ഇത് ഷംനയുടെ തിളക്കമോ അതോ ഹംദുവിന്റെയോ!! പ്രസവ ശേഷം കൂടുതൽ സുന്ദരിയായി ഷംന കാസിം!! | Shamna Kasim With Baby Hamdan Viral
Shamna Kasim With Baby Hamdan Viral
Shamna Kasim With Baby Hamdan Viral : മലയാളികൾക്ക് എന്നും സുപരിചിത ആയിട്ടുള്ള താരമാണ് ഷംന കാസിം. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത ഷംന ഒരു അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകി എന്ന നിലയിലും തന്റെ സ്ഥാനം ഇതിനോടകം രേഖപ്പെടുത്തിക്കഴിഞ്ഞു. റിയാലിറ്റി ഷോയിലൂടെയാണ് ഷംനയെ മലയാളികൾ അടുത്തറിഞ്ഞത്.
അതിനുശേഷം ആണ് താരം അഭിനയരംഗത്തേക്ക് കടന്നുവന്നത്. കഴിഞ്ഞ ഒക്ടോബറിൽ ആണ് ഷംന ബിസിനസ്മാനായ ദുബായിക്കാരനെ വിവാഹം കഴിച്ചത്. ഇതിനോടകം താരത്തിന്റെ വ്യക്തി ജീവിതവും സിനിമ ജീവിതവും ഒക്കെ സോഷ്യൽ മീഡിയയിൽ വലിയതോതിൽ വ്യാപിക്കുകയും ചെയ്തിട്ടുണ്ട്താരം അഭിനയിരംഗത്തേക്ക് കടന്നുവന്ന കാര്യവും സഹോദരങ്ങളെപ്പറ്റിയും ഒക്കെ മുൻപേ തന്നെ ഷംന വ്യക്തമാക്കിയിരുന്നു. ഈ കഴിഞ്ഞ ഏപ്രിലിൽ ആണ് ഷംന ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്.
ഹംദു എന്നാണ് കുഞ്ഞിന് താരം പേര് നൽകിയിരിക്കുന്നത്. പിന്നീട് കുഞ്ഞിൻറെ ചിത്രങ്ങൾ അടക്കം ഇൻസ്റ്റാഗ്രാം പേജിൽ താരം അപ്ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഏറ്റവും ഒടുവിലായി ഷംന പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഒരു അമ്മയാകുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നതല്ല, എൻറെ ജീവിതത്തിലെ ഏറ്റവും വലിയതും മതിയായതുമായ മുഹൂർത്തം എന്ന കുറിപ്പോടെയാണ് മകനൊപ്പമുള്ള ചിത്രങ്ങൾ ഷംന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്
മുൻപ് ഷംനയുടെ മകനെ കാണാൻ ശ്വേതാ മേനോൻ എത്തിയതിന്റെ ചിത്രങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ വലിയതോതിൽ പ്രചരിച്ചിരുന്നു. മകൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ അടക്കം പങ്കുവെച്ച ഷംന ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്ന ഏറ്റവും പുതിയ പോസ്റ്റ് ആളുകൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. നിരവധിപേർ പോസ്റ്റിന് കമന്റുമായി രംഗത്തെത്തിയിട്ടും ഉണ്ട്. മകനും കുടുംബത്തിനും ഒപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന താരം ഇന്നും മലയാളി സിനിമ പ്രേമികൾക്ക് പ്രിയങ്കരി ആണെന്നതിന് ഉദാഹരണമാണ് താരത്തിന് ലഭിക്കുന്ന ഓരോ പോസ്റ്റുകൾക്കും വരുന്ന കമന്റുകൾ.