A place where you need to follow for what happening in world cup

പോക്കറ്റിലൊതുങ്ങുന്ന ബഡ്ജറ്റിൽ ഒരു മോഡേൺ വിസ്മയം!! വെറും 13 ലക്ഷത്തിന് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി പണി തീർത്ത ഒരു കുഞ്ഞു ഭവനം!! | Beautiful 13 Lakhs Budget Home Video

Beautiful 13 Lakhs Budget Home Video

Beautiful 13 Lakhs Budget Home Video : ചെറുതാണെങ്കിലും സ്വന്തമായി ഒരു വീട് നിർമ്മിക്കുമ്പോൾ എല്ലാവിധ സൗകര്യങ്ങളും വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ മിക്കപ്പോഴും ബഡ്ജറ്റും സ്ഥലപരിമിതിയുമാണ് വീട് നിർമ്മാണത്തിൽ വലിയ വില്ലനായി മാറുന്നത്. എന്നാൽ കൃത്യമായ പ്ലാനിങ്ങോടുകൂടി എത്ര ചെറിയ സ്ഥലത്തും മനോഹരമായ ഒരു ഭവനം നിർമ്മിക്കാമെന്ന് കാണിച്ച് തരികയാണ് ഇവിടെ പരിചയപ്പെടുത്തുന്ന ഈയൊരു മനോഹര ഭവനത്തിന്റെ കാഴ്ചകൾ. വീടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം.

വീടിന്റെ പുറംഭാഗത്തും ഉൾഭാഗത്തും മനോഹരമായ രീതിയിൽ തന്നെയാണ് എലിവേഷൻ വർക്കുകൾ ചെയ്തിട്ടുള്ളത്. പുറത്തു നിന്നു നോക്കുമ്പോൾ തന്നെ വളരെയധികം അട്രാക്ട് ചെയ്യുന്ന രീതിയിൽ ഹൈലൈറ്റ് ചെയ്തു കൊണ്ടാണ് വാളുകളെല്ലാം നൽകിയിട്ടുള്ളത്. മുറ്റത്തുനിന്നും പ്രവേശിക്കുന്നത് അത്യാവശ്യം വലിപ്പം നൽകി നിർമ്മിച്ചിട്ടുള്ള ഒരു സിറ്റൗട്ടിലേക്കാണ്. ഇവിടെ നിർമ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ള മെറ്റീരിയലുകൾ എല്ലാം കുറഞ്ഞ നിരക്കിൽ ഉള്ളവയാണ്. അതുകൊണ്ടുതന്നെ നിർമ്മാണ വസ്തുക്കളുടെ ചിലവിൽ ഒരു വലിയ കുറവ് കൊണ്ടുവരാനായി സാധിച്ചു.

പ്രധാന വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ മീഡിയം വലിപ്പത്തിൽ ഒരു ലിവിങ് ഏരിയ നൽകിയിരിക്കുന്നു. ഇവിടെ അതിഥികളെ സ്വീകരിക്കാനായി സോഫകളും നൽകിയിട്ടുണ്ട്. ലിവിങ് ഏരിയയുടെ കോർണർ സൈഡിലായി ഒരു ചെറിയ വാഷ് ഏരിയ നൽകിയിരിക്കുന്നു. വീടിന്റെ അകത്ത് ഫ്ലോറിങ്ങിനായി കുറഞ്ഞ ചിലവിലുള്ള ടൈലുകളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. അതുപോലെതന്നെ ചുമരുകളിൽ നൽകിയിട്ടുള്ള പെയിന്റുകളും വളരെയധികം അട്രാക്ട് ചെയ്യുന്ന രീതിയിൽ ഉള്ളവയാണ്.

രണ്ടു ബെഡ്റൂമുകളാണ് വീടിനുള്ളത്. രണ്ടിനും കൂടി ഒരു കോമൺ ടോയ്ലറ്റ് നൽകിയിരിക്കുന്നു. അതുപോലെ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും നൽകിക്കൊണ്ട് തന്നെയാണ് വീടിന്റെ അടുക്കളയും നിർമ്മിച്ചിട്ടുള്ളത്. ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി 750 സ്ക്വയർ ഫീറ്റിൽ മനോഹരമായ പണിതുയർത്തിയ വീടിന്റെ ആകെ നിർമ്മാണ ചിലവ് 13 ലക്ഷം രൂപ മാത്രമാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : Mr. Moonga