ആരാധകർ. ചേച്ചിയുടെ ചേട്ടന്റെയും കൂടെ നിൽക്കുന്നതും ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങളും താരം ഇതിനു മുൻപ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. Story highlight : Vanambadi Anumol Sister Wedding viral malayalam