നരേന്റെ കണ്മണിയ്ക്ക് പിറന്നാൾ ആശംസകൾ പറയാമോ; ഓംകാറിന് മധുരം നല്കാൻ സുൽഫത്തും മമ്മൂക്കയും!! | Mammootty At Narain Son Omkar Birthday
Mammootty At Narain Son Omkar Birthday
Mammootty At Narain Ram Son Omkar Birthday Celebration : വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരു അടയാളപ്പെടുത്തൽ നടത്തിയിട്ടുള്ള താരമാണ് നരേൻ. ഒരുകാലത്ത് മലയാള സിനിമയിൽ നായകനായും സഹതാരമായും ഒക്കെ തിളങ്ങിയ നരേൻ ഇന്ന് അഭിനയരംഗത്ത് നിന്ന് അല്പം വിട്ട് നിൽക്കുന്നതെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്.
തൻറെ ഓരോ വിശേഷവും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കുന്ന താരം കുടുംബ വിശേഷങ്ങളും കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങളും ഒക്കെ ഇടയ്ക്കിടയ്ക്ക് പോസ്റ്റ് ചെയ്യാറുണ്ട്. അതിനൊക്കെ വളരെ മികച്ച പ്രതികരണവും ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കാറുണ്ട്. ഇപ്പോൾ തന്റെ രണ്ടാമത്തെ മകന്റെ ജന്മദിന വിശേഷങ്ങൾ ആണ് നരേൻ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
മകൻറെ ആദ്യ ജന്മദിനം ഏറ്റവും ധന്യമാക്കിയത് തൻറെ മാതാപിതാക്കളുടെയും മമ്മൂക്കയുടെയും ഭാര്യയുടെയും സാന്നിധ്യത്താലാണെന്നും നരേൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഓംകാർ എന്നാണ് നരേൻ രണ്ടാമത്തെ കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ഓംകാറിന് ജന്മദിനാശംസകളുമായി മമ്മൂട്ടിയും സുൽഫത്തും രംഗത്ത് എത്തിയിട്ടുമുണ്ട്.
ഭാര്യ മഞ്ജു മകൾ തൻമയി എന്നിവർക്കൊപ്പം ഓംകാറും നരേനും മമ്മൂക്കയും സുൽഫത്തും നിൽക്കുന്ന ചിത്രമാണ് നരേൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാതാപിതാക്കളുടെയും നമ്മുടെയെല്ലാം പ്രിയപ്പെട്ട മമ്മൂക്കയുടെയും സാമീപ്യത്താൽ എൻറെ മകൻറെ ഒന്നാം ജന്മദിനം അങ്ങേയറ്റം സന്തോഷകരവും ധന്യവും ആയി എന്നാണ് നരേൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ച് വാക്കുകൾ.