എന്റെ പ്രിയപ്പെട്ടവർ അവൾക്കും പ്രിയപ്പെട്ടവരായി; സുരേഷേട്ടന്റെ കൂടെ കൊഞ്ചി കുഴഞ്ഞ് മാമാട്ടി കുട്ടിയും; കാവ്യ മാധവൻ പറഞ്ഞത് കേട്ടോ!! | Suresh Gopi Met Kavya Madhavan Dileep Daughter
Suresh Gopi Met Kavya Madhavan Dileep Daughter
Suresh Gopi Met Kavya Madhavan Dileep Daughter : മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താര സുന്ദരിയാണ് കാവ്യാ മാധവൻ. ഒരു സിനിമ നടി എന്നതിലുപരി സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ കാവ്യയെ കണ്ടവർ ആണ് മലയാളികൾ. ബാലതാരമായി സിനിമയിലേക്ക് വന്നത് കൊണ്ട് തന്നെ താരത്തിന്റെ വളർച്ചയുടെ എല്ലാ ഘട്ടങ്ങളും മലയാളികളുടെ കണ്മുന്നിൽ തന്നെ ആയിരുന്നു.
മലയാളത്തിലെ മുനിര നായികമാരിൽ ഒരാളായിരുന്നു കാവ്യ. ഏറ്റവും കൂടുതൽ ചിത്രങ്ങൾ ഒരുമിച്ചഭിനയിച്ചത് ദിലീപിനോടൊപ്പം തന്നെ ആയിരുന്നു. ദിലീപുമായുള്ള വിവാഹത്തിന് ശേഷമാണു താരം സിനിമയിൽ നിന്ന് മാറി നിന്നത്. ഇപ്പോൾ മോളുടെ പരിചരണവും ബിസിനസ്സും ഒക്കെയായി തിരക്കിലാണ് താരം. വിവാഹത്തിനും മറ്റു പ്രോഗ്രാമുകൾക്കും ഒക്കെയായി എത്തുമ്പോൾ ആണ് കാവ്യയെ ആരാധകർ കാണാറുള്ളത്. സോഷ്യൽ മീഡിയയിലും താരം ഈയടുത്താണ് ആക്റ്റീവ് ആയി തുടങ്ങിയത്.
തന്റെ വസ്ത്ര സ്ഥാപനമായ ലക്ഷ്യയുടെ പ്രവർത്തങ്ങളുമായി തിരക്കിലാണ് കാവ്യ എപ്പോഴും. ഇക്കഴിഞ്ഞ ദിവസമാണ് ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിൽ പങ്കെടുക്കാൻ താരം കുടുംബസമേതം എത്തിയത്. ദിലീപിനും മകൾ മീനാക്ഷിക്കും ഇളയ മകൾ മാമാട്ടിക്കും ഒപ്പമാണ് താരം എത്തിയത്. കാവ്യയുടെ കൂടെയാണ് എപ്പോഴും മാമാട്ടിയെ കാണാറുള്ളത്. മാമാട്ടിയെ താലോലിക്കുന്ന സുരേഷ്ഗോപിയുടെ വീഡിയോ ആണ് കാവ്യ മാധവൻ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത്. എനിക്ക് പ്രിയപ്പെട്ട മനുഷ്യർ അവൾക്കും പ്രിയപ്പെട്ടതാകുന്നത് കാണുമ്പോൾ വലിയ സന്തോഷം ആണ് തോന്നുന്നതെന്നാണ് താരം വിഡിയോ പങ്ക് വെച്ച് കൊണ്ട് കുറിച്ചത്.
കസവു കരയുള്ളമനോഹരമായ പട്ടു പാവാട ധരിച്ചാണ് മാമാട്ടി വിവാഹത്തിന് പങ്കെടുക്കാൻ എത്തിയത്. തന്റെ സ്ഥാപനമായ ലക്ഷ്യയിൽ നിന്നാണ് മാമാട്ടിയുടെ വസ്ത്രം എന്നും താരം കുറിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ കുടുംബവുമായി ഏറെ അടുപ്പമുള്ള ഒരു നടിയാണ് കാവ്യ മാധവൻ ഇതിനെപ്പറ്റി മുൻപും പല അഭിമുഖങ്ങളിൽ താരം വ്യക്തമാക്കിയിട്ടുണ്ട്.