കുഞ്ഞു നാരായണി എത്തിയത് അച്ഛൻ കൈ നിറയെ സൗഭാഗ്യങ്ങളുമായി; പുതിയ വീട്ടിലേക്ക് കാൽ എടുത്ത് വെച്ച് വികാസ്; താമര വീട്ടിൽ ഇനി പുതിയ തുടക്കം!! | Vikas Vks House Warming Ceremony Video Viral
Vikas Vks House Warming Ceremony Video Viral
Vikas Vks House Warming Ceremony Video Viral : സെലിബ്രെറ്റി മെയ്ക്കപ്പ് ആർട്ടിസ്റ്റാണ് വികാസ്. നിരവധി സിനി താരങ്ങളെ മനോഹരമായി അണിയിച്ചൊരുക്കിയ താരമായിരുന്നു വികാസ്. താരത്തിൻ്റെ വിവാഹത്തിന് വധുവായ ഷെറിൽ വികാസിനെ അണിയിച്ചൊരുക്കിയത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഏകദേശം 1500 ഓളം വധുക്കളെ അണിയിച്ചൊരുക്കിയിട്ടുണ്ട് വികാസ്. 2021-ൽ ആയിരുന്നു വികാസിൻ്റെ വിവാഹം നടന്നത്.
വിവാഹം നടന്നത് രണ്ടു വർഷം പിന്നിട്ടപ്പോഴാണ് താരത്തിന് ഒരു കുഞ്ഞ് പിറന്നത്. ഷെറിൽ ഗർഭിണിയായപ്പോഴുള്ള വിശേഷങ്ങളൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. വളരെ കോംപ്ലീക്കേറ്റായ ഗർഭാവസ്ഥയായിരുന്നു ഷെറിലിയുടേത്. എന്നാൽ ഒരു പെൺകുഞ്ഞിനെ ലഭിച്ചപ്പോൾ വലിയ സന്തോഷത്തിലായിരുന്നു ഇരുവരും. വികാസ് പങ്കുവെയ്ക്കുന്ന വീഡിയോകളിലൊക്കെ ഷെറിൽ എത്തിയിരുന്നത് കിടന്നിട്ടായിരുന്നു.
പ്രസവം വരെ സ്റ്റിച്ചിട്ട് ബെഡ് റസ്റ്റിലായിരുന്നു ഷെറിൻ. ഇത്രയും പെൺകുട്ടികളെ അണിയിച്ചൊരുക്കിയ എനിക്ക് ഒരു പെൺകുഞ്ഞ് ജനിക്കണമെന്നാണ് ആഗ്രഹമെന്ന് വികാസ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അങ്ങനെ താരത്തിൻ്റെ പ്രാർത്ഥന പോലെ ഒരു പെൺകുഞ്ഞ് തന്നെ ലഭിക്കുകയും ചെയ്തു. എന്നാൽ കാത്തിരുന്നു കിട്ടിയ കൺമണിക്ക് വികാസ് ഒരുക്കിയ സർപ്രൈസാണ് ഇപ്പോൾ വൈറലാകുന്നത്. കുഞ്ഞ് നാരായണിക്ക് വേണ്ടി അച്ഛനൊരുക്കിയ പുതിയ വീടിൻ്റെ വിശേഷമാണ് വികാസ് പങ്കുവെച്ചിരിക്കുന്നത്.
പാലുകാച്ചൽ ചടങ്ങിൻ്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വികാസിൻ്റെയും ഷെറിലിയുടെയും കുടുംബങ്ങളും സുഹൃത്തുക്കളുമൊക്കെ ചടങ്ങിൽ പങ്കെടുത്തിരുന്നു. കുഞ്ഞ് നാരായണിയെ എടുത്തു കൊണ്ടാണ് വീട്ടിലേക്ക് കയറിപ്പോയത്.നിരവധി പേരാണ് കുഞ്ഞ് നാരായണിക്ക് ആശംസകളും സ്നേഹവും പങ്കുവെച്ച് എത്തിയത്.