അവൾ എല്ലാം മറന്ന് എന്റെ അടുത്തേക്ക് പറന്നു വന്നു; ഞങ്ങൾ കൈ പിടിച്ചിരുന്ന് എന്റെ ആദ്യ സിനിമ കണ്ടു; ഇന്ന് അവൾ എനിക്കരികിൽ മയങ്ങുന്നു!! | Vineeth Sreenivasan Shared An Untold Story About Wife On Wedding Anniversary
Vineeth Sreenivasan Shared An Untold Story About Wife On Wedding Anniversary
Vineeth Sreenivasan Shared An Untold Story About Wife On Wedding Anniversary : നടനും ഗായകനും സംവിധായകനും നിർമ്മാതാവും എല്ലാം ആയി നമ്മെ അത്ഭുതപ്പെടുത്തിയ താരമാണ് വിനീത് ശ്രീനിവാസൻ. താരപുത്രൻ എന്ന വിലാസത്തിൽ ആണ് സിനിനയിലേക്ക് വന്നതെങ്കിലും ആദ്യം പാടിയ പാട്ട് കൊണ്ട് തന്നെ മലയാള സിനിമയിലെ മുൻനിര ഗായകന്മാരിൽ ഒരാളാണ് താൻ എന്ന് വിനീത് പറഞ്ഞു വെച്ചു. കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലെ കസവിന്റെ തട്ടമിട്ട് എന്ന് തുടങ്ങുന്ന ഗാനമാണ് താരം ആദ്യമായി പാടിയത്.
ഗായകനായി മാത്രം വിനീതിനെ കണ്ട ആരാധകരെ ഞെട്ടിച്ചു കൊണ്ട് നായകനായും പിന്നീട് സംവിധായകനായും താരം സിനിമയിൽ നിറഞ്ഞു നിന്നു. ഇപ്പോൾ മലയാളത്തിലെ സൂപ്പർ ഹിറ്റുകൾ മെയ്ക്ക് ചെയ്യുന്ന മികച്ച സംവിധായകൻ ആണ് വിനീത്. വിനീതിനെപ്പോലെ യുവാക്കളുടെ പൾസ് അറിഞ്ഞു സിനിമ നിർമിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ എന്ന് തന്നെ സംശയമാണ്. മലയാളത്തിന്റെ ഇന്നത്തെ പല പ്രമുഖ നടന്മാർക്കും സിനിമയിലേക്ക് ഒരു ഗ്രാൻഡ് ഓപ്പണിങ് കൊടുത്തത് താരമാണ്.
തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ താരം പങ്ക് വെയ്ക്കാറുണ്ട്. ഇപോഴിതാ തന്റെ വിവാഹ വാർഷിക ദിനത്തിൽ ഹൃദയത്തിൽ തൊടുന്ന ഒരു കുറിപ്പുമായി ഭാര്യക്ക് ആശംസകൾ നേർന്നു കൊണ്ട് എത്തിയിരിക്കുകയാണ് വിനീത്. ഇരുവരും പ്രണയത്തിൽ ആയിരുന്നപ്പോൾ ഉള്ള ഒരു രഹസ്യമാണ് താരം പങ്ക് വെച്ചിരിക്കുന്നത്.
താൻ ആദ്യം സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രം കാണാൻ ദിവ്യ വീട്ടിൽ നുണ പറഞ്ഞു കൊച്ചിയിൽ എത്തിയ കഥയാണ് വിനീത് പറയുന്നത്. ദിവ്യയുടെ അമ്മയ്ക്ക് ഇപ്പോഴും അറിയാത്ത രഹസ്യമാണ് അതെന്നാണ് വിനീത് പറയുന്നത്. ഫ്ലൈറ്റ് പിടിച്ചു കൊച്ചിയിൽ എത്തിയ ദിവ്യ തന്നോടൊപ്പം പദ്മ തിയേറ്ററിൽ ഇരുന്ന് സിനിമ കണ്ട ശേഷമാണു മടങ്ങിയതെന്നും താരം പറയുന്നു. നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്.