
ഇത് അമേരിക്കയുടെ മണ്ണിലെ മലയാള തനിമ!! മകളെ ഉണ്ണി കണ്ണനാക്കി ദിവ്യ ഉണ്ണി; പാരമ്പര്യത്തെ പുണർന്ന് താരം!! | Divya Unni Janmashtami Celebration
Divya Unni Janmashtami Celebration
Divya Unni Janmashtami Celebration : മലയാള സിനിമ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത താരമാണ് ദിവ്യ ഉണ്ണി. മലയാളികൾ എന്നും ഓർമിക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങളെയാണ് താരം നമുക്ക് സമ്മാനിച്ചിട്ടുള്ളത്. ബാല്യ കാലം മുതൽ ക്ലാസിക്കൽ ഡാൻസ് അഭ്യസിക്കുന്ന ദിവ്യ ഉണ്ണി ഇന്ന് മോഹിനിയാട്ടം, കുച്ചിപ്പുടി, ഭാരതനാട്യം തുടങ്ങിയ നൃത്ത കലകൾ അഭ്യസിപ്പിക്കുന്ന ഡാൻസ് ടീച്ചർ ആണ്. ബാലതാരമായി സിനിമയിലേക്ക് എത്തുകയും പിന്നീട് മലയാളത്തിലെ മുൻനിര നായികയായ് മാറുകയും ചെയ്ത താരമാണ്, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അൻപതോളം ചിത്രങ്ങളിൽ ദിവ്യ അഭിനയിച്ചിട്ടുണ്ട്.
ദിലീപ് നായകനായ കല്യാണ സൗഗന്ധികം ആയിരുന്നു ദിവ്യ ഉണ്ണി നായികയായി എത്തിയ ആദ്യത്തെ മലയാള ചിത്രം. പിന്നീട് മോഹൻലാൽ, മമ്മൂട്ടി, സുരേഷ്ഗോപി തുടങ്ങി എല്ലാ സൂപ്പർ താരങ്ങൾക്കുമൊപ്പം താരം അഭിനയിച്ചു. മലയാളത്തിലെ ഏറ്റവും മികച്ച ഒരു ഹോറർ ചിത്രം എന്ന് വിശേഷിക്കപ്പെടുന്ന ആകാശ ഗംഗയിൽ യക്ഷിയായി അഭിനയിച്ചത് ദിവ്യ ഉണ്ണി ആയിരുന്നു താരത്തിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു റോൾ തന്നെ ആയിരുന്നു അത്.
വിവാഹ ശേഷം അമേരിക്കയിൽ സ്ഥിരതാമസം ആക്കിയ ദിവ്യ ഉണ്ണി സിനിമയിൽ നിന്ന് വിട്ട് നിന്നു എങ്കിലും തന്റെ ഏറ്റവും പ്രിയപ്പെട്ട നൃത്ത കലയെ ഉപേക്ഷിച്ചില്ല. ഇന്ന് അമേരിക്കയിൽ അനേകായിരം കുട്ടികൾ നൃത്തം അഭ്യസിക്കുന്ന ഒരു ഡാൻസ് സ്കൂളിന്റെ ഉടമയാണ് താരം. സ്റ്റേജ് ഷോകളിലും അഭിമുഖങ്ങളിലും ഒക്കെയാണ് താരത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകർ അറിയാറുള്ളത്.
ഇപ്പോഴിതാ കൃഷ്ണന്റെ ജന്മഷ്ടമി ദിവസം ഇളയ മകൾ ഐശ്വര്യയെ കൃഷ്ണനായി അണിയിച്ചൊരുക്കുന്ന താരത്തിന്റെ വീഡിയോ ആണ് വൈറൽ ആകുന്നത്. മീനാക്ഷി, അർജുൻ,ഐശ്വര്യ എന്നിങ്ങനെ രണ്ട് കുട്ടികൾ ആണ് താരത്തിനുള്ളത്.