സിദ്ധുവിന്റെ അരികിൽ സുമിത്ര!! രോഹിത്തിന്റെ ചതി മനസിലാക്കിയ സുമിത്ര സത്യങ്ങൾ പൂജയോട് പറയുന്നു; ദീപുവിന് കിട്ടിയത് എട്ടിന്റെ പണി!! | Kudumbavilakku Today Episode 20 Jan 2024
Kudumbavilakku Today Episode 20 Jan 2024
Kudumbavilakku Today Episode 20 Jan 2024 : കുടുംബവിളക്ക് കൂടുതൽ ആവേശകരമായ കഥാ സന്ദര്ഭങ്ങളിലേക്ക് പോകുകയാണ് തുടക്കം മുതൽ ഒരു ഒഴിക്കൻ മട്ടിലാണ് പരമ്പര രണ്ടാം സീസൺ തുടർന്നതെങ്കിലും പ്രേക്ഷകരെ ഉദ്വെഗതത്തിൽ ആഴ്ത്തുന്ന കഥാ സന്ദർഭങ്ങളിലൂടെയാണ് ഇപ്പോൾ കഥ മുന്നോട്ട് പോകുന്നത്. രോഹിത്തിന്റെ പഴയ ആൽബം തുറന്നപ്പോൾ ആണ് സുമിത്ര രോഹിത്തിന്റെ പഴയ സുഹൃത്തുക്കളുടെ ചിത്രങ്ങൾ കാണുന്നത്.
പൂജ പറഞ്ഞാണ് അവർ രോഹിത്തിന്റെ സുഹൃത്തുക്കൾ മാത്രമല്ല പാർട്ട്‌ണേഴ്സ് കൂടിയാണെന്ന വിവരം സുമിത്ര തിരിച്ചറിയുന്നത്. രോഹിത്തിന്റെ മരണം ആസ്വഭാവികമാണെന്ന് ന്യായമായും സംശയിക്കുന്ന സുമിത്ര അതിന്റെ പിന്നാമ്പുറങ്ങൾ തേടി ഇറങ്ങുകയാണു. രോഹിത്തിന്റെ സ്വത്തുക്കൾ പൂജയ്ക്ക് എങ്ങനെയും നേടിക്കൊടുക്കണം എന്നത് മാത്രമായിരുന്നു സുമിത്രയുടെ ആദ്യത്തെ ലക്ഷ്യം എങ്കിലും. രോഹിത്തിന്റെ മരണത്തിന്റെ ദുരൂഹതയാണ് സുമിത്രയെ ഇപ്പോൾ കൂടുതൽ അലട്ടുന്നത്.
രഞ്ജിതയ്ക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. രോഹിത്തിന്റെ മരണം രഞ്ജിതയുടെ മാത്രം ആവശ്യമാണോ അതോ മാറ്റാർക്കെങ്കിലും ആ മരണം കൊണ്ട് ലാഭം ഉണ്ടാകുന്നുണ്ടോ എന്നതാണ് സുമിത്ര ആദ്യം ഉത്തരം കണ്ടെത്തേണ്ട ചോദ്യം. അത് മാത്രമല്ല സുമിത്രയുടെ ഹോസ്പിറ്റൽ ബില്ലുകൾ അടച്ച അജ്ഞാതനെയും കണ്ടെത്തേണ്ടതുണ്ട്.ആരോ ഒളിഞ്ഞിരുന്നു സുമിത്രയെയും പൂജയെയും സഹായിക്കുന്നുണ്ട്.
ആ അജ്ഞാതൻ തന്നെയാണ് കഴിഞ്ഞ ദിവസം രഞ്ജിതയെ വിളിച്ചു ഭീക്ഷണിപ്പെടുത്തിയത്. പുതിയൊരു കഥാപാത്രം കൂടി കുടുംബവിളക്കിലേക്ക് വരുന്നു എന്ന് വേണം കരുതാൻ. അല്ലെങ്കിൽ അവർക്ക് ചുറ്റും ഉള്ള സുമിത്രയെ അത്രയധികം വേണ്ടപ്പെട്ട ആരെങ്കിലും ആണെന്നും സംശയിക്കാം. അദൃശ്യമായ ഒരു സഹായം അല്ലെങ്കിൽ ഒരു സംരക്ഷണം സുമിത്രയ്ക്കും പൂജയ്ക്കും ചുറ്റും ഉണ്ട്. ഒരു പക്ഷെ അതാരാണെന്ന് കണ്ടെത്തിയാൽ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിച്ചേക്കാം. ഏതായാലും ഈ പോരാട്ടത്തിൽ സുമിത്രയ്‌ക്കൊപ്പം ആ അദൃശ്യ വ്യക്തിയും ഉണ്ടാകും എന്നുറപ്പാണ്.