A place where you need to follow for what happening in world cup

വ്യത്യസ്തമായ ഡിസൈനിൽ ഒരുക്കിയ മനോഹരമായ വീട്! സാധാരണക്കാർക്കും സ്വന്തമാക്കാൻ കഴിയുന്ന രീതിയിൽ 1900 സ്ക്വയർഫീറ്റിൽ ഒരുക്കിയ ഈ വീടും പ്ലാനും കണ്ടുനോക്കൂ! | 1900 Sqft Modern Budget Home

1900 Sqft Modern Budget Home

1900 Sqft Modern Budget Home : മോഡേൺ ശൈലിയിൽ വീട് നിർമ്മിക്കാനായി ഒരുപാട് തുക ചിലവഴിക്കേണ്ടി വരുമെന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. എന്നാൽ കൃത്യമായ പ്ലാനോടുകൂടിയാണ് അത്തരത്തിലുള്ള ഒരു വീട് നിർമ്മിക്കുന്നത് എങ്കിൽ ആഗ്രഹിച്ച കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി ബഡ്ജറ്റിൽ ഒതുക്കി വീട് നിർമ്മിക്കാമെന്ന് തെളിയിക്കുകയാണ് ലയം എന്ന വീട്. വീടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം.വളരെ ബഡ്ജറ്റ് ഫ്രണ്ട്ലി ആയി എന്നാൽ മോഡേൺ ശൈലിയിലുള്ള കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി നിർമ്മിച്ചിട്ടുള്ള ഒരു മനോഹരമായ വീടാണ് ലയം. ഗേറ്റ് കടന്ന് മുറ്റത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഇന്റർലോക്ക് കട്ടകൾ പാകി മുറ്റം മനോഹരമാക്കിയിരിക്കുന്നു.

മുറ്റത്തോടൊപ്പം തന്നെ പച്ചപ്പിന് പ്രാധാന്യം നൽകിക്കൊണ്ട് ആർട്ടിഫിഷൽ ഗ്രാസും സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. സാധാരണ വീടുകളിൽ നിന്നും വ്യത്യസ്തമായ ഒരു ശൈലിയാണ് ഇവിടെ സിറ്റൗട്ടിൽ പരീക്ഷിച്ചിട്ടുള്ളത്.സിറ്റൗട്ടിലേക്ക് പ്രവേശിക്കാൻ സൈഡ് ഭാഗത്തായാണ് സ്റ്റേയേഴ്‌സ് നൽകിയിട്ടുള്ളത്.സ്ക്വയർ രൂപത്തിൽ ബഞ്ചുകളെല്ലാം ഇട്ട് സജ്ജീകരിച്ചു കൊണ്ടാണ് സിറ്റൗട്ട് ഒരുക്കിയിരിക്കുന്നത്. അവിടെനിന്നും പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ മനോഹരമായ പെയിന്റിംഗ് വർക്ക് ചെയ്ത് വാളുകൾ ഹൈലൈറ്റ് ചെയ്തിരിക്കുന്നു.

കൂടാതെ ഒരു ടിവി യൂണിറ്റ്,സോഫ എന്നിവയും മനോഹരമായി തന്നെ ഇവിടെ സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്.ലീവിങ്ങിൽ നിന്നും പാർട്ടീഷൻ ചെയ്ത ഡൈനിങ് ഏരിയയിൽ എത്തുമ്പോൾ ഒരു വാഷ് ഏരിയ കോർണർ സൈഡിലായി നൽകിയിട്ടുണ്ട്. ഓപ്പൺ കിച്ചൻ സ്റ്റൈലിൽ നിർമ്മിച്ച അടുക്കളയിൽ മോഡേൺ രീതിയിലുള്ള ഉപകരണങ്ങളോടൊപ്പം തന്നെ ട്രഡീഷണൽ രീതിയിലുള്ള അമ്മിക്കല്ല് പോലുള്ളവയും ഉപയോഗിച്ചിട്ടുണ്ട്. അടുക്കളയോട് ചേർന്ന് തന്നെ ചെറിയ ഒരു ഡൈനിങ് സെറ്റപ്പ് നൽകിയതും വളരെയധികം ഭംഗി എടുത്തു കാണിക്കുന്നു. സ്റ്റെയറിന്റെ തൊട്ടു താഴെയായാണ് മൂന്ന് ബെഡ്റൂമുകൾ നൽകിയിട്ടുള്ളത്.

മറ്റു രണ്ടു ബെഡ്റൂമുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ബെഡ്റൂമിന് അല്പം വലിപ്പം കുറവാണ്. വീടിന്റെ ഏറ്റവും പ്രധാന അട്രാക്ഷൻ സ്റ്റെയർകെയ്സും,അതിന്റെ റെയിലുകളുമാണ്. സ്റ്റീലിൽ നിർമ്മിച്ചിട്ടുള്ള റെയിലുകളും പടികളും ഒരു വ്യത്യസ്ത ലുക്കാണ് വീടിന് നൽകുന്നത്. അവിടെനിന്നും മുകളിലേക്ക് പ്രവേശിക്കുമ്പോൾ മേൽക്കൂര കൂടുതൽ ഹൈറ്റ് നൽകി മുകളിൽ ചില വർക്കുകളെല്ലാം നൽകിയിട്ടുണ്ട്. കൂടാതെ വീട്ടിലേക്ക് നല്ല രീതിയിൽ വെളിച്ചം കിട്ടാനായി ഇവിടെ ഒരു വലിയ ജനാല സജ്ജീകരിച്ചു നൽകിയിരിക്കുന്നു. ഇത്തരത്തിൽ വായു, വെളിച്ചം എന്നിവയ്ക്കെല്ലാം ഒട്ടും കുറവില്ലാത്ത മനോഹരമായ ഈയൊരു മോഡേൺ വീട് ഏതൊരു സാധാരണക്കാരനും ആഗ്രഹിക്കുന്ന ഒന്ന് തന്നെയായിരിക്കും. വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : buildify design co