കുടുംബശ്രീ ശാരദയിൽ വിവാഹം!! സുസ്മിതയ്ക്ക് വരാനായി സനോജ്; കാത്തിരിപ്പിനൊടുവിൽ കല്യാണ മേളം കൊട്ടി ഹരിത നായർ!! | Haritha Nair Bride To Be Celebration Video
Haritha Nair Bride To Be Celebration Video
Haritha Nair Bride To Be Celebration Video : മലയാളത്തിലെ മിനിസ്ക്രീൻ താരങ്ങൾക്ക് നിലവിൽ നിരവധി ആരാധകരാണ് ഉള്ളത്. അത്തരത്തിൽ ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞ ഒരു താരമാണ് ഹരിത നായർ. സി കേരള ചാനലിൽ സംപ്രേഷണം ചെയ്യുന്ന കുടുംബശ്രീ ശാരദ എന്ന സീരിയലിലൂടെ ആണ് താരം ശ്രദ്ധ നേടിയത്. ഈ പരമ്പരയിലെ വില്ലൻ കഥാപാത്രം ചെയ്യുന്ന സുസ്മിതയെ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്. മോഡലിംഗ് രംഗത്ത് നിന്ന് മിനിസ്ക്രീനിലേക്ക് എത്തിയ താരം ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും വളരെ ആക്ടീവ് ആണ്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. തന്റെ വരനെ കുറിച്ചുള്ള വിവരങ്ങൾ ആദ്യം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നില്ല തുടർന്ന് വിവാഹ നിശ്ചയത്തിനു ശേഷമാണ് താരം വരനെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. ദുബായിൽ ജോലി ചെയുന്ന സനോജ് റിയാൻ ആണ് ഹരിതയുടെ വരൻ. മാട്രിമോണിയയിലൂടെയാണ് ഇരുവരും പരിചയത്തിൽ ആയത്. തുടർന്ന് നല്ല സൗഹൃദമയാണ് ആദ്യം സംസാരിച്ചത് എന്നും പിന്നീട് ഒരുമിച്ച് നല്ല തീരുമാനം എടുത്തു എന്നാണ് മുൻപ് ഹരിത പ്രതികരിച്ചത്.
ഇപ്പോൾ താരത്തിന്റെതായി സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഏറ്റവും പുതിയ വിശേഷങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ആണ്. താരത്തിനായി ഒരുക്കിയ ബ്രൈഡൽ ഷവറിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. തന്റെ പ്രിയപ്പെട്ടവർ ഒരുക്കിയ പജാമ തീമിലുള്ള ബ്രൈഡൽ ഷവറിനു നന്ദി പറയുകയാണ് താരം.
കൂടാതെ താരത്തിന്റെ ചെറുപ്പകാലം കഴിഞ്ഞ മഹാരാഷ്ട്രയിലെ ട്രെഡിഷണൽ സ്റ്റൈലിൽ ഉള്ള പ്രീ വെഡിങ് പാർട്ടിയുടെയും വീഡിയോ താരം പങ്കുവെച്ചിട്ടുണ്ട്. ട്രഡീഷണൽ സ്റ്റൈലിൽ ഉള്ള ബ്രൈഡൽ ഷവർ ആണ് ഇതെന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. താരം ചെറുപ്പത്തിൽ വളർന്ന കുടുംബത്തിനോടൊപ്പം ഉള്ള ആഘോഷത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. രസകരമായി ഈ വീഡിയോയ്ക്ക് ചുവടെ വരൻ കമന്റ്റും കാണാം.