ഇവൾ ഞങ്ങളുടെ ദാവണി ലവർ!! സാന്ത്വനം ഹരിയുടെ മകളെ കണ്ടോ; പതിനൊന്നിന്റെ അഴകിൽ ഗൗരി നമ്പ്യാർ!! | Santhwanam Fame Girish Nambiar Daughter Birthday
Santhwanam Fame Girish Nambiar Daughter Birthday
Santhwanam Fame Girish Nambiar Daughter Birthday : മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗിരീഷ് നമ്പ്യാർ. മലയാളിയായ താരം മുബൈയിലാണ് ജനിച്ചു വളർന്നത്. എൻജിനീയറിങ്ങിൽ ബിരുദം നേടിയ താരം, കുറച്ച് കാലം വിദേശ രാജ്യത്ത് ഐടി മേഖലയിൽ ജോലി ചെയ്തെങ്കിലും, പിന്നീട് ജോലി ഉപേക്ഷിച്ച് അഭിനയരംഗത്തേക്ക് എത്തുകയാണ്. മലയാളത്തിലും, തമിഴിലുമാണ് താരം അഭിനയ മികവ് കാട്ടിയത്. ആദ്യം അവതാരകനായി തിളങ്ങിയ താരം പിന്നീട് കിങ്ങ് ആൻ്റ് കമ്മീഷ്ണർ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും, പിന്നീട് പരമ്പരകളിലായിരുന്നു തിളങ്ങി നിന്നത്.
ഭാഗ്യലക്ഷ്മി എന്ന പരമ്പരയിലൂടെയാണ് സീരിയലിലേക്ക് എത്തിയതെങ്കിലും, ദത്തുപുത്രി എന്ന പരമ്പരയിലെ താരത്തിൻ്റെ കഥാപാത്രമാണ് പ്രേക്ഷകർ കൂടുതൽ സ്വീകരിച്ചത്. കൂടാതെ ശിവകാമി, ജാഗ്രത, ചിന്താവിഷ്ടയായ സീത, ഭാഗ്യജാതകം സാന്ത്വനം എന്നീ മലയാള പരമ്പരകളിലും, മൈന, കല്യാണ പരിശ് എന്ന തമിഴ് സീരിയലുകളിലും അഭിനയിച്ചു. എന്നാൽ പ്രേക്ഷകർ ഇന്നും ഓർക്കുന്നത് സാന്ത്വനത്തിലെ ഹരിയെന്ന കഥാപാത്രത്തെയാണ്. അത്രയധികം പ്രേക്ഷക പിന്തുണയാണ് ഈ പരമ്പരയ്ക്ക് ലഭിച്ചത്.
പരമ്പര അവസാനിച്ചതോടെ താരത്തെ തേടി ഒരു പുതിയ സിനിമയുടെ വർക്കാണ് എത്തിയിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം വിശേഷങ്ങളൊക്കെ പങ്കുവയ്ക്കുമ്പോഴാണ് പുതിയ സിനിമാ വിശേഷവും പ്രേക്ഷകരുമായി പങ്കുവെച്ചത്. കുടുംബവിശേഷവും ലൊക്കേഷൻ വിശേഷവുമൊക്കെ താരം പ്രേക്ഷകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ താരത്തിൻ്റെ ഭാര്യ പാർവ്വതി നമ്പ്യാർ ഗിരീഷിനെ ടാഗ് ചെയ്തു കൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്.
ഇവരുടെ ഏകമകളായ ഗൗരി നമ്പ്യാരിൻ്റെ ബർത്ത്ഡേ ആശംസിച്ചുള്ള പോസ്റ്റാണ് പങ്കുവച്ചിരിക്കുന്നത്. ‘ഞങ്ങളുടെ കൊച്ചു സുന്ദരിക്ക് തികച്ചും ഗംഭീരമായ ജന്മദിനം ആശംസിക്കുന്നു. ഈ ദിവസം നിന്നെപ്പോലെ ശോഭയുള്ളതും മനോഹരവുമാകട്ടെ.ഹാപ്പി ബർത്ത്ഡേ ക്യൂട്ടി. നിനക്ക് സ്നേഹത്തോടെ പുണർന്നുള്ള എല്ലാവിധ ആശംസകളും. സാഹസികതയുടെയും ചിരിയുടെയും നല്ലൊരു മറ്റൊരു വർഷം ആശംസിക്കുന്നു.’ ഗിരീഷും, മകളും പാർവ്വതിയും ചേർന്നുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.നിരവധി പേർ മകൾക്ക് ആശംസകൾ അറിയിച്ച് എത്തുകയും ചെയ്തു.