A place where you need to follow for what happening in world cup

കണ്ടാൽ ആരും കൊതിക്കുന്ന ഒരു മനോഹര ഒറ്റനില വീട്!! ബഡ്ജറ്റിൽ ഒതുങ്ങുന്ന ഏറ്റവും മികച്ച മോഡൽ ഇതാണ്; കാണാം ഈ സുന്ദര വീടും അകത്തെ ഓരോ അത്ഭുത കാഴ്ചകളും!! | 1350 SQFT 3 BHK Low Budget Home

1350 SQFT 3 BHK Low Budget Home

1350 SQFT 3 BHK Low Budget Home : വീട് നിർമ്മാണത്തിൽ വ്യത്യസ്ത കൊണ്ടുവരാൻ താല്പര്യപ്പെടുന്ന ഒരുപാട് പേർ നമുക്കിടയിൽ ഉണ്ട്. എന്നാൽ ഇത്തരത്തിലുള്ള വ്യത്യസ്തതകൾ പരീക്ഷിക്കുമ്പോൾ അവ എത്രമാത്രം വിജയകരമാവും എന്നതാണ് പലരും ചിന്തിക്കുന്ന കാര്യം. കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ ഏതൊരു വീടിനേയും വ്യത്യസ്ത രീതിയിൽ ആക്കിയെടുക്കാമെന്ന് കാണിച്ചു തരുകയാണ് കിളിമാനൂർ സ്ഥിതിചെയ്യുന്ന ഈ ഒരു മനോഹര ഭവനത്തിന്റെ കാഴ്ചകൾ.വീടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം.

1350 സ്ക്വയർഫീറ്റിൽ മനോഹരമായി പണിതുയർത്തിയിട്ടുള്ള ഈയൊരു ഭവനത്തിന്റെ വീട്ടുടമസ്ഥർ കാർത്തിക്,പ്രിയ ദമ്പതികളാണ്. മൂന്നു ബെഡ്റൂമുകളോടു കൂടി നിർമ്മിച്ചിട്ടുള്ള ഈ ഒരു ഒറ്റ നില വീട് എല്ലാവിധ സൗകര്യങ്ങൾക്കും പ്രാധാന്യം നൽകി കൊണ്ടാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. വീടിന്റെ പുറംഭാഗം മുതൽ ഉൾഭാഗം വരെ ഏറെ വ്യത്യസ്തതകൾ നിറച്ചിട്ടുള്ള ഒരു മനോഹര ഭവനം തന്നെയാണ് ഇത്. വീട്ടിലേക്ക് പ്രവേശിക്കുന്ന മുറ്റത്ത് ആർട്ടിഫിഷ്യൽ ഗ്രാസ്, ടൈലുകൾ എന്നിവ പാകി മനോഹരമാക്കിയിരിക്കുന്നു. അത്യാവശ്യം വിശാലമായ ഒരു സിറ്റൗട്ടിലേക്കാണ് ആദ്യം പ്രവേശിക്കുക.

അവിടെനിന്നും പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ലിവിങ് കം ഡൈനിങ് ഏരിയയിലേക്കാണ് എത്തിച്ചേരുക. ലിവിങ് ഏരിയയെയും ഡൈനിങ് ഏരിയയെയും വേർതിരിക്കുന്ന രീതിയിൽ ഒരു ടിവി യൂണിറ്റ് ഇവിടെ സജ്ജീകരിച്ച് നൽകിയിട്ടുണ്ട്. ഏറെ പ്രത്യേകതകളോടു കൂടിയാണ് ഇവിടത്തെ ഡൈനിങ് ഏരിയ നൽകിയിട്ടുള്ളത്. ഡൈനിങ് ഏരിയയോട് ചേർന്ന് ഒരു സ്വിമ്മിംഗ് പൂൾ, ഗ്രാസ് ഏരിയ എന്നിവ നൽകിയിരിക്കുന്നു. ഡൈനിങ് ഏരിയയുടെ കോർണർ സൈഡിലായി ഒരു വാഷ് ബേസിൻ സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്.

ഓപ്പൺ സ്റ്റൈൽ കിച്ചൻ ആണ് വീടിന്റെ മറ്റൊരു ഹൈലൈറ്റ്. ഇവിടെ നിന്ന് തന്നെയാണ് 3 ബെഡ്റൂമുകളും നൽകിയിട്ടുള്ളത്. അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയാണ് ബെഡ്റൂമുകൾ നൽകിയിട്ടുള്ളത്. ഇത്തരത്തിൽ വളരെയധികം വ്യത്യസ്തതുകളോടെ മനോഹരമായി നിർമ്മിച്ചിട്ടുള്ള ഈയൊരു വീടിന്റെ കൂടുതൽ മനോഹര കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit :
My Better Home