സരസ്വതി അമ്മയുടെ വായിൽ നിന്നും രോഹിത്തിനെ കുറിച്ചുള്ള ആ സത്യം പുറത്ത്!! സരസ്വതിയെ ആട്ടി ഓടിച്ച് സുമിത്ര; ദീപു എന്ന ചതിയൻ ചിത്രയെ ഒറ്റുകൊടുത്തു!! | Kudumbavilakku Today Episode 08 Feb 2024 Video
Kudumbavilakku Today Episode 08 Feb 2024 Video
Kudumbavilakku Today Episode 08 Feb 2024 Video : ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ച കുടുംബവിളക്കിൻ്റെ രണ്ടാം ഭാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്രയുടെ വീട്ടിലേയ്ക്ക് സരസ്വതിയമ്മ വന്നത് കണ്ട് സുമിത്ര ഞെട്ടി നിൽക്കുന്നതായിരുന്നു. പിന്നീട് സുമിത്രയോട് നീ എന്താണ് മോളെ എന്നെ അകത്ത് വിളിക്കാത്തതെന്ന് ചോദിക്കുകയാണ് സരസ്വതിയമ്മ. പിന്നീട് സുമിത്ര സരസ്വതിയമ്മയെ അകത്തേക്ക് വിളിക്കുകയാണ്.
അങ്ങനെ അകത്ത് കയറിയിരിക്കുകയാണ്. പിന്നീട് കാണുന്നത് പൂജയെയാണ്. ഓഫീസിൽ വച്ച് പൂജയെ രഞ്ജിത അപമാനിച്ചതിന് പൂജയുടെ സ്നേഹം പിടിച്ചെടുക്കാൻ വേണ്ടി പങ്കജ് പൂജയുടെ പിറകെ പോവുകയാണ്. ശേഷം പൂജയോട് അമ്മ അങ്ങനെ പറഞ്ഞതിൽ ക്ഷമ ചോദിക്കുകയാണെന്ന് പറയുകയാണ് പങ്കജ്.ആൻറി പറഞ്ഞതിന് താനെന്തിനാണ് എന്നോട് ക്ഷമ ചോദിക്കുന്നതെന്ന് പറഞ്ഞപ്പോൾ, അമ്മയ്ക്ക് എല്ലാത്തിനും ആർത്തിയാണെന്നും, നീ ഒന്നും കാര്യമാക്കേണ്ട എന്ന് പറയുകയാണ്. എന്നാൽ പങ്കജിൻ്റെ സംസാരമൊന്നും പൂജ അത്ര ശ്രദ്ധിച്ചില്ല.
ശേഷം നേരെ വീട്ടിലേയ്ക്ക് പോവുകയാണ്. വീട്ടിലെത്തിയപ്പോൾ ആരോ വീട്ടിൽ വന്നിട്ടുണ്ടെന്ന് പൂജയ്ക്ക് മനസിലാവുകയാണ്. അകത്ത് കയറിയപ്പോൾ സുമിത്ര കണ്ണുകൊണ്ട് ആംഗ്യം കാണിക്കുകയാണ്. ശേഷം സരസ്വതിയമ്മയെ കാണുകയാണ്. അച്ഛമ്മയോ എന്ന് പൂജ അതിശയത്തിൽ പറയുകയാണ്. സരസ്വതിയമ്മ ചായ കുടിക്കുകയായിരുന്നു. പിന്നീട് സരസ്വതിയമ്മ അവിടെ താമസിക്കാൻ വന്നതാണെന്ന് പൂജയോട് പറയുന്നു.
എന്നാൽ സുമിത്ര സരസ്വതിയമ്മയെ സുമിത്ര അവിടെ താമസിപ്പിക്കുന്നില്ല. പിറ്റേ ദിവസം രാവിലെ തന്നെ ചിത്ര സുമിത്രയുടെ വീട്ടിൽ വരികയാണ്. വന്നശേഷം സരസ്വതിയമ്മ വന്നതും, കൂടാതെ പ്രേമയെ മാർക്കറ്റിൽ വച്ച് കണ്ടതൊക്കെ പറയുകയാണ്. പ്രേമയുടെ വീട് കണ്ടെത്തി അവിടെ പോയാൽ അനിരുദ്ധ് എവിടെയാണെന്ന് അറിയാം കഴിയുമെന്നാണ് ചിത്ര പറയുന്നത്. അങ്ങനെ സുമിത്രയും ചിത്രയും പലതും സംസാരിക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.