ഉണ്ണി കണ്ണന്റെ അനുഗ്രഹം വാങ്ങാൻ കുടുംബ സമേതം ഹരിശ്രീ അശോകൻ!! കൂടെ കുട്ടി കുറുമ്പിയും!! | Harisree Ashokan Family At Guruvayoor Temple Viral Video
Harisree Ashokan Family At Guruvayoor Temple Viral Video
Harisree Ashokan Family At Guruvayoor Temple Viral Video : മിമിക്രി കലാവേദിയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ഹരിശ്രീ അശോകൻ. പഠനകാലത്ത് മിമിക്രി കലാവേദിയോട് തോന്നിയ താല്പര്യമാണ് ഇദ്ദേഹത്തെ കലാഭവൻ മിമിക്രി ട്രൂപ്പിൽ കൊണ്ടെത്തിച്ചത്. റാംജിറാവു സ്പീക്കിംഗ്, പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലേക്ക് കടന്നുവന്ന ഇദ്ദേഹം ഹാസ്യകഥാപാത്രങ്ങൾ അവതരിപ്പിച്ചാണ് എന്നും മലയാളികൾക്ക് പ്രിയങ്കരനായി മാറിയത്.
ഒരു പതിറ്റാണ്ടിലധികമായി മലയാള സിനിമയിലെ സജീവസാന്നിധ്യമായി നിലനിൽക്കുന്ന ഹരിശ്രീ അശോകന് ഇന്നും മലയാള സിനിമയിൽ ആരാധകർ ഏറെയാണ്. വിരലിലെണ്ണാൻ കഴിയുന്നതിലും അധികം ചിത്രങ്ങളിൽ ഇതിനോടകം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത ഇദ്ദേഹത്തിൻറെ ഓരോ ചിത്രവും കഥാപാത്രവും മലയാളികൾക്ക് ഇന്നും കാണാപാഠമാണ്. അച്ഛൻറെ പാത പിന്തുടർന്ന് മകൻ അർജുൻ അശോകനും അഭിനയരംഗത്തേക്ക് കടന്നു വന്നപ്പോൾ ഇരുകൈയും നീട്ടിയാണ് മലയാളി സിനിമ പ്രേമികൾ മകനെയും സ്വീകരിച്ചത് അച്ഛന് ലഭിച്ച അതേ പിന്തുണയും പ്രോത്സാഹനവും മകനും ലഭിച്ചപ്പോൾ ഒരുപിടി മികച്ച
കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ അടയാളപ്പെടുത്തൽ നടത്താൻ അർജുൻ അശോകിനും സാധിച്ചു.പറവ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്നുവന്ന ഇദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് പ്രിയങ്കരം തന്നെയാണ്. താരകുടുംബത്തിലെ ഓരോ വിശേഷവും വളരെ പെട്ടെന്നാണ് ആളുകൾ ഏറ്റെടുക്കുന്നത്. ഇപ്പോൾ ഹരിശ്രീ അശോകനും കുടുംബവും ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാൻ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ഒരു സ്വകാര്യ മാധ്യമത്തിലൂടെ പുറത്തുവന്ന വീഡിയോയ്ക്ക് ഇതിനോടകം നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വീഡിയോയിൽ ഹരിശ്രീ അശോകനെയും അർജുൻ അശോകന്റെ മകളെയും ഭാര്യയെയും കാണാൻ സാധിക്കുന്നു. അർജുനെ കാണാത്തതിന്റെ പരിഭവവും കാരണവും ആരാധകർ തിരക്കുന്നുണ്ട്. എന്ത് തന്നെയായാലും എല്ലാ വീഡിയോകളും വിശേഷങ്ങളും ഏറ്റെടുക്കുന്ന പ്രേക്ഷകർ ഈ വീഡിയോയും ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. അതിനുള്ള തെളിവാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.