A place where you need to follow for what happening in world cup

കേരളത്തിൽ എവിടെ വേണമെങ്കിലും ഇതുപോലെ നിർമ്മിച്ച് നൽകും!! വെറും 9 ലക്ഷം രൂപയ്ക്കുള്ളിൽ പണിയാവുന്ന ഒരു അടിപൊളി വീട് കണ്ടുനോക്കൂ!! | 700 Sqft 2 bhk Low Budget Home For 8.5 Lakh

700 Sqft 2 bhk Low Budget Home For 8.5 Lakh

700 Sqft 2 bhk Low Budget Home For 8.5 Lakh : ഒരു വീട് നിർമ്മിക്കുമ്പോൾ ചെറുതാണെങ്കിലും സൗകര്യങ്ങൾക്ക് കുറവ് വരാൻ പാടില്ല എന്നതാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ അത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഒരു വീട് നിർമ്മിക്കുമ്പോൾ ചിലവ് ബഡ്ജറ്റിനകത്ത് ഒതുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം കൃത്യമായ പ്ലാനിങ്ങോടു കൂടി ആവശ്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ട് എങ്ങനെ ഒരു വീട് നിർമ്മിക്കാൻ സാധിക്കുമെന്ന് കാണിച്ചു തരികയാണ് ഇവിടെ പരിചയപ്പെടുത്തുന്ന ഈയൊരു മനോഹര വീടിന്റെ കാഴ്ചകൾ.

മെറ്റൽ പാകി മനോഹരമാക്കിയ മുറ്റത്ത് നിന്നും വീട്ടിലേക്ക് നോക്കുമ്പോൾ ഏറ്റവും ഹൈലൈറ്റ് ചെയ്തു നിൽക്കുന്നത് വീടിന്റെ മുൻവശത്തായി നൽകിയിട്ടുള്ള ഒരു ഷോ വാൾ തന്നെയാണ്. 700 സ്ക്വയർ ഫീറ്റിൽ 2 ബെഡ്റൂമുകളോട് കൂടി നിർമ്മിച്ചിട്ടുള്ള ഈ വീടിന്റെ ഫൗണ്ടേഷൻ നിർമിക്കാനായി കരിങ്കല്ലാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. കൂടാതെ വീടിന്റെ ഭിത്തികൾ നിർമ്മിക്കാനായി ചെങ്കല്ലാണ് ഉപയോഗിച്ചിരിക്കുന്നത്. നിർമ്മാണ ചിലവ് ചുരുക്കാനായി ജനാലകൾ അലുമിനിയം, സിമന്റ്, ഗ്ലാസ് കോമ്പിനേഷനിലാണ് ചെയ്തെടുത്തിട്ടുള്ളത്.

ഓപ്പൺ രീതിയിൽ സജ്ജീകരിച്ചിട്ടുള്ള സിറ്റൗട്ടിൽ നിന്നും പ്രധാന വാതിൽ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ മീഡിയം സൈസിൽ ഒരു ഡൈനിങ് കം ലിവിങ് ഏരിയ ഒരുക്കിയിരിക്കുന്നു. ഡൈനിങ് ഏരിയയോട് ചേർന്ന് തന്നെ ഒരു വാഷ്ബേസിൻ കൂടി നൽകിയിട്ടുണ്ട്. ലിവിങ് ഏരിയയ്ക്ക് വലിയ രീതിയിൽ പ്രാധാന്യമൊന്നും നൽകിയിട്ടില്ല. അവിടെനിന്നും അല്പം മുൻപോട്ട് പ്രവേശിക്കുമ്പോൾ ഇരു വശത്തുമായി 2 ബെഡ്റൂമുകൾ സജ്ജീകരിച്ചിരിക്കുന്നു. ബെഡ്റൂമുകളിൽ ഒരു വലിയ കട്ടിൽ,വാർഡ്രോബുകൾ എന്നിവയ്ക്കായി ഇടം നൽകിയിട്ടുണ്ട്. കോമൺ ടോയ്ലറ്റ് ആണ് ഇവിടെ രണ്ടു ബെഡ്റൂമുകൾക്കും കൂടി നൽകിയിട്ടുള്ളത്.

അത്യാവശ്യം വലിപ്പം നൽകി ആധുനിക സൗകര്യങ്ങളെല്ലാം സജ്ജീകരിക്കാവുന്ന രീതിയിലാണ് അടുക്കളയും നിർമ്മിച്ചിട്ടുള്ളത്. ഇത്തരത്തിൽ പരിമിതമായ സൗകര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് മനോഹരമായി നിർമ്മിച്ചിട്ടുള്ള ഈ ഒരു വീടിന്റെ ആകെ നിർമ്മാണ ചിലവ് 8. 5 ലക്ഷം രൂപയാണ്. വീടിന്റെ കൂടുതൽ കാഴ്ചകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : DECOART DESIGN