അമ്മയുടെ കൈ പിടിച്ച് മീനൂട്ടി!! കാവ്യ ചെയ്ത ചുവന്ന ഉടുപ്പിൽ അതീവ സുന്ദരിയായി ഡോക്ടർ മീനാക്ഷി; സന്തോഷം പങ്കുവെച്ച് താരം!! | Meenakshi Dileep In Kavya Madhavan’s Outfit
Meenakshi Dileep In Kavya Madhavan’s Outfit
Meenakshi Dileep In Kavya Madhavan’s Outfit : മലയാളികളുടെ ജനപ്രിയ നടൻ എന്ന ലേബൽ സ്വന്തമാക്കിയ താരമാണ് ദിലീപ്. ഈ താര കുടുംബത്തിൽ കാവ്യാ മാധവനെയും ദിലീപിനെയും പോലെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട ആളാണ് മകൾ മീനാക്ഷി. സമൂഹ മാധ്യമങ്ങളിൽ സജീവമായ മീനാക്ഷിയുടെ ചിത്രങ്ങളും മറ്റും വൈറലാകാറുണ്ട്. അടുത്തിടെയാണ് മീനാക്ഷി ഡോക്ടർ പഠനം പൂർത്തിയാക്കിയത്.സമൂഹ മാധ്യമങ്ങളിൽ ഇതിന്റെ വാർത്ത വലിയ ജനശ്രദ്ധ നേടിയിരുന്നു.
കൂടാതെ മീനാക്ഷി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുന്ന തന്റെ വിശേഷങ്ങളും യാത്രകളുടെ ചിത്രങ്ങളും നൃത്ത വീഡിയോസും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ മീനാക്ഷിയുടേതായി ഇൻസ്റ്റഗ്രാമിൽ വൈറലായി കൊണ്ടിരിക്കുന്നത് പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ്.റെഡ് കളർ എംബ്രോയിഡറി പറ്റേൺ വരുന്ന ലോങ്ങ് ഡ്രസ്സ് ധരിച്ചാണ് മീനാക്ഷി എത്തിയത്. കാവ്യാമാധവന്റെ ബ്രാൻഡ് ആയ ലക്ഷ്യയുമായി കൊളാബ് ചെയ്താണ് ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചത്.
നിരവധി ആരാധകരാണ് മീനാക്ഷി പങ്കുവെച്ച പുതിയ ചിത്രത്തിന് കമന്റുകളുമായി എത്തിയത്. ലക്ഷ്യയുടെ പുതിയ ബ്രാൻഡഡ് ഐറ്റമ്സ് പരിചയപ്പെടുത്തിക്കൊണ്ട് ഇടയ്ക്കിടെ കാവ്യ മാധവൻ ഉൾപ്പെടെയുള്ള താരങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്.ജനപ്രിയനായകന്റെ മകൾ, പെട്ടെന്ന് വലിയ കുട്ടിയായി എന്നിങ്ങനെയുള്ള കമന്റുകളാണ് ആരാധകർ പങ്കുവെച്ചത്. അടുത്തിടെ മീനാക്ഷി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച നൃത്ത വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിലെ തിത്തലി എന്ന പാട്ടിനൊപ്പം ആണ് മീനാക്ഷി നൃത്ത വീഡിയോയും ആയി എത്തിയത്.
വീഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്കകം തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. മഞ്ജു വാര്യരുടെ അതേ മെയ് വഴക്കമുള്ള ആളാണ് മീനാക്ഷി എന്ന് ആരാധകർ വീഡിയോയ്ക്ക് ചുവടെ കമന്റ് ചെയ്തിരുന്നു. ഇതിനുമുൻപ് നാദിർഷയുടെ മകളായ ആയിഷയുടെ വിവാഹ ചടങ്ങിൽ നടി നമിത പ്രമോദിനൊപ്പം മീനാക്ഷി ഡാൻസ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.