A place where you need to follow for what happening in world cup

കാണുന്തോറും ഇഷ്ടം കൂടുന്ന മനോഹരമായ വീട്! വെറും 6 ലക്ഷം രൂപയ്ക്ക് ആഡംബരം കുറച്ച് പണിത ഈ കൊച്ചു ഭവനം പലരുടെയും സ്വപ്നമാകാം! | 6 Lakh Compact Home In 2.5 Cent

6 Lakh Compact Home In 2.5 Cent

6 Lakh Compact Home In 2.5 Cent : വീടെന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ പലർക്കും പല കാരണങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. ചിലർക്കെങ്കിലും വീട് താമസിക്കാനുള്ള ഒരിടം എന്നതിൽ ഉപരി ജോലി ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കേണ്ടതായി വരാറുണ്ട്. പ്രത്യേകിച്ച് ഡോക്ടർമാരെ പോലുള്ളവർക്ക് വീട്ടിൽ തന്നെ ക്ലിനിക്കുകൾ സ്ഥാപിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യത്തിൽ നിന്നാണ് ഈയൊരു മനോഹര വീടിന്റെ ഉത്ഭവം. വീടിന്റെ കൂടുതൽ കാഴ്ചകളിലേക്ക് കടക്കാം.

ഒരു വീട് എന്നതിൽ ഉപരി ഡോക്ടറുടെ ക്ലിനിക്ക് എന്ന രീതിയിലാണ് ഈ ഒരു കെട്ടിടം അറിയപ്പെടുന്നത്. വീടിന്റെ പുറത്തായി പച്ചപ്പ് നിറക്കാവുന്ന രീതിയിൽ ധാരാളം പൂച്ചെടികളും മറ്റും വച്ചു പിടിപ്പിച്ചിരിക്കുന്നു. വീട്ടിലേക്ക് വരുന്ന വഴിയിൽ മാത്രമായി കുറച്ച് ഇന്റർലോക്ക് കട്ടകൾ പാകി നൽകിയിട്ടുണ്ട്. രണ്ടര സെന്റ് സ്ഥലത്താണ് ഈ ഒരു മനോഹരമായ വീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ നിർമ്മാണ ചിലവ് കുറയ്ക്കാനായി മഡ് ഇന്റർലോക്ക് ബ്രിക്കുകളാണ് ഉപയോഗിച്ചിട്ടുള്ളത്. അതിനാൽ തന്നെ സിമന്റും,മണലും ലാഭിക്കാനായി. വീടിന്റെ മേൽക്കൂരയിലും പ്രത്യേക ഓടുകളാണ് പാകിയിട്ടുള്ളത്.

വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായി ഒരു ചെറിയ സിറ്റൗട്ട് നൽകിയിരിക്കുന്നു. അത് വീട്ടിലേക്ക് വരുന്ന രോഗികൾക്ക് ഡോക്ടറെ കാണാനായി വെയിറ്റ് ചെയ്യാവുന്ന ഒരു സ്ഥലമായി ഉപയോഗപ്പെടുത്താം. അവിടെനിന്നും പ്രധാന വാതിൽ തുറന്നു അകത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ചെറിയ ലിവിങ് സ്പേസ് നൽകിയിട്ടുണ്ട്. ലിവിങ് സ്പേസിനെ പാർട്ടീഷൻ ചെയ്തു കൊണ്ടാണ് ഡോക്ടർക്ക് കൺസൾട്ടേഷൻ മുറി ഒരുക്കിയിട്ടുള്ളത്.

അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോട് കൂടി ഒരു ബെഡ്റൂം മാത്രമാണ് ഈ വീടിന് നൽകിയിട്ടുള്ളത്. ഇത്തരത്തിൽ പരിമിതമായ ആവശ്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ട് മനോഹരമായി പണിതിട്ടുള്ള ഈ ഒരു വീടിന്റെ ആകെ നിർമ്മാണ ചിലവ് 6 ലക്ഷം രൂപ മാത്രമാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : Muraleedharan KV